5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday: ദേ സ്‌കൂളില്‍ പോകേണ്ടാ; മൂന്ന് ജില്ലകള്‍ക്ക് നാളെയും മറ്റന്നാളും അവധി

School Holiday in Alappuzha, Pathanamthitta and Kottayam: തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി. പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 9,10 എന്നീ തീയതികളില്‍ അവധിയായിരിക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 10 ചൊവ്വാഴ്ചയുമാണ് അവധിയുള്ളത്.

Kerala School Holiday: ദേ സ്‌കൂളില്‍ പോകേണ്ടാ; മൂന്ന് ജില്ലകള്‍ക്ക് നാളെയും മറ്റന്നാളും അവധി
സ്‌കൂളുകള്‍ക്ക് അവധിImage Credit source: Social Media
shiji-mk
Shiji M K | Updated On: 09 Dec 2024 09:13 AM

കൊച്ചി: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാനങ്ങള്‍ക്കും നാളെയും മറ്റന്നാളും അവധി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി. പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 9,10 എന്നീ തീയതികളില്‍ അവധിയായിരിക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 10 ചൊവ്വാഴ്ചയുമാണ് അവധിയുള്ളത്.

പത്തനംതിട്ടയില്‍ രണ് ദിവസം അവധി പ്രഖ്യാപിച്ച സ്ഥാപനങ്ങള്‍

പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

 

  1. ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍
  2. തെങ്ങുംകാവ് ഗവ. എല്‍പിഎസ്
  3. പൂവന്‍പാറ 77ാം നമ്പര്‍ അങ്കണവാടി
  4. വെള്ളപ്പാറ അമൃത എല്‍പിഎസ്
  5. ഇളകൊള്ളൂര്‍ എംസിഎം ഐടിസി
  6. കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്എസ്എസ്
  7. കോട്ട ഡിവിഎല്‍പിഎസ്
  8. കളരിക്കോട് എംടിഎല്‍പിഎസ്
  9. ഇടയാറന്മുള വെസ്റ്റ് ടികെഎല്‍പിഎസ്
  10. വല്ലന ശ്രീ കുറുമ്പന്‍ ദൈവത്താന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ എല്‍പിഎസ്
  11. എരുമക്കാട് സെന്റ് മേരീസ് എംടി എല്‍പിഎസ്
  12. നിരണം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
  13. എഴുമറ്റൂര്‍ സര്‍ക്കാര്‍ എച്ച്എസ്എസ്

എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഡിസംബര്‍ 9,10 എന്നീ തീയതികളില്‍ അവധിയുള്ളത്.

Also Read: New Districts Formation : പുതിയ ജില്ലകള്‍ എന്തിന് ? പ്രയോജനങ്ങള്‍, പ്രതിസന്ധികള്‍ എന്തെല്ലാം? കേരളത്തിലുമുണ്ടോ സാധ്യതകള്‍

ചൊവ്വാഴ്ച അവധിയുള്ള സ്ഥാപനങ്ങള്‍

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

  1. പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് 13 ഇളകൊള്ളൂര്‍
  2. പന്തളം ബ്ലോക്ക് പഞ്ചായത്ത് 12 വല്ലന
  3. നിരണം ഗ്രാമപഞ്ചായത്ത് 7 കിഴക്കുമുറി
  4. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് 5 ഇരുമ്പുകുഴി
  5. അരുവാപ്പും ഗ്രാമപഞ്ചായത്ത് 12 പുളിഞ്ചാണി

എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ അവധിയുള്ള സ്ഥാപനങ്ങള്‍

 

  1. ആര്യാട് ബ്ലോക്ക് 1
  2. വളവനാട് നിയോജകമണ്ഡലം
  3. പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് 12
  4. എരുവ നിയോജമണ്ഡലം
  5. ഗവ. എച്എസ് പൊള്ളത്തെ
  6. ടിഎംഎല്‍പിഎസ് കലവൂര്‍
  7. സെന്റ് ജോസഫ് പബ്ലിക് സ്‌കൂള്‍ പൊള്ളത്തെ
  8. ഗവ. എസ്‌കെവിഎല്‍പിഎസ് പത്തിയൂര്‍
  9. ഗവ. എല്‍പിബിഎസ് എരുവ

ആലപ്പുഴയില്‍ ചൊവ്വാഴ്ച അവധിയുള്ളത്

 

  1. വളവനാട് നിയോജമണ്ഡലം (മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,20 എന്നീ വാര്‍ഡുകള്‍)
  2. എരുവ നിയോജകമണ്ഡലം

കോട്ടയം ജില്ലയിലെ അവധി

 

  1. ഈരാറ്റുപേട്ട നഗരസഭയിലെ പതിനാറാം വാര്‍ഡ്
  2. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്

ഈ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഡിസംബര്‍ പത്തിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവധി ബാധകമല്ല.