Kerala State School Kalolsavam: സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജനുവരി എട്ട് വരെ സ്‌കൂളുകള്‍ക്ക് അവധി

School Holiday in Thiruvananthapuram: കലാപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കമാണെന്നതിന്റെ പേരില്‍ വിവേചനം അനുഭവിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെയുള്ള പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ഓരോ മത്സരയിനത്തിന് പിന്നിലും ആറുമാസത്തോളം നീളുന്ന തയാറെടുപ്പുകള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Kerala State School Kalolsavam: സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജനുവരി എട്ട് വരെ സ്‌കൂളുകള്‍ക്ക് അവധി

സ്‌കൂളുകള്‍ക്ക് അവധി

Updated On: 

06 Jan 2025 06:23 AM

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് അവധി. കലോത്സവത്തില്‍ മത്സരവേദികളായ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കൂളുകള്‍ക്കും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. ജനുവരി എട്ട് വരെയാണ് അവധിയുള്ളത്.

കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ആയിരത്തോളം മത്സരാര്‍ഥികളെ തിരുവനന്തപുരം ജില്ലയിലെ 27 സ്‌കൂളുകളിലാണ് താമസിപ്പിക്കുന്നത്. കലോത്സവത്തിന് ബസുകള്‍ വിട്ടുനല്‍കിയ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതിനിടെ, കലാപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കമാണെന്നതിന്റെ പേരില്‍ വിവേചനം അനുഭവിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെയുള്ള പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ഓരോ മത്സരയിനത്തിന് പിന്നിലും ആറുമാസത്തോളം നീളുന്ന തയാറെടുപ്പുകള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനാല്‍ തന്നെ, ചില കുട്ടികള്‍ക്കെങ്കിലും പരിശീലനം സാമ്പത്തിക ബാധ്യതയായി മാറുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അനാവശ്യ ധാരാളിത്തം ഇല്ലാതിരിക്കാനും അധ്യാപകര്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ, ഭാവി തലമുറയുടെ പ്രതിനിധികളായ കുട്ടികള്‍ പങ്കെടുക്കുന്ന ഈ മഹോത്സവം കൂട്ടായ്മയുടെയും പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബഹുമാനത്തിന്റെയും മികച്ച ഉദാഹരണമായി മാറേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: Sainik School Admission 2025: സെെനിക സ്കൂൾ പ്രവേശനം, അപേക്ഷ ജനുവരി 13 വരെ

ഇതെല്ലാം തിരിച്ചറിഞ്ഞുകൊണ്ടാണ് അധ്യാപകരും കലാധ്യാപരും പ്രവര്‍ത്തിക്കേണ്ടത്. കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മാത്രം പങ്കെടുത്ത് 15,000 പേരാണ്. വേദികളില്‍ നിന്ന് വേദികളിലേക്ക് പോകുന്നതിനായി 70 ബസുകളാണ് ക്രമീകരിച്ചത്. കെഎസ്ആര്‍ടിസിയുടെ പത്ത് ബസുകളും ഇതിന് പുറമേ അറുപത് സ്‌കൂള്‍ ബസുകളുമാണ് സജ്ജമാക്കിയതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കണ്ണൂരും കോഴിക്കോടും തൂശൂരും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. കണ്ണബരിന് 449 പോയിന്റും തൃശൂരിന് 448 പോയിന്റും കോഴിക്കോടിന് 446 പോയിന്റുമാണ് നിലവിലുള്ളത്. പാലക്കാടാണ് നാലാം സ്ഥാനത്തുള്ളത്.

സ്‌കൂളുകളില്‍ 65 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇതിന് തൊട്ടുപിന്നിലായി 60 പോയിന്റുമായി പത്തനംതിട്ട എസ്വിജിവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ആലത്തൂര്‍ ഗുരുകും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമുണ്ട്.

Related Stories
Railway Recruitment 2025: റെയിൽവേയിൽ 1036 ഒഴിവുകൾ, പത്താം ക്ലാസ് പാസായവർക്കും ജോലി; 47,600 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
Kerala School Holiday : എല്ലാവരും ഹാപ്പി അല്ലേ! നാളെ ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
HPCL Graduate Apprentice : എച്ച്പിസിഎല്ലില്‍ ഗ്രാജ്വേറ്റ് അപ്രന്റീസാകാം; യോഗ്യതയും നടപടിക്രമങ്ങളും ഇപ്രകാരം
CUET PG: രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു
Railway Apprentice Vacancies: റെയിൽവേയിൽ 4,232 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അപേക്ഷിക്കേണ്ടതി
Kerala Forest Driver Recruitment: കേരള വനം വകുപ്പിൽ ജോലി നേടാൻ അവസരം; 60,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?