CSEB Recruitment 2025: 44,650 വരെ ശമ്പളം, 200 ഒഴിവുകൾ; സഹകരണ ബാങ്കില്‍ ജോലി നേടാം
Kerala State Co-Operative Service Examination Board Recruitment 2025: സഹകരണ സർവീസ് പരീക്ഷ ബോർഡ് (സിഎസ്ഇബി) ജൂനിയർ ക്ലാർക്ക്/ കാഷ്യർ, സെക്രട്ടറി, അസ്സിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സഹകരണ സർവീസ് പരീക്ഷ ബോർഡ് (സിഎസ്ഇബി) ജൂനിയർ ക്ലാർക്ക്/ കാഷ്യർ, സെക്രട്ടറി, അസ്സിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 200 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 30 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.
18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷ നൽകാൻ കഴിയുക. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. 150 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 50 രൂപയുമാണ് ഫീസ് അടയ്‌ക്കേണ്ടത്. തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 17,360 രൂപ മുതൽ 44,650 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിശദാംശങ്ങൾക്ക് സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം, ഒഴിവുകൾ (ജില്ലാടിസ്ഥാനത്തിൽ), യോഗ്യത
1. സെക്രട്ടറി
ഒഴിവുകൾ: 01
ഒഴിവുകൾ (ജില്ലാടിസ്ഥാനത്തിൽ): മലപ്പുറം – 1
യോഗ്യത:
- എച്ച്‌ഡിസി ആൻഡ് ബിഎമ്മിൽ ബിരുദവും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയവും.
- അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും.
- അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും.
- ബി.കോം (സഹകരണം) ബിരുദവും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ ഏഴ് വർഷത്തെ പരിചയം.
2. അസിസ്റ്റൻറ് സെക്രട്ടറി
ഒഴിവുകൾ: 04
ഒഴിവുകൾ (ജില്ലാടിസ്ഥാനത്തിൽ): എറണാകുളം-1,പാലക്കാട്-1 ,കൊല്ലം – 1കണ്ണൂർ – 1കാസർകോഡ് – 1
യോഗ്യത:
- അംഗീകൃത സവർകലാശാലയിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് 50% മാർക്കോടെ ബിരുദവും, കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി. & സി. ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി./ എച്ച്.ഡി.സി.എം., അതുമല്ലെങ്കിൽ അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) വിജയിച്ചിരിക്കണം.
- കേരള കാർഷിക സർവകലാശാലയിൽ നിന്നും ബി.എസ്.സി./ എം.എസ്.സി.(സഹകരണം ബാങ്കിങ്) അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എല്ലാ വിഷയങ്ങളും കുറഞ്ഞത് 50 ശതമാനം മാർക്കോടെ കോ-ഓപ്പറേഷൻ ഐച്ഛിക വിഷയമായ ബി.കോം ബിരുദം.
3. ജൂനിയർ ക്ലാർക്ക്/ കാഷ്യർ
ഒഴിവുകൾ: 160
ഒഴിവുകൾ (ജില്ലാടിസ്ഥാനത്തിൽ): തിരുവനന്തപുരം-12 ,കൊല്ലം-10 ,പത്തനംതിട്ട-2 ,ആലപ്പുഴ-2,കോട്ടയം-5 ,ഇടുക്കി-4,എറണാകുളം-9, തൃശ്ശൂർ-15, പാലക്കാട് -27, മലപ്പുറം-19 , കോഴിക്കോട് -29, വയനാട് – 02, കണ്ണൂർ -16, കാസർഗോഡ് – 8
യോഗ്യത:
- എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) പൂർത്തിയായിരിക്കണം.
- കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓ പ്പറേഷൻ (ജെ.ഡി.സി.) എന്നിവ തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.
- കൂടാതെ ബി.കോമിൽ കോ-ഓപ്പറേഷൻ ഐച്ഛിക വിഷയമായി എടുത്തവർക്കും, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി./ എച്ച്.ഡി.സി. ആൻഡ് ബി.എം., അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിൻറ എച്ച്.ഡി.സി. / എച്ച്.ഡി.സി.എം. അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്.സി (സഹകരണം ബാങ്കിങ് ) ഉള്ളവർക്കും അപേക്ഷിക്കാം.
4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവുകൾ: 2
ഒഴിവുകൾ (ജില്ലാടിസ്ഥാനത്തിൽ): പാലക്കാട്-1 ,മലപ്പുറം-1
യോഗ്യത:
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ എംസിഎ /എംഎസ്സി. 3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
5. ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവുകൾ: 7
ഒഴിവുകൾ (ജില്ലാടിസ്ഥാനത്തിൽ): തിരുവനന്തപുരം-2,മലപ്പുറം-2 ,പാലക്കാട് -2,കോഴിക്കോട് -1
യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, കേരള/കേന്ദ്രസർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം അനിവാര്യം.
എങ്ങനെ അപേക്ഷിക്കാം?
- സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.csebkerala.org സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘സിഎസ്ഇബി കേരള റിക്രൂട്ട്മെന്റ് 2025’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയിൽ തിരഞ്ഞെടുത്ത ‘അപ്ലൈ ഓൺലൈൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം സ്കാൻ ചെയ്ത രേഖകൾ കൂടി അപ്ലോഡ് ചെയ്യുക.
- ഇനി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.