5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Tourism Department Recruitment 2025: പത്താം ക്ലാസ് പാസായവരാണോ? 25,000 രൂപ ശമ്പളത്തോടെ ജോലി നേടാം; കേരള ടൂറിസം വകുപ്പ് വിളിക്കുന്നു

Kerala Tourism Department Recruitment 2025 Notification Out: ആറ് തസ്തികകളിലായി മൊത്തം 38 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 3 വരെ അപേക്ഷ സമർപ്പിക്കാം. 

Kerala Tourism Department Recruitment 2025: പത്താം ക്ലാസ് പാസായവരാണോ? 25,000 രൂപ ശമ്പളത്തോടെ ജോലി നേടാം; കേരള ടൂറിസം വകുപ്പ് വിളിക്കുന്നു
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 01 Apr 2025 17:17 PM

കേരള സർക്കാരിന് കീഴിൽ ടൂറിസം വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. കേരള ടൂറിസം വകുപ്പ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് തസ്തികകളിലായി മൊത്തം 38 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 3 വരെ അപേക്ഷ സമർപ്പിക്കാം.

കോഴിക്കോടും വായനാടുമാണ് ഒഴിവുകൾ ഉള്ളത്. താപാൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 15,000 രൂപ മുതൽ 25,000 രൂപ വരെ ശമ്പളം ലഭിക്കും അപേക്ഷാ ഫീസ് ഇല്ല.

തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം, അടിസ്ഥാന യോഗ്യത:

ഹൗസ് കീപ്പിങ് സ്‌റ്റാഫ് 11

പ്രായപരിധി: 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്, ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയായവർ/ ഒരു വർഷ ഡിപ്ലോമ/ പിജി ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ ആറ് മാസത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ് – 12

പ്രായപരിധി: 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു , ഫുഡ് ആൻഡ് ബവ്റിജ് സർവീസിൽ ഒരു വർഷ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്/ ഒരു വർഷ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

കുക്ക് – 6

പ്രായപരിധി: 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്, ഫുഡ് പ്രൊഡക്‌ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷ ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

അസിസ്‌റ്റന്റ് കുക്ക് – 4

പ്രായപരിധി: 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസും ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം.

റിസപ്ഷനിസ്‌റ്റ് – 2

പ്രായപരിധി: 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു, ഫ്രണ്ട് ഓഫിസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് എന്നിവ നേടിയവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

കിച്ചൻ മേട്ടി – 3

പ്രായപരിധി: 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്, ഒരു വർഷ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് എന്നിവ പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.

എങ്ങനെ അപേക്ഷിക്കാം?

  • www.keralatourism.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
  • ഹോം പേജിൽ കാണുന്ന ‘റിക്രൂട്ട്മെന്റ് / കരിയർ’ എന്നതിലെ ‘കേരള ടൂറിസം റിക്രൂട്ട്മെന്റ് 2025 വിജ്ഞാപനം’ തിരഞ്ഞെടുക്കുക.
  • ഔദ്യോഗിക അറിയിപ്പും അപേക്ഷാ ഫോമും ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായ വിശദാംശങ്ങൾ (അപേക്ഷിച്ച തസ്തിക, വ്യക്തിഗത വിവരങ്ങൾ, യോഗ്യതകൾ മുതലായവ) ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • സർട്ടിഫിക്കറ്റുകളുടെ (പ്രായം, യോഗ്യത, ജാതി, പരിചയം) അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അറ്റാച്ചുചെയ്യുക.
  • പൂരിപ്പിച്ച അപേക്ഷ റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, റീജിയണൽ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ തപാൽ വഴി അയയ്ക്കുക.
  • കവറിൽ ‘[പോസ്റ്റ് നാമം] എന്ന തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് എഴുതിയിട്ടുണ്ടെന്നും ഏപ്രിൽ 03ന് മുമ്പ് അപേക്ഷാ ഓഫീസിൽ ലഭിക്കുമെന്നും ഉറപ്പാക്കുക .
  • അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കുക.