5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Exam 2024-25: ഇനി പരീക്ഷയ്ക്കു പിന്നാലെ… എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍

Kerala SSLC Exam 2025 Date Declared : മൂല്യ നിർണയം ഏപ്രിൽ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനകം ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

Kerala SSLC Exam 2024-25: ഇനി പരീക്ഷയ്ക്കു പിന്നാലെ… എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍
പ്രതീകാത്മക ചിത്രം (Image Credits: Gettyimages)
aswathy-balachandran
Aswathy Balachandran | Updated On: 01 Nov 2024 17:13 PM

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ എത്തി. മാർച്ച് മൂന്നിനാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. 26 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷ രാവിലെ 9.30 നാണ് തുടങ്ങുന്നത്.

എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ തുടങ്ങുമെന്നും അറിയിപ്പെത്തി. ഫെബ്രുവരി 21 വരെയാണ് മോഡൽ പരീക്ഷ നടക്കുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതികൾ പുറത്തു വിട്ടത്. ഇത്തവണ 4,48,951 പേർ എസ്എസ്എൽസി പരീക്ഷ എഴുതാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസ് മൂല്യനിർണയം 72 ക്യാമ്പുകളിലായി നടക്കുമെന്നാണ് വിവരം.

ALSO READ – ഓസ്ട്രേലിയയിൽ പോകാൻ സ്പോൺസറെ തേടണ്ട, ബിരുദധാരികൾക്ക് മേറ്റ്സ് വിസ എത്തുന്നു…

മൂല്യ നിർണയം ഏപ്രിൽ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനകം ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ഹയർസെക്കൻഡറി ഒന്നാം വർഷ പൊതു പരീക്ഷകൾ മാർച്ച് 6 -ന് ആരംഭിക്കും. മാർച്ച് 29 വരെയുള്ള ഒമ്പതു തീയതികളിലാണ് ഹയർസെക്കൻഡറി പരീക്ഷ നടക്കുക.

ഹയർ സെക്കൻഡറി രണ്ടാം വർഷ പൊതു പരീക്ഷകൾ മാർച്ച് മൂന്നു മുതൽ 26 വരെയാണ് നടക്കുക. ഉത്തരക്കടലാസ് മൂല്യനിർണയം രണ്ടു ഘട്ടങ്ങളിലായി നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 25,000 അധ്യാപകരെ പരീക്ഷാ ചുമതലകൾ നിയോഗിക്കും.

2024-ൽ നടത്തിയ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഇംപ്രൂവ്‌മെൻ്റ്/സപ്ലിമെൻ്ററി പരീക്ഷകൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ അതേ ടൈംടേബിൾ പിന്തുടരാനാണ് തീരുമാനം. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഇംപ്രൂവ്‌മെൻ്റ്, സപ്ലിമെൻ്ററി പരീക്ഷകളുടെ മൂല്യനിർണയം ആദ്യം ആരംഭിക്കുമെന്നും തുടർന്ന് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെയും ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെയും മൂല്യനിർണയം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.