Kerala SSLC Result 2024 : എസ്എസ്എൽസി പുനർമൂല്യനിർണയം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ? ചെയ്യേണ്ടത് ഇത്രമാത്രം

Kerala SSLC Result 2024 Revaluation Process : ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ തുടങ്ങിയവയ്ക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 15 ആണ്

Kerala SSLC Result 2024 : എസ്എസ്എൽസി പുനർമൂല്യനിർണയം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ? ചെയ്യേണ്ടത് ഇത്രമാത്രം
Published: 

10 May 2024 13:58 PM

Kerala SSLC Result Revaluation Process : ഈ കഴിഞ്ഞ മെയ് എട്ടാം തീയതിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് 2023-24 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 99.69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിൽ 0.01 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് ശേഷം പുനർമൂല്യനിർണയത്തിനുള്ള അപേക്ഷയും വിദ്യാഭ്യാസ വകുപ്പ് ഇന്നലെ മെയ് ഒമ്പതാം തീയതി മുതൽ സ്വീകരിച്ച് തുടങ്ങി.

എസ്എസ്എൽസി ഫലത്തിൽ വിദ്യാർഥികൾക്ക് ഏതെങ്കിലും വിധത്തിൽ സംശയമുള്ളവർക്ക് തങ്ങളുടെ മൂല്യനിർണയം പുനഃപരിശോധന നടത്തുന്നതിന് വേണ്ടിയാണ് വിദ്യാർഥികൾക്ക് ഇങ്ങനെ ഒരു അവസരം ഒരുക്കുന്നത്. ഇന്നലെ മെയ് ഒമ്പതാം തീയതി മുതൽ 15-ാം തീയതി വരെയാണ് വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കനാകുക. പുനർമൂല്യനിർണയം കൂടാതെ ഉത്തരക്കടലാസിൻ്റെ പകർപ്പ് ലഭിക്കാനും സൂക്ഷ്മ പരിശോധന നടത്താനും ഇതിലൂടെ സാധിക്കുന്നതാണ്.

അപേക്ഷ എവിടെ സമർപ്പിക്കണം?

അപേക്ഷ ഓൺലൈനായിട്ടും ഓഫ് ലൈനുമായിട്ടുമാണ് സമർപ്പിക്കേണ്ടത്. sslcexam.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പുനർമൂല്യനിർണയം, ഉത്തരക്കടലാസിൻ്റെ പകർപ്പ് ലഭിക്കാൻ, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. തുടർന്ന് അപേക്ഷ സമർപ്പിച്ചതിൻ്റെ സ്ലിപ്പ് പ്രിൻ്റഔട്ട് എടുത്ത് പരീക്ഷ എഴുതിയ സെൻ്ററിൽ ഏൽപ്പിക്കുക. അതായത് സ്കൂൾ ഹെഡ് മാസ്റ്റർ/മിസ്ട്രെസിനെയോ അല്ലെങ്കിൽ ആ ചുമതലയുള്ള അധ്യാപകനെയോ ഏൽപ്പിക്കേണ്ടതാണ്.

ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?

  1. sslcexam.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടത്. ഈ ലിങ്കിൽ പ്രവേശിക്കുക.
  2. തുടർന്ന് ‘Application for Revaluation/Scrutiny/Photocopy of the Answer Scripts – SSLC MARCH 2024’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  3. ശേഷം തുറന്ന് വരുന്ന പേജിൽ വിദ്യാർഥിയുടെ രജിസ്റ്റർ നമ്പറും ജനനതീയതിയും കൊടുക്കുക.
  4. അത് നൽകിയതിന് ശേഷം പേരും പരീക്ഷ സെൻ്റർ കോഡ്, മീഡിയം തുടങ്ങിയ വിവരങ്ങളും തെളിഞ്ഞ് വരും. അവ പരിശോധിക്കുക
  5. ശേഷം താഴെ പരീക്ഷ നടത്തിയ വിഷയങ്ങുടെ പട്ടികയിൽ നിന്നും ഏത് വിഷയങ്ങൾക്കാണ് പുനർമൂല്യനിർണയം, ഉത്തരക്കടലാസിൻ്റെ പകർപ്പ് ലഭ്യമാക്കൽ, സൂക്ഷ്മ പരിശോധന എന്നിവ വേണ്ടതെന്ന് തിരഞ്ഞെടുക്കുക.
  6. തുടർന്ന് ‘Submit Application’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ശേഷം വരുന്ന പേജ് പ്രിൻഔട്ട് എടുത്ത് സ്കൂളിൽ സമർപ്പിക്കുക. പ്രിൻഔട്ടിൽ അടയ്ക്കേണ്ട തുക എത്രയാണെന്ന് നിർദേശിച്ചുണ്ടാകും.

പുനർമൂല്യനിർണയത്തിനായി സമർപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  1. ഐടി പേപ്പറിന് പുനർമൂല്യനിർണയം, ഉത്തരക്കടലാസിൻ്റെ പകർപ്പ് ലഭ്യമാക്കൽ, സൂക്ഷ്മ പരിശോധന എന്നിവ സാധ്യമല്ല
  2. പുനർമൂല്യനിർണയത്തിന് സമർപ്പിക്കുന്ന പേപ്പർ സൂക്ഷ്മ പരിശോധനയ്ക്കായി അപേക്ഷിക്കേണ്ടാവശ്യമില്ല
  3. പുനർമൂല്യനിർണയം, ഉത്തരക്കടലാസിൻ്റെ പകർപ്പ് ലഭ്യമാക്കൽ, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫീസ് യഥാക്രമം 400, 200, 50 രൂപ എന്നിങ്ങിനെയാണ്

അപേക്ഷയുടെ പ്രിൻ്റഔട്ട് സ്കൂളിൽ ഹെഡ് മാസ്റ്റർ/മിസ്ട്രെസിനെ ഏൽപ്പിക്കേണ്ടതാണ്. ഫീസ് അടച്ചതും എച്ച്എം അനുവദിച്ചതുമായ അപേക്ഷകളെ പുനർമൂല്യനിർണയം, ഉത്തരക്കടലാസിൻ്റെ പകർപ്പ് ലഭ്യമാക്കൽ, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് പരിഗണിക്കുള്ളൂ.

പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍