Kerala SET 2024 Admit Card : സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു; ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ

Kerala SET 2024 Hall Ticket : ഈ മാസം ജൂലൈ 28-ാം തീയതിയാണ് സെറ്റ് പരീക്ഷ എൽബിഎസ് സെൻ്റർ സംഘടിപ്പിക്കുക. അഡ്മിറ്റ് കാർഡിൽ തിരുത്ത ആവശ്യമുണ്ടെങ്കിൽ എൽബിഎസ് സെൻ്ററിൻ്റെ ഹെൽപ്പലൈൻ നമ്പറിൽ ബന്ധുപ്പെടുക

Kerala SET 2024 Admit Card : സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു; ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ

LBS Center Website

Published: 

17 Jul 2024 18:33 PM

സംസ്ഥാനത്തെ യോഗ്യത പരീക്ഷയായ സെറ്റിന്(Kerala SET 2024) പങ്കെടുക്കുന്നതിനായിട്ടുള്ള ഹാൾ ടിക്കറ്റ് (അഡ്മിറ്റ് കാർഡ്) പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള പരീക്ഷ സംഘാടകരായ എൽബിഎസ് സെൻ്ററിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്ന് ജൂലൈ 17 വൈകിട്ട് ആറ് മണിയോടെയാണ് അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടത്. പരീക്ഷാർഥികൾക്ക് അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രവേശിച്ച് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ മാസം ജൂലൈ 28-ാം തീയതിയാണ് വിവിധ കേന്ദ്രങ്ങളിലായി എൽബിഎസ് സെൻ്റർ പരീക്ഷ സംഘടിപ്പിക്കുന്നത്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

  1. lbsedp.lbscentre.in/setjul24 എന്ന പരീക്ഷ സംഘാടകരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.
  2. ഹോം പേജിൽ ‘Download Admit Card’ എന്ന ഓപ്ഷൻ പിങ്ക നിറത്തിൽ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക
  3. ശേഷം തുറന്ന് വരുന്ന പേജിൽ രജിസ്ട്രേഷൻ നമ്പരോ അല്ലെങ്കിൽ മൊബൈൽ നമ്പരോ നൽകുക. തുടർന്ന് സൈറ്റ് അസെസ്സ് കീ ഒരു മെസേജ് ലഭിക്കുന്നതാണ്
  4. ശേഷം അഡ്മിറ്റ് കാർഡ് ലഭിക്കുന്നത്. പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് കൈയ്യിൽ സൂക്ഷിക്കുക.

ALSO READ : RGNAU : രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

അസെസ്സ് കീ നഷ്ടപ്പെട്ടവർക്ക് മറ്റൊരു ഓപ്ഷൻ വെബ്സൈറ്റിൽ തന്നെ സജ്ജമാക്കിട്ടുണ്ട്.ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ആവശ്യമെങ്കിൽ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഹെൽപ്പ്ലൈൻ നമ്പരുകളായ 9400923669, 8547522369 എന്നിവയിൽ ബന്ധപ്പെടുക.

സെറ്റ് പരീക്ഷ നടത്തിപ്പ് എങ്ങനെ?

രണ്ട് പേപ്പറുകളാണ് സെറ്റ് പരീക്ഷയിലുള്ളത്. പേപ്പർ ഒന്ന് എല്ലാവർക്കും ഒരുപോലെയാണ്. പൊതുവിവരവും അധ്യാപക അഭിരുചിയും. ബിരുദാനന്തര ബിരുദ കോഴ്സുമായി ബന്ധപ്പെട്ടാവും പേപ്പർ രണ്ട്. 120 മിനിട്ടാണ് ഒരു പേപ്പർ എഴുതാനുള്ള സമയം. പേപ്പർ ഒന്നിൽ 60 ചോദ്യങ്ങളുണ്ടാവും. ഓരോ ചോദ്യങ്ങൾക്കും ഒരു മാർക്ക് വീതം. പേപ്പർ രണ്ടിൽ 120 ചോദ്യങ്ങൾ. കണക്കും സ്റ്ററ്റിസ്റ്റിക്സുമൊഴികെ ബാക്കിയെല്ലാ ചോദ്യങ്ങൾക്കും ഒരു മാർക്കും കണക്ക്, സ്റ്ററ്റിസ്റ്റിക്സ് ചോദ്യങ്ങൾക്ക് ഒന്നര മാർക്ക് വീതവും ലഭിക്കും.

ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ,നോൺ വൊക്കേഷണൽ അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയാണ് സെറ്റ്. ഈ ക്ലാസുകളിൽ പഠിപ്പിക്കാനുള്ള നിലവാരം അധ്യാപകർക്ക് ഉണ്ടോ എന്ന് മനസിലാക്കുകയാണ് ഈ പരീക്ഷയുടെ ലക്ഷ്യം, സംസ്ഥാനത്ത് ഹയർ സക്കൻഡറി അധ്യാപകരാവാൻ സെറ്റ് പരീക്ഷ പാസായിരിക്കണം.

Related Stories
JEE Main Admit Card 2025 : ജെഇഇ മെയിൻ പരീക്ഷ; ജനുവരി 28,29,30 തീയതികളിലെ അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു, പരീക്ഷ സെൻ്ററുകളിലും മാറ്റം
Higher Secondary Exam: ഹയർ സെക്കൻഡറി പൊതുപരീക്ഷ നടത്താൻ പണമില്ല; സ്വന്തം അക്കൗണ്ടിൽ നിന്നെടുക്കാൻ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം
RRB Group D Recruitment: ഏഴാം ശമ്പള കമ്മീഷൻ സാലറി കിട്ടും, റെയിൽവേ ഗ്രൂപ്പ്-ഡി 32,438 ഒഴിവുകൾ
HPCL Recruitment : ഇത് തന്നെ അവസരം; എച്ച്പിസിഎല്ലില്‍ ജൂനിയര്‍ എക്‌സിക്യൂട്ടിവാകാം; നിരവധി ഒഴിവുകള്‍
Aided School Teachers Appointment: എയ്ഡഡ് സ്കൂളുകളിൽ 56 വയസ്സിനുള്ളിലുള്ളവർക്ക് അധ്യാപകരാക്കാം: സർക്കാർ ഉത്തരവ് പുറത്തിറക്കി
Kerala PSC Recruitment : കൃഷി ഓഫീസറാകാം, പി.എസ്.സി വിളിക്കുന്നു; യോഗ്യതകള്‍ ഇത്ര മാത്രം
പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്