AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Result 2025 : എസ്‌എസ്‌എൽസി ഫലം ഏകദേശ തീയ്യതി ഇത്; മൂല്യനിർണ്ണയം തീരുന്നു

Kerala SSLC Result 2025 Date : ഗ്രേസ് മാർക്ക്, ഐടി, തുടർ മൂല്യനിർണ്ണയം എന്നിവയെല്ലാം സംയോജിപ്പിക്കുന്ന ടാബുലേഷൻ ജോലികളാണ് പിന്നീട് തീർക്കാനുള്ളത്. ശേഷം ഗ്രേസ് മാർക്ക് സംബന്ധിച്ച പരിശോധനകൾ

Kerala SSLC Result 2025 : എസ്‌എസ്‌എൽസി ഫലം ഏകദേശ തീയ്യതി ഇത്; മൂല്യനിർണ്ണയം തീരുന്നു
Kerala Sslc Results 2025Image Credit source: TV9 Network
arun-nair
Arun Nair | Published: 25 Apr 2025 13:50 PM

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിക്കാൻ അധികം താമസിക്കില്ലെന്ന് സൂചന. മെയ് മൂന്നാം വാരമായിരിക്കും ഫലങ്ങൾ എത്തുമെന്നത് സൂചനയുണ്ടായിരുന്നെങ്കിലും മെയ് 10-നുള്ളിൽ തന്നെ ഫലപ്രഖ്യാപനം വന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. മെയ് മൂന്നാം വാരത്തിലായിരിക്കും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുകയുള്ളു എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ലഭ്യമായ വിവരങ്ങൾ പ്രകാരം രണ്ട് ഘട്ടങ്ങളിലായി നടത്തിയ മൂല്യനിർണ്ണയം ഏപ്രിൽ 26 ന് അവസാനിക്കുമെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ഗ്രേസ് മാർക്ക്, ഐടി, തുടർ മൂല്യനിർണ്ണയം എന്നിവയെല്ലാം സംയോജിപ്പിക്കുന്ന ടാബുലേഷൻ ജോലികളാണ് പിന്നീട് തീർക്കാനുള്ളത്. ശേഷം ഗ്രേസ് മാർക്ക് സംബന്ധിച്ച പരിശോധനകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും തലത്തിൽ പൂർത്തിയാക്കും. ഇവ പൂർത്തിയായിക്കഴിഞ്ഞാൽ, ഫലങ്ങൾ പ്രഖ്യാപനത്തിനായി വിവരങ്ങൾ ക്രോഡീകരിക്കണം. അന്തിമ അംഗീകരാത്തിനായി ഉയർന്ന തലത്തിൽ യോഗം ചേരും.

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം മെയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നത്, ഈ വർഷം ആ തീയതിക്കപ്പുറം ഫലം വൈകരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെയും ആഗ്രഹം. എസ്എസ്എൽസി ഫലത്തിനൊപ്പം പ്ലസ് ടു ഫലം പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. 2025 ലെ പ്ലസ് വൺ പരീക്ഷകൾക്കൊപ്പം മാർച്ചിൽ നടന്ന 2024 ലെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം ആദ്യം പ്രസിദ്ധീകരിക്കേണ്ടിവരുന്നതിനാൽ ഇവ വൈകിയേക്കാം

ഫലം പരിശോധിക്കാൻ

1. ഔദ്യോഗിക വെബ്സൈറ്റായ keralapareekshabhavan.in അല്ലെങ്കിൽ keralaresults.nic.in സന്ദർശിക്കുക .
2. ലിങ്കിൽ ക്ലിക്ക് ചെയ്യുക: ഹോംപേജിൽ കേരള എസ്എസ്എൽസി ഫലം 2025 എന്ന ലിങ്ക് തിരയുക.
3. നിങ്ങളുടെ അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും നൽകുക.
4. ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം, സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
5. നിങ്ങളുടെ ഫലം സ്ക്രീനിൽ ലഭിക്കും
6. റഫറൻസിനായി നിങ്ങളുടെ ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുന്നതാണ് ഉചിതം.