SSLC Result 2024 : എസ്എസ്എൽസി, പ്ലസ് ടു ഫലങ്ങൾ ഇത്തവണ നേരത്തെ; തീയതികൾ മന്ത്രി പ്രഖ്യാപിച്ചു
Kerala SSLC, DHSE Result 2024 Dates : കഴിഞ്ഞ പ്രാവിശ്യത്തെക്കാൾ പത്ത് ദിവസം മുമ്പെ ഇത്തവണ വിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി പ്ലസ് ടു ഫലങ്ങൾ പ്രഖ്യാപിക്കുക
Kerala SSLC, Plus Results 2024 : സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി, ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലപ്രഖ്യാപന തീയതി പ്രഖ്യാപിച്ചു. മെയ് എട്ടിന് എസ്എസ്എൽസി ഫലും മെയ് ഒമ്പതിന് ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ തവണത്തെക്കാൾ 11 ദിവസങ്ങൾക്ക് മുമ്പാണ് ഇത്തവണത്തെ ഫലപ്രഖ്യാപനമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഇത്തവണ 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴിതിയത്. ഇതിൽ 2,17, 525 പേർ ആൺകുട്ടികളാണ്. 2,09,580 പെൺകുട്ടികളുമാണ്. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 14 ദിസങ്ങൾകൊണ്ടാണ് എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയാക്കിയത്. ഗ്രേസ് മാർക്കുൾപ്പെടെയുള്ള മറ്റ് നടപടികൾ പൂർത്തിയാക്കി പരീക്ഷഭവനും എസ്എസ്എൽസി പ്രഖ്യാപനത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ് മന്ത്രി അറിയിച്ചു.
മെയ് ഒമ്പതിനാണ് പ്ലസ് ടു ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം മെയ് 25നാണ് പ്ലസ് ടു ഫലം വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത്.ആകെ 4,41,120 വിദ്യാർഥികളാണ് ഹയർ സക്കൻഡറി രണ്ടാം വർഷം പരീക്ഷ എഴുതിയത്. ഇതിൽ 2,23,736 പേർ ആൺകുട്ടികളും 2,17,384 പെൺകുട്ടികളുമാണ്. 20 ദിവസങ്ങൾകൊണ്ട് 77 ക്യാമ്പുകളിലായിട്ടാണ് ഹയർ സക്കൻഡറി പരീക്ഷ മൂല്യനിർണയം പൂർത്തിയാക്കിയത്. മാർച്ച് ഒന്ന് മുതൽ 26 വരെയാണ് വിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി, ഹയർ സക്കൻഡറി പൊതുപരീക്ഷ സംഘടിപ്പിച്ചത്
വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കിൽ മാറ്റ വരുത്തി വിദ്യാഭ്യാസ വകുപ്പ്
രാജ്യാന്തരം, ദേശീയം, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് വിദ്യാഭ്യാസ് ഏകീകരിച്ചു. മൂന്ന് മുതൽ 100 മാർക്ക് വരെയാണ് എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾകായിക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശന സമയത്ത് ബോണസ് പോയിൻ്റ് ഇനിമുതൽ ലഭിക്കില്ല.
പുതുക്കിയ ഗ്രേസ് മാർക്ക് ഇങ്ങനെയാണ്
കായിക മേളകൾ
രാജ്യാന്തര തലം
ഒന്നാം സ്ഥാനം – 100 മാർക്ക്
രണ്ടാം സ്ഥാനം – 90 മാർക്ക്
മൂന്നാം സ്ഥാനം – 80 മാർക്ക്
പങ്കെടുക്കുന്നവർക്ക് – 75 മാർക്ക്
ദേശീയ തലം
ഒന്നാം സ്ഥാനം – 50 മാർക്ക്
രണ്ടാം സ്ഥാനം – 40 മാർക്ക്
മൂന്നാം സ്ഥാനം – 30 മാർക്ക്
പങ്കെടുക്കുന്നവർക്ക് – 25 മാർക്ക്
സംസ്ഥാന തലം
ഒന്നാം സ്ഥാനം – 20 മാർക്ക്
രണ്ടാം സ്ഥാനം – 17 മാർക്ക്
മൂന്നാം സ്ഥാനം – 14 മാർക്ക്
കാലോത്സവം കായികമേള
സംസ്ഥാന തലം
എ ഗ്രേഡ് – 20 മാർക്ക്
ബി ഗ്രേഡ് – 15 മാർക്ക്
സി ഗ്രേഡ് – 10 മാർക്ക്
ഒന്നാം സ്ഥാനം – 20 മാർക്ക്
രണ്ടാം സ്ഥാനം – 17 മാർക്ക്
മൂന്നാം സ്ഥാനം – 14 മാർക്ക്