AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Result 2025: റിസള്‍ട്ട് ചൂടിലേക്ക് വിദ്യാര്‍ഥികള്‍; എസ്എസ്എല്‍സി ഫലമെത്തുന്നു

Kerala SSLC Result 2025 Date: മാര്‍ച്ച് 26നായിരുന്നു എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചത്. അതോടെ വേനല്‍ ചൂടിനൊപ്പം പരീക്ഷ ചൂട് അവസാനിച്ച ആശ്വാസത്തില്‍ വിദ്യാര്‍ഥികള്‍ മടങ്ങി. എന്നാല്‍ ഇനി അധികനാള്‍ വീട്ടിലിരിക്കാനാകില്ല. റിസള്‍ട്ട് ഉടനെ എത്തും. റിസള്‍ട്ട് എത്തിക്കഴിഞ്ഞാല്‍ പിന്നെ പ്ലസ് വണ്‍ അഡ്മിഷന്റെ തിരക്ക്.

Kerala SSLC Result 2025: റിസള്‍ട്ട് ചൂടിലേക്ക് വിദ്യാര്‍ഥികള്‍; എസ്എസ്എല്‍സി ഫലമെത്തുന്നു
പ്രതീകാത്മക ചിത്രം Image Credit source: Social Media
shiji-mk
Shiji M K | Published: 25 Apr 2025 06:56 AM

പരീക്ഷകള്‍ അവസാനിച്ച് കഴിഞ്ഞാല്‍ പിന്നെ ഫലം വരുന്നതിനായുള്ള കാത്തിരിപ്പാണ്. ഫലമറിഞ്ഞതിന് ശേഷം അഡ്മിഷന് വേണ്ടിയുള്ള ഓട്ടം. ചെറിയ ക്ലാസുകളെ അപേക്ഷിച്ച് പത്താം ക്ലാസുകാര്‍ക്കും പ്ലസ് ടുക്കാര്‍ക്കും ഇപ്പോള്‍ നെഞ്ചില്‍ തീയാണ്, വരാനിരിക്കുന്ന ഫലമാണല്ലോ അവരുടെ ഭാവി തന്നെ തീരുമാനിക്കാന്‍ പോകുന്നത്.

മാര്‍ച്ച് 26നായിരുന്നു എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചത്. അതോടെ വേനല്‍ ചൂടിനൊപ്പം പരീക്ഷ ചൂട് അവസാനിച്ച ആശ്വാസത്തില്‍ വിദ്യാര്‍ഥികള്‍ മടങ്ങി. എന്നാല്‍ ഇനി അധികനാള്‍ വീട്ടിലിരിക്കാനാകില്ല. റിസള്‍ട്ട് ഉടനെ എത്തും. റിസള്‍ട്ട് എത്തിക്കഴിഞ്ഞാല്‍ പിന്നെ പ്ലസ് വണ്‍ അഡ്മിഷന്റെ തിരക്ക്.

ഫലം എന്ന് വരും?

എസ്എസ്എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായിരിക്കുകയാണെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇനി ബാക്കിയുള്ളത് ടാബുലേഷന്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ മാത്രമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അതിനാല്‍ മെയ് ഒന്‍പതിന് ഫലം പുറത്തുവിടാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ മെയ് മൂന്നാം വാരത്തില്‍ ഫലം വരുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പറഞ്ഞതിലും നേരത്തെ റിസള്‍ട്ട് എത്താനാണ് സാധ്യത.

ആകെ 72 കേന്ദ്രീകൃത ക്യാമ്പുകളായിരുന്നു എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിനായി ഒരുക്കിയിരുന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന ക്യാമ്പുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു.

പ്ലസ് ടു ഫലമെപ്പോള്‍?

എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവിടുന്നതിനോടൊപ്പം മെയ് മൂന്നാം വാരത്തില്‍ പ്ലസ് ടു ഫലവുമെത്തുമെന്നായിരുന്നു അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, എസ്എസ്എല്‍സി ഫലമെത്തി അധികം വൈകാതെ തന്നെ പ്ലസ് ടു റിസള്‍ട്ടും പുറത്തുവിടും.

Also Read: Kerala SSLC Exam 2025: എസ്എസ്എല്‍സി പരീക്ഷ ഉടൻ അവസാനിക്കും; ഫലം എന്ന്? പ്ലസ് വൺ അഡ്മിഷൻ എപ്പോൾ?

ബിരുദ ക്ലാസുകള്‍ എന്ന് മുതല്‍?

പ്ലസ് ടു വിജയിച്ച് സന്തോഷത്തോടെ കോളേജുകളിലേക്ക് പോകാന്‍ ഒരുങ്ങുകയല്ലേ നിങ്ങള്‍? ഇനി ഒട്ടും താമസമില്ല ജൂലായ് ഒന്ന് മുതല്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കാനാണ് നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.