Kerala School Holiday: ഇവിടങ്ങളിൽ ചൊവ്വാഴ്ച സ്കൂൾ അവധിയാണെ, പ്രഖ്യാപനം
താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല

ആലപ്പുഴ: പരീക്ഷയൊക്കെയാണെങ്കിലും അവധി വരുമ്പോൾ പിന്നെ എന്ത് ചെയ്യും. ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച ഇത്തരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ കളക്ടർ. ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ചാണ് അവധി. മാർച്ച് നാലിന് മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. എല്ലാ പൊതു പരീക്ഷകളും എല്ലാ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും കളക്ടർ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അതേസമയം ചില കമൻ്റുകളും പോസ്റ്റിലുണ്ട് ചരിത്ര പ്രസിദ്ധവും, യുനെസ്കോയുടെ അംഗീകാരം നേടിയതുമായ ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന്, അടുത്ത വർഷം മുതൽ ‘ആലപ്പുഴ ജില്ലയ്ക്ക് മൊത്തത്തിൽ അവധി’ പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങൾ, “ചെട്ടികുളങ്ങര കുംഭ ഭരണി “മഹോത്സവം അങ്ങ് നേരിട്ട് കണ്ട് വിലയിരുത്തി, ഈ വർഷം തന്നെ തുടങ്ങിവയ്ക്കണമെന്ന് വിനീതമായി അറിയിക്കുന്നു എന്നായിരുന്നു ഒരാളുടെ കമൻ്റ്. തന്നില്ലേലും പോകത്തില്ല എന്ന് പറയാൻ പറഞ്ഞു കളക്ടർ മാമ്മനോട് മോള് (ചെട്ടിക്കളങ്ങരക്കാരി എന്നായിരുന്നു മറ്റൊരാൾ പങ്ക് വെച്ച കമൻ്റ്. ചില താലൂക്കുകൾക്ക് കൂടി അവധി നൽകണമെന്നും ചില ഉത്സവങ്ങൾക്ക് കൂടി അവധി കൊടുക്കണമെന്നും കമൻ്റിൽ ആവശ്യം ഉയരുന്നുണ്ട്.
എസ്എസ്എൽസി പരീക്ഷ തുടങ്ങി
സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തുടക്കമായി 4,27,021 കുട്ടികളാണ് വിവിധ കേന്ദ്രങ്ങളിലായി ഇത്തവണ പരീക്ഷ എഴുതുന്നത്. രാവിലെയാണ് എസ്എസ്എൽസി പരീക്ഷ എന്നാൽ ഉച്ചയ്ക്ക് ശേഷമായിരിക്കും ഹയർസെക്കൻ്ററി പരീക്ഷ നടക്കുക. ആകെ 2980 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി സംസ്ഥാനത്തിനകത്തും പുറത്തുമായി ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളുമുണ്ട്. പരീക്ഷ എഴുതുന്ന 447 കുട്ടികൾ ലക്ഷദ്വീപിലും ഗൾഫിൽ നിന്ന് 682 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ ഏറ്റവുമധികം കുട്ടികൾ പരീക്ഷ എഴുതുന്നത് മലപ്പുറത്ത് നിന്നാണ് ആകെ 28,358 കുട്ടികളാണ് ജില്ലയിൽ നിന്നും ഇത്തവണ പരീക്ഷ എഴുതുന്നത്