Kerala SSLC Result 2024 : എസ്എസ്എൽസി ഫലം നാളെ; എവിടെ, എപ്പോൾ ഫലം അറിയാം?

SSLC Result Kerala 2024 Updates : ഇത്തവണ 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലത്തിനായി കാത്തിരിക്കുന്നത്

Kerala SSLC Result 2024 : എസ്എസ്എൽസി ഫലം നാളെ; എവിടെ, എപ്പോൾ ഫലം അറിയാം?
Published: 

07 May 2024 14:33 PM

Kerala SSLC Result 2024 Date & Time : സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം നാളെ മെയ് എട്ടാം തീയതി പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർക്കുന്ന പ്രത്യേക സമ്മേളനത്തിലാണ് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുക. എസ്എസ്എൽസിക്കൊപ്പം ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി വിഭാഗത്തിലുള്ള വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കുന്നതാണ്. ഇത്തവണ കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം മുമ്പ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുക. നാളെ മെയ് ഒമ്പതാം തീയതിയാണ് ഹയർ സക്കൻഡറി പ്ലസ് ടു ഫലം പ്രഖ്യാപിക്കുക.

ഇപ്രാവിശ്യം 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ ഫലത്തിനായി കാത്തിരിക്കുന്നത്. ഇതിൽ 2,17, 525 പേർ ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ്. 70 ക്യാമ്പുകളിലായിട്ട് രണ്ടാഴ്ചകൊണ്ടാണ് എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയാക്കിയതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. ഗ്രേസ് മാർക്ക് സംബന്ധിച്ചുള്ള പരീക്ഷ ഭവൻ്റെ നടപടികളും പൂർത്തിയാക്കിയതായിട്ടും മന്ത്രി വ്യക്തമാക്കി.

എസ്എൽഎസി ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

മൂന്ന് മണിക്ക് വാർത്തസമ്മേളനത്തിലൂടെ മന്ത്രി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം നാല് മണിയോടെയാണ് വിദ്യാർഥികൾക്ക് എല്ലാവർക്കും തങ്ങളുടെ സ്കോർ ഷീറ്റ് ലഭിക്കുക. ഇതിനായി വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന ഈ വെബ്സൈറ്റുകളിൽ പ്രവേശിച്ചാൽ മതി:

1. www.prd.kerala.gov.in

2. www.result.kerala.gov.in

3. www.examresults.kerala.gov.in

4. https://sslcexam.kerala.gov.in

5. www.results.kite.kerala.gov.in,

6. https://pareekshabhavan.kerala.gov.in

ഈ വെബ്സൈറ്റുകൾക്ക് പുറമെ പിആർഡിയുടെ PRD Live മൊബൈൽ ആപ്പിലും എസ്എസ്എൽസി ഫലം ലഭ്യമാകും.

ടെക്നിക്കൽ എസ്എസ്എൽസി പരീക്ഷകളായ ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലം അതാത് വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. അവ ചുവടെ നൽകുന്നു.

SSLC (HI)- http://sslchiexam.kerala.gov.in

THSLC (HI)- http:/thslchiexam.kerala.gov.in

THSLC – http://thslcexam.kerala.gov.in

AHSLC – http://ahslcexam.kerala.gov.in

എസ്എസ്എൽസി ഫലം എങ്ങനെ അറിയാം?

  1. മുകളിൽ നൽകിയിരിക്കുന്ന വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്നിൽ പ്രവേശിക്കുക
  2. തുടർന്നുള്ള പേജിൽ നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനതീയതിയും രേഖപ്പെടുത്തുക
  3. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക

നിങ്ങൾ നിങ്ങളുടെ എസ്എസ്എൽസി ഫലം ലഭിക്കുന്നതാണ്. ഫലത്തിൻ്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത സൂക്ഷിക്കുക. രണ്ടിൽ അധികം പകർപ്പുകൾ സൂക്ഷിക്കുന്നതാണ് ഉത്തമം. എസ്എസ്എൽസി സർട്ടിഫിക്കേറ്റ് ലഭിക്കുന്നത് വരെ ഈ പകർപ്പുകളാണ് നിങ്ങളുടെ ഹയർ സക്കൻഡറി പ്രവേശനത്തിനായി സമർപ്പിക്കേണ്ട്.

വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കിൽ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്

രാജ്യാന്തരം, ദേശീയം, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് വിദ്യാഭ്യാസ് ഏകീകരിച്ചു. മൂന്ന് മുതൽ 100 മാർക്ക് വരെയാണ് എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾകായിക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശന സമയത്ത് ബോണസ് പോയിൻ്റ് ഇനിമുതൽ ലഭിക്കില്ല.

പുതുക്കിയ ഗ്രേസ് മാർക്ക് ഇങ്ങനെയാണ്

കായിക മേളകൾ

രാജ്യാന്തര തലം

ഒന്നാം സ്ഥാനം – 100 മാർക്ക്

രണ്ടാം സ്ഥാനം – 90 മാർക്ക്

മൂന്നാം സ്ഥാനം – 80 മാർക്ക്

പങ്കെടുക്കുന്നവർക്ക് – 75 മാർക്ക്

ദേശീയ തലം

ഒന്നാം സ്ഥാനം – 50 മാർക്ക്

രണ്ടാം സ്ഥാനം – 40 മാർക്ക്

മൂന്നാം സ്ഥാനം – 30 മാർക്ക്

പങ്കെടുക്കുന്നവർക്ക് – 25 മാർക്ക്

സംസ്ഥാന തലം

ഒന്നാം സ്ഥാനം – 20 മാർക്ക്

രണ്ടാം സ്ഥാനം – 17 മാർക്ക്

മൂന്നാം സ്ഥാനം – 14 മാർക്ക്

കാലോത്സവം കായികമേള

സംസ്ഥാന തലം

എ ഗ്രേഡ് – 20 മാർക്ക്

ബി ഗ്രേഡ് – 15 മാർക്ക്

സി ഗ്രേഡ് – 10 മാർക്ക്

ഒന്നാം സ്ഥാനം – 20 മാർക്ക്

രണ്ടാം സ്ഥാനം – 17 മാർക്ക്

മൂന്നാം സ്ഥാനം – 14 മാർക്ക്

ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ