Spices Board Recruitment 2025: ബിരുദമുണ്ടോ? 25,000 രൂപ ശമ്പളത്തോടെ ജോലി; സ്‌പൈസസ് ബോർഡിൽ ഒഴിവുകൾ
Kochi Spices Board Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്‌പൈസസ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മെയ് 2 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

സ്‌പൈസസ് ബോർഡ് ഇന്ത്യ ലിമിറ്റഡ് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി ഓഫീസിലേക്കാണ് നിയമനം. ആകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്‌പൈസസ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മെയ് 2 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ, ഓഫീസ് ജോലിയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം. അപേക്ഷിക്കാൻ ഫീസ് ആവശ്യമില്ല. അപേക്ഷകരുടെ പ്രായം 40 വയസിൽ കവിയരുത്. തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 25,000 രൂപ ശമ്പളം ലഭിക്കും. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആ കാലയളവിലെ പ്രകടനം അനുസരിച്ച് കരാർ നീട്ടാം.
അപേക്ഷ അയച്ചവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി എഴുത്ത് പരീക്ഷയോ അഭിമുഖമോ നടത്തുന്നതാണ്. അഭിമുഖം/ പരീക്ഷ പാസാകുന്നവരുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. സ്‌പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫീസിൽ വെച്ചായിരിക്കും അഭിമുഖം. സമയവും തീയതിയും പിന്നീട് അറിയിക്കുന്നതാണ്.
അതേസമയം, കൺസൽട്ടന്റ് ഫിനാൻസ് തസ്തികയിലും ഒരു ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ തന്നെയാണ് നിയമനം. അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബികോം, സിഎ, ഐസിഡബ്ല്യുഎ എന്നിവ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകുന്നവരുടെ പ്രായം 40 വയസിൽ കവിയരുത്. തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 50,000 രൂപ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.indianspices.com സന്ദർശിക്കുക.
ALSO READ: പരീക്ഷയില്ല, 56,000 രൂപ പ്രതിമാസ ശമ്പളം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 400 ഒഴിവുകൾ
എങ്ങനെ അപേക്ഷിക്കാം?
- സ്‌പൈസസ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.indianspices.com സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘ഓപ്പർച്യൂണിറ്റിസ്’ (Opportunities) തിരഞ്ഞെടുത്ത് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
- നോട്ടിഫിക്കേഷനിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഇമെയിൽ ഐഡി നൽകി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ ഫോം പൂരിപ്പിക്കുക.
- ഫോം സമർപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.