KSHB Recruitment 2025: എൻജിനീയറിങ് കഴിഞ്ഞവരാണോ? നല്ല ശമ്പളത്തോടെ സര്‍ക്കാര്‍ ജോലി നേടാം; അറിയേണ്ടതെല്ലാം

Kerala State Housing Board Executive Engineer Recruitment 2025: കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

KSHB Recruitment 2025: എൻജിനീയറിങ് കഴിഞ്ഞവരാണോ? നല്ല ശമ്പളത്തോടെ സര്‍ക്കാര്‍ ജോലി നേടാം; അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

nandha-das
Updated On: 

20 Mar 2025 21:23 PM

നല്ല ശമ്പളത്തോടെ സർക്കാർ ജോലി ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണാവസരം. കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. മാർച്ച് 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്രായം 58 വയസ് കവിയരുത്. അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിടെക് അല്ലെങ്കിൽ ബിഇ ബിരുദം നേടിയവർക്ക് അപേക്ഷ നൽകാം. കേരള സർക്കാർ വകുപ്പുകൾ / കെ.പി.ഡബ്ല്യു.ഡി / കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ഏതിലെങ്കിലും 15 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കിൽ എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) തസ്തികയിലോ അതിലുമുയർന്ന തസ്തികയിലോ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.

കൂടാതെ കെട്ടിടനിർമാണ മേഖലയിൽ മുൻകാല പ്രവൃത്തി പരിചയം, പ്രോജക്ട് മാനേജ്‌മെന്റ്‌, കൺസ്ട്രക്ഷൻ മെത്തഡോളജീസ് & സേഫ്റ്റി സ്റ്റാൻഡേർഡ്സ് കോൺട്രാക്ട് അഡ്മിനിസ്ട്രേഷൻ, എൻജിനീയറിങ് സോഫ്റ്റ്‌വെയറുകൾ, തുടങ്ങിയ മേഖലകളിലുള്ള അറിവ് അഭികാമ്യം.

ALSO READ: ഒരു ലക്ഷം വരെ ശമ്പളത്തോടെ ബാങ്കിൽ ജോലി നേടാം; എക്സിം ബാങ്കിൽ ഒഴിവ്, അറിയേണ്ടതെല്ലാം

ഓൺലൈനായല്ല അപേക്ഷ സമർപ്പിക്കേണ്ടത്. വിശദമായ ബയോഡാറ്റ ഉൾക്കൊള്ളിച്ച് ‘സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ഹെഡ് ഓഫീസ്, ശാന്തി നഗർ, തിരുവനന്തപുരം, 695001’ എന്ന മേൽവിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്. ഇപ്പറഞ്ഞ മേൽവിലാസത്തിൽ മാർച്ച് 28 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ ലഭ്യമാക്കണം. അല്ലെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് secretarykshb@gmail.com എന്ന ഇമെയിൽ മുഖാന്തരവും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് കേരള സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kshb.kerala.gov.in സന്ദർശിക്കുക.

Related Stories
Banaras Hindu University Recruitment 2025: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ അവസരം; ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ 199 ഒഴിവുകള്‍; 63,200 വരെ ശമ്പളം
EIL Recruitment 2025: ഗേറ്റ് പരീക്ഷ പാസായവരാണോ? 1,80,000 രൂപ വരെ ശമ്പളത്തോടെ ജോലി ഉറപ്പ്; എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് വിളിക്കുന്നു
SSLC Final Exam: എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; ജാഗ്രതയിൽ സ്‌കൂളുകൾ
Private University Bill: സ്വകാര്യ സര്‍വകലാശാലകള്‍ ഗുണം ചെയ്യുമോ? നിബന്ധനകളും ആശങ്കകളുമറിയാം
Kannur University: കണ്ണൂര്‍ സര്‍വകലാശാലയില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റാകാം; 75,000 രൂപ പ്രതിഫലം
KUFOS PG Admission 2025: കുഫോസില്‍ പിജി, പിഎച്ച്ഡി പ്രോഗ്രാമുകള്‍; എന്നു വരെ അയക്കാം? അപേക്ഷകര്‍ അറിയേണ്ടത്‌
മുളകില്‍ ആരോഗ്യകരം പച്ചയോ ചുവപ്പോ?
മഹാകുംഭമേള: ആ 66 കോടി പേരെ എങ്ങനെ എണ്ണി?
ഫ്രീസറിൽ സൂക്ഷിക്കേണ്ട പച്ചക്കറികൾ ഏതൊക്കെ
വിറ്റാമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം എപ്പോള്‍ കൊള്ളണം ?