SSLC Exam Result 2025 : മൂല്യനിർണയം തുടങ്ങി; എസ്എസ്എൽസി ഫലം എന്ന് പ്രഖ്യാപിക്കും?
Kerala SSLC Exam Result 2025 Date : കഴിഞ്ഞ വർഷം മെയ് എട്ടാം തീയതിയായിരുന്നു എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 99.66 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം.

തിരുവനന്തപുരം : മാർച്ചിലെ നടന്ന ചൂടേറിയ പരീക്ഷയ്ക്ക് ശേഷം വിദ്യാർഥികൾ എല്ലാവരും ഇപ്പോൾ തങ്ങളുടെ രണ്ട് മാസത്തെ നീണ്ട് അവധി ആഘോഷിക്കുകയാണ്. ഒരു മാസം നീണ്ട് നിൽക്കുന്നതായിരുന്നു ഇത്തവണത്തെ എസ്എസ്എൽസി ഹയർ സക്കൻഡറി പൊതുപരീക്ഷകൾ. ഇനി ഈ പൊതുപരീക്ഷകളുടെ ഫലം എന്നാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് വിദ്യാർഥികൾ. മെയ് മാസത്തിൽ തന്നെ ഫലം പുറപ്പെടുവിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. അത് എന്നാകുമെന്ന് പരിശോധിക്കാം.
കഴിഞ്ഞ ദിവസം ഏപ്രിൽ മൂന്നാം തീയതി മുതൽ എസ്എസ്എൽസി, ഹയർ സക്കൻഡറി പൊതുപരീക്ഷകളുടെ മൂല്യനിർണയം ആരംഭിച്ചതായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. 72 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കുന്ന എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 26-ാം തീയതി വരെയാണുള്ളത്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കുക. ഇതിനാൽ മെയ് മാസം ആദ്യ വാരത്തിൽ തന്നെ എസ്എസ്എൽസി ഫലങ്ങൾ ക്രോഡീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് സാധിക്കും. എന്നാൽ ഹയർ സക്കൻഡറി മൂല്യനിർണയം മെയ് പത്താം തീയതി വരെയാണുള്ളത്. അതും പൂർത്തിയാക്കിയതിന് ശേഷമേ ഫലം പുറത്ത് വിടു.
ഇത്തവണ എസ്എസ്എൽസി ഫലം എന്ന്?
പ്ലസ് വൺ, പ്ലസ് ടു മെയ് പത്താം തീയതി വരെയാണുള്ളത്. അതിനാൽ മെയ് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലാകും വിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുക. ഹയർ സക്കൻഡറി ഫലം അതിന് ശേഷമാകും. കഴിഞ്ഞ വർഷം മെയ് എട്ടാം തീയതിയാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. 99.69 ശതമാനമായിരുന്നു വിജയശതമാനം. ഹയർ സക്കൻഡറി ഫലം മെയ് പത്തിനായിരുന്ന് പ്രഖ്യാപിച്ചത്, വിജയശതമാനം 78.69 ശതമാനമായിരുന്നു.