5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holidays: സ്‌കൂളില്‍ പോയേ പറ്റൂ; ഫെബ്രുവരിയില്‍ അവധികള്‍ കുറവ്‌

Kerala School Holiday List In February: 2025ല്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അവധികള്‍ക്ക് പുറമെ മൂന്ന് നിയന്ത്രിത ദിന അവധികളും ഉണ്ട്. ഏപ്രില്‍ മൂന്നിന് അയ്യാ വൈകുണ്ഠാസ്വാമി ജയന്തി, ഓഗസ്റ്റ് 9 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ദിനം എന്നിവയാണ് അവ.

Kerala School Holidays: സ്‌കൂളില്‍ പോയേ പറ്റൂ; ഫെബ്രുവരിയില്‍ അവധികള്‍ കുറവ്‌
സ്‌കൂള്‍ കുട്ടികള്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 27 Jan 2025 16:46 PM

തുടര്‍ച്ചയായി സ്‌കൂളില്‍ പോകുന്നത് എങ്ങനെയല്ലേ? ഇടയ്ക്കിടെ അവധി കിട്ടുന്നത് കുട്ടികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും വലിയ സന്തോഷമാണ്. സ്‌കൂളിലെ അവധി ദിനങ്ങള്‍ നോക്കിയാണ് എല്ലാവരും യാത്രകള്‍ പോകാറുള്ളത്. അതിനാല്‍ തന്നെ ഓരോ മാസത്തിലും എത്ര അവധികള്‍ ഉണ്ടെന്ന് നേരത്തെ തന്നെ മനസിലാക്കി വെക്കുന്നതും സാധാരണം.

എന്നാല്‍ മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഫെബ്രുവരി അത്ര സന്തോഷം നല്‍കുന്ന ഒന്നല്ല. അതിനുള്ള പ്രധാന കാരണം അവധികള്‍ കുറവാണ് എന്നതാണ്. ദിവസങ്ങള്‍ കുറവുള്ളത് പോലെ തന്നെ അവധികളും ഫെബ്രുവരിയില്‍ കുറവാണ്. ഞായറാഴ്ചകളെയും ശനിയാഴ്ചകളെയും മാറ്റിനിര്‍ത്തിയാല്‍ ഫെബ്രുവരിയില്‍ ആകെ ഒരു അവധി മാത്രമാണ് ലഭിക്കുക.

ഫെബ്രുവരി മാസത്തിലെ സ്‌കൂള്‍ അവധികള്‍

ശിവരാത്രി- ഫെബ്രുവരി 26 (ബുധന്‍)

2025ലെ ആകെ അവധികള്‍ ഇപ്രകാരം

മന്നം ജയന്തി ജനുവരി 2 വ്യാഴം

റിപ്പബ്ലിക് ദിനം ജനുവരി 26 ഞായര്‍

ശിവരാത്രി ഫെബ്രുവരി 26 ബുധന്‍

ഈദ് ഉല്‍ ഫിത്തര്‍ മാര്‍ച്ച് 31 തിങ്കള്‍

വിഷു/ ബിആര്‍ അംബേദ്കര്‍ ജയന്തി ഏപ്രില്‍ 14 തിങ്കള്‍

പെസഹ വ്യാഴം ഏപ്രില്‍ 17 വ്യാഴം

ദുഖ വെള്ളി ഏപ്രില്‍ 18 വെള്ളി

ഈസ്റ്റര്‍ ഏപ്രില്‍ 20 ഞായര്‍

മെയ് ദിനം മെയ് 1 വ്യാഴം

ഈദുല്‍ അദ്ഹ (ബക്രീദ്) ജൂണ്‍ 6 വെള്ളി

മുഹറം ജൂലൈ 6 ഞായര്‍

കര്‍ക്കിടക വാവ് ജൂലൈ 24 വ്യാഴം

സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 വെള്ളി

അയ്യങ്കാളി ജയന്തി ഓഗസ്റ്റ് 28 വ്യാഴം

ഒന്നാം ഓണം സെപ്റ്റംബര്‍ 4 വ്യാഴം

തിരുവോണം സെപ്റ്റംബര്‍ 5 വെള്ളി

മൂന്നാം ഓണം സെപ്റ്റംബര്‍ 6 ശനി

നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി സെപ്റ്റംബര്‍ 7 ഞായര്‍

ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബര്‍ 14 ഞായര്‍

ശ്രീനാരായണഗുരു സമാധി സെപ്റ്റംബര്‍ 21 ഞായര്‍

മഹാനവമി ഒക്ടോബര്‍ 1 ബുധന്‍

ഗാന്ധി ജയന്തി/ വിജയ ദശമി ഒക്ടോബര്‍ 2 വ്യാഴം

ദീപാവലി ഒക്ടോബര്‍ 20 തിങ്കള്‍

ക്രിസ്തുമസ് ഡിസംബര്‍ 25 വ്യാഴം

Also Read: February Bank Holidays: അവധിയോടവധി; ഫെബ്രുവരിയില്‍ ബാങ്കില്‍ പോകുമ്പോള്‍ ഈ തീയതികള്‍ ഓര്‍ത്തിരിക്കാം

2025ല്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അവധികള്‍ക്ക് പുറമെ മൂന്ന് നിയന്ത്രിത ദിന അവധികളും ഉണ്ട്. ഏപ്രില്‍ മൂന്നിന് അയ്യാ വൈകുണ്ഠാസ്വാമി ജയന്തി, ഓഗസ്റ്റ് 9 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ദിനം എന്നിവയാണ് അവ.