5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala SET 2025: കേരള സെറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു; അപേക്ഷ സമർപ്പിക്കേണ്ട വിധം ഇങ്ങനെ…

Kerala SET 2025 January session registration: ഉദ്യോഗാർത്ഥികൾക്ക് 2024 ഒക്ടോബർ 23 മുതൽ ഒക്ടോബർ 25 വരെ ആവശ്യമെങ്കിൽ ഫോമിൽ തിരുത്തലുകൾ വരുത്താം.

Kerala SET 2025: കേരള സെറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു; അപേക്ഷ സമർപ്പിക്കേണ്ട വിധം ഇങ്ങനെ…
പ്രതീകാത്മക ചിത്രം (Image courtesy : Getty images)
aswathy-balachandran
Aswathy Balachandran | Updated On: 27 Sep 2024 11:33 AM

തിരുവനന്തപുരം: അധ്യാപനം ലക്ഷ്യം വയ്ക്കുന്നവരുടെ സ്വപ്നമാണ് സെറ്റ് പാസ്സാവുക എന്നത്. അതിനായി പഠനകാലത്ത് തന്നെ പലരും ശ്രമം തുടങ്ങുന്നു. ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരളസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസരമാണ് ഇപ്പോൾ.

2025 ജനുവരി സെഷൻ രജിസ്ട്രേഷൻ പ്രക്രിയയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അപേക്ഷാ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റായ lbsedp.lbscentre.in-ൽ ലഭ്യമാണ്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ഒക്ടോബർ 20 വരെ കേരള സെറ്റ് പരീക്ഷാ അപേക്ഷാ ഫോം പൂരിപ്പിക്കാവുന്നതാണ്. അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഒക്ടോബർ 22 ആണ്.

ALSO READ – ചിലവ് വരവിനേക്കാൾ കൂടുതലാണോ? കൂടുതൽ വരുമാനമുണ്ടാക്കാവുന്ന സൈഡ്ജോലികൾ ഇ

അപേക്ഷാ വിൻഡോ ക്ലോസ് ചെയ്‌തുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് 2024 ഒക്ടോബർ 23 മുതൽ ഒക്ടോബർ 25 വരെ ആവശ്യമെങ്കിൽ ഫോമിൽ തിരുത്തലുകൾ വരുത്താം. ജനറൽ, മറ്റ് പിന്നാക്ക ജാതി (ഒബിസി) വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ അപേഭാ ഫീസായി 1000 രൂപയും പട്ടികജാതി (എസ്‌ സി), പട്ടികവർഗം (എസ്‌ ടി), ഭിന്നശേഷി വിഭാഗക്കാർ 500 രൂപയും നൽകേണ്ടതുണ്ട്.

എങ്ങനെ അപേക്ഷിക്കാം …

 

  • ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ വളരെ ലളിതമാണ്. ഇതിനായി ഉദ്യോഗാർത്ഥികൾക്ക് LBSEDP യുടെ ഔദ്യോഗിക വെബ്സൈറ്റായ lbsedp.lbscentre.in-ലേക്ക് പോകുക
  • ഔദ്യോഗിക വെബ്‌സൈറ്റിൻ്റെ ഹോം പേജിൽ ലഭ്യമായ കേരള സെറ്റ് ജനുവരി 2025 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ലോഗിൻ വിശദാംശങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • പിന്നീട്അ ക്രിഡൻഷ്യലുകൾ ഉപയോ​ഗിച്ച് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • കേരള സെറ്റ് അപേക്ഷാ ഫീസ് അടയ്ക്കുക.
  • ഫോം സമർപ്പിച്ച് പേജ് ഡൗൺലോഡ് ചെയ്യുക.
  • കൂടുതൽ പ്രോസസ്സിംഗിനായി പേജിൻ്റെ പ്രിൻ്റൗട്ട് എടുക്കുക.

കേരള സെറ്റ് പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളുണ്ടാകും. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പേപ്പർ 1 പൊതുവായതും രണ്ട് ഭാഗങ്ങളുള്ളതുമാണ്. പാർട്ട് എയിൽ പൊതുവിജ്ഞാനത്തെയും പാർട് ബിയിൽ അധ്യാപനത്തിലെ അഭിരുചിയെയും കുറിച്ചുള്ള ചോദ്യങ്ങളുണ്ടാകും. ബിരുദാനന്തര ബിരുദത്തിൽ (പിജി) ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുത്ത വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പേപ്പർ 2.

Latest News