Kerala SSLC Result 2024 : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം .01% കുറഞ്ഞു
Kerala SSLC 10th Result 2024 Live : വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക
SSLC Result Kerala 2024 Live Update : സംസ്ഥാനത്തെ 2023-24 അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.69 % വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തെക്കാൾ .01% വിജയശതമാനം കുറവ്. വൈകിട്ട് മൂന്ന് മണിക്കാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തിയ്. നാല് മണിയോടെ വിദ്യാർഥികൾക്ക് അവരവരുടെ ഫലങ്ങൾ ലഭിച്ച് തുടങ്ങും. ഇത്തവണ കഴിഞ്ഞ പ്രാവിശ്യത്തെക്കാൾ 11 ദിവസം മുമ്പെയാണ് വിദ്യാഭ്യാസ വകുപ്പ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എൽസി പരീക്ഷ ഫലത്തിൻ്റെ തത്സമയ വിവരണം പരിശോധിക്കാം.
LIVE NEWS & UPDATES
-
പുനർമൂല്യനിർണയത്തിന് അപേക്ഷ…
പുനർമൂല്യനിർണയത്തിന് അപേക്ഷ നാളെ മെയ് ഒമ്പതാം തീയതി മുതൽ അപേക്ഷിക്കാം. 15-ാം തീയതി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
-
നൂറിൽ നൂറ് നേടി പാലാ
പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് സമ്പൂർണവിജയം. ഏറ്റവും കുറവ് വിജയശതമാനം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയാണ്. ഏറ്റവും എ+ നേടിയ വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ നിന്നും.
-
വിജയശതമാനത്തിൽ കോട്ടയം മുന്നിൽ
വിജയശതമനാം ഏറ്റവും കൂടുതൽ ഉള്ള ജില്ല കോട്ടയം. ഏറ്റവും കുറവ് തിരുവനന്തപുരത്ത്
-
എ+ നേടിയ. വിദ്യാർഥികളുടെ എണ്ണം
71,831 വിദ്യാർഥികളാണ് എല്ലാ വിഷയങ്ങൾക്കും എ+ നേടിയത്. കഴിഞ്ഞ വർഷം 68641 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ+ നേടാനായത്
-
എസ്എസ്എൽസി വിജയശതമാനം
ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനം 99.69%. കഴിഞ്ഞ തവണത്തെക്കാൾ .01% വിജയം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.70% ആയിരുന്നു
-
എസ്എസ്എൽസി ഫലം നാല് മണിയോടെ അറിയാം
നാല് മണിയോടെ വിദ്യാർഥികൾക്ക് ഫലം അതാത് വെബ്സൈറ്റുകളിലൂടെ ലഭിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു
-
എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നു
എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു
-
എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നു
-
ഫലപ്രഖ്യാപനത്തിന് തുടക്കമായി
എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തുടക്കമായി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിലെത്തി
-
ഫലപ്രഖ്യാപനം ഉടൻ
ഫലപ്രഖ്യാപനത്തിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അൽപ്പസമയത്തിനകം പി ആർ ചേമ്പറിൽ എത്തും.
-
എസ്എസ്എൽസി ഫലം അൽപ്പസമയത്തിനകം
എസ്എസ്എൽസി ഫലം അൽപ്പസമയത്തിനകം മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി
-
SSLC 2024 Grading System : എസ്എസ്എൽസിയുടെ ഗ്രേഡങ് രീതി
എ+ ഗ്രേഡ്-90 മുതൽ 100 ശതമാനം വരെയുള്ള മാർക്ക്
എ ഗ്രേഡ് – 80 മുതൽ 89 ശതമാനം വരെയുള്ള മാർക്ക്
ബി+ ഗ്രേഡ് – 70 മുതൽ 79 ശതമാനം വരെയുള്ള മാർക്ക്
ബി ഗ്രേഡ് – 60 മുതൽ 69 ശതമാനം വരെയുള്ള മാർക്ക്
സി+ ഗ്രേഡ് – 50 മുതൽ 59 ശതമാനം വരെയുള്ളമാർക്ക്
സി ഗ്രേഡ് – 40 മുതൽ 49 ശതമാനം വരെയുള്ള മാർക്ക്
ഡി+ ഗ്രേഡ് : 30 മുതൽ 39 ശതമാനം വരെയുള്ള മാർക്ക്
D ഗ്രേഡ് : 20 മുതൽ 29 ശതമാനം വരെയുള്ള മാർക്ക് (തോറ്റു)
E ഗ്രേഡ് : 20 ശതമാനത്തിന് താഴെ മാർക്ക് (തോറ്റു)
-
SSLC 2024 Result Updates : ജയിക്കാൻ ഏത് ഗ്രേഡ് നേടണം?
ഗ്രേഡിങ് രീതിയിലാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുക. എ+ പ്ലസാണ് ഏറ്റവും ഉയർന്ന ഗ്രേഡ്. ഏറ്റവും കുറഞ്ഞത് ഡി+ ഗ്രേഡാണ് ഉപരിപഠനത്തിനുള്ള യോഗ്യത നേടാൻ ഒരു വിദ്യാർഥി കരസ്ഥമാക്കേണ്ട്
-
SSLC 2024 Result : സ്കോർ ഷീറ്റ് പ്രിൻ്റ്ഔട്ട് എടുത്ത് വെക്കുക
ശേഷം ലഭിക്കുന്ന സ്കോർ ഷീറ്റ് പ്രിൻ്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക. ഭാവി ആവശ്യങ്ങൾക്ക് പ്രത്യേക ഉപരിപഠനത്തിന് വേണ്ടിയുള്ള പ്രവേശനത്തിനായി ഈ സ്കോർ ഷീറ്റുകളാണ് സമർപ്പിക്കേണ്ടത്.
-
SSLC Result 2024 : ഫലം വേഗത്തിൽ അറിയാം
വെറും രണ്ട് ക്ലിക്കിലൂടെ എസ്എസ്എൽസി ഫലം അറിയാൻ സാധിക്കുന്നതാണ്.
- മുകളിൽ നൽകിയിരിക്കുന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
- ആ പേജിൽ നിർദേശിക്കുന്ന കോളങ്ങളിൽ രജിസ്റ്റർ നമ്പരും ജനന തീയതി രേഖപ്പെടുത്തി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
-
തോറ്റവർക്ക് സേ പരീക്ഷ എഴുതാം
ഒന്നോ രണ്ടോ വിഷയത്തിൽ നഷ്ടപ്പെട്ടവർക്ക് സേ പരീക്ഷ എഴുതാൻ അവസരം ലഭിക്കുന്നതാണ്. സേ പരീക്ഷ തീയതി പിന്നീട് അറിക്കുന്നതാണ്
-
Kerala SSLC Result 2024 Updates : ഫലം ലഭിക്കുക ഗ്രേഡിങ് രീതിയിൽ
ഗ്രേഡിങ് രീതിയിലാണ് ഫലം പുറത്ത് വിടുന്നത്. എ+ ആണ് ഏറ്റവും ഉയർന്ന ഗ്രേഡ്. ഉപരിപഠനത്തിന് വേണ്ട കരസ്ഥമാക്കേണ്ട ഏറ്റവും കുറഞ്ഞ ഗ്രേഡ് ഡി+ ആണ്
-
Kerala SSLC Result 2024 Updates : ആപ്പിലൂടെയും ഫലം അറിയാം
എസ്എസ്എൽസി പരീക്ഷയുടെ ഫലം പിആർഡിയുടെ ‘പിആർഡി ലൈവ്’ എന്ന മൊബൈൽ അപ്ലിക്കേഷനിലൂടെയും നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്
-
SSLC Result 2024 Updates : ഇത്തവണ വിജയശതമാനം സെഞ്ചുറി അടിക്കുമോ?
99.70 ശതമാനമായിരുന്ന കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷയുടെ വിജയശതമാനം. 2022ല്‍ ഇതി 99.26 ശതമാനമായിരുന്നു
-
SSLC Result Websites : എസ്എസ്എൽസി ഫലങ്ങൾ അറിയാനുള്ള വെബ്സൈറ്റുകൾ
എസ്എസ്എൽസി ഫലം അറിയാനുള്ള വെബ്സൈ്റ്റുകൾ ഇവയാണ്.
- www.prd.kerala.gov.in
- https://results.kerala.gov.in
- https://examresults.kerala.gov.in
- https://pareekshabhavan.kerala.gov.in
- https://results.kite.kerala.gov.in
- https://sslcexam.kerala.gov.in
- http://thslcexam.kerala.gov.in – ടി.എച്ച്.എസ്.എൽ.സി
- http://ahslcexam.kerala.gov.in – എ.എച്ച്.എസ്.എൽ.സി
-
THSLC, AHSLC ഫലങ്ങളും ഇന്നറിയാം
എസ്എസ്എൽസി ഫലത്തിനോടൊപ്പം ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്ന് പുറത്ത് വിടും
-
ഇത്തവണ നേരത്തെ ഫലമെത്തിച്ചുയെന്ന് മന്ത്രി
കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം മുമ്പായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നത്. 70 ക്യാമ്പുകളിലായി 14 ദിവസങ്ങൾക്ക് കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു
-
ഫലം കാത്ത് 4 ലക്ഷത്തിൽ അധികം വിദ്യാർഥികൾ
4,27, 105 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. ഇതിൽ 2,17, 525 പേർ ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ്.
-
ഫലം ലഭിക്കുക നാല് മണി മുതൽ
മൂന്ന് മണിക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയത് ശേഷം വൈകിട്ട് നാല് മണിയോടെയാണ് വിദ്യാർഥികൾക്ക് തങ്ങളുടെ ഫലം ലഭിച്ച് തുടങ്ങുക
-
എസ്എസ്എൽസി ഫലം ഇന്ന്
സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെയാണ് ഫലപ്രഖ്യാപനം നടത്തക
Published On - May 08,2024 8:46 AM