KPESRB Recruitment 2025: പൊതുമേഖലാ സ്ഥാപനങ്ങളിൽ 517 ഒഴിവുകള്‍; 23000 വരെ ശമ്പളം, എല്ലാ ജില്ലകളിലും അവസരം

KPESRB Invites Applications for 517 Vacancies: 517 ഒഴിവുകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 9 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്

KPESRB Recruitment 2025: പൊതുമേഖലാ സ്ഥാപനങ്ങളിൽ 517 ഒഴിവുകള്‍; 23000 വരെ ശമ്പളം, എല്ലാ ജില്ലകളിലും അവസരം

പ്രതീകാത്മക ചിത്രം

Updated On: 

05 Mar 2025 12:39 PM

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡായ കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് (KPESRB) അപേക്ഷ ക്ഷണിച്ചു. ആകെ 517 ഒഴിവുകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 9 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.

ബിസിനസ് ഡെവലപ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍, സീനിയർ മാനേജർ (ഇലക്ട്രിക്കല്‍), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഇലക്ട്രിക്കല്‍, സിവില്‍), കമ്പനി സെക്രട്ടറി, മാനേജര്‍, ലീഡ്‌സ്മാന്‍, ഹെല്‍പ്പര്‍ എന്നീ തസ്തികകളിലാണ് വിവിധ ജില്ലകളിലായി ഒഴിവുകൾ ഉള്ളത്. ബിസിനസ് ഡെവലപ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,000 വരെ ശമ്പളം ലഭിക്കും. ഈ തസ്തികയിൽ മാത്രം 500 ഒഴിവുകളാണ് ഉള്ളത്. അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബിടെക്/ എംബിഎ (റെഗുലര്‍) ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

35 വയസാണ് ബിസിനസ് ഡെവലപ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. 200 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗർക്കാർക്ക് 50 രൂപയാണ് ഫീസ്. അതേസമയം, കാസർഗോഡ് 20, കണ്ണൂർ 41, വയനാട് 13, കോഴിക്കോട് 39, മലപ്പുറം 53, പാലക്കാട് 45, തൃശൂർ 46, എറണാകുളം 46, ഇടുക്കി 24, കോട്ടയം 36, ആലപ്പുഴ 37, പത്തനംതിട്ട 25, കൊല്ലം 34, തിരുവനന്തപുരം 37 എന്നിങ്ങനെയാണ് ഒഴിവുകൾ.

ALSO READ: ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 40,000 രൂപ ശമ്പളത്തിൽ ജോലി; അസിസ്റ്റന്റ് ക്വാളിറ്റി കൺട്രോൾ ഓഫീസറാകാം

എങ്ങനെ അപേക്ഷിക്കാം?

  • കെപിഇഎസ്ആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://kpesrb.kerala.gov.in/ സന്ദര്‍ശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘വാക്കൻസി/ നോട്ടിഫിക്കേഷൻ’ എന്നത് തുറക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുത്ത് മാനദണ്ഡനങ്ങൾ വായിച്ചു മനസിലാക്കുക.
  • ശേഷം ഹോം പേജിലെ ‘രജിസ്റ്റർ നൗ’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുപ്പ് ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
  • ലഭിച്ച ലോഗിൻ ക്രെഡൻഷ്യൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ ഡോക്യൂമെന്റുകൾ കൂടി അപ്ലോഡ് ചെയ്ത് ഫീസ് അടച്ച ശേഷം അപേക്ഷ പൂർത്തിയാക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ