5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday Today: സ്‌കൂളില്‍ പോകാന്‍ വരട്ടെ; ഇന്ന് ഈ താലൂക്കുകാര്‍ക്ക് അവധിയാണേ

Arthunkal Perunnal 2025: താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. അര്‍ത്തുങ്കല്‍ തിരുനാളിനോട് അനുബന്ധിച്ച് മദ്യനിരോധനം ഏര്‍പ്പെടുത്തികൊണ്ട് നേരത്തെ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.

Kerala School Holiday Today: സ്‌കൂളില്‍ പോകാന്‍ വരട്ടെ; ഇന്ന് ഈ താലൂക്കുകാര്‍ക്ക് അവധിയാണേ
Representational Image Image Credit source: Getty
shiji-mk
Shiji M K | Updated On: 20 Jan 2025 07:57 AM

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകള്‍ക്ക് ഇന്ന് അവധി. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ തിരുനാള്‍ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകള്‍ക്കാണ് അവധി. ഈ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

അര്‍ത്തുങ്കല്‍ തിരുനാളിനോട് അനുബന്ധിച്ച് മദ്യനിരോധനം ഏര്‍പ്പെടുത്തികൊണ്ട് നേരത്തെ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. തിരുനാളിന്റെ പ്രധാന ദിവസങ്ങളായ ജനുവരി 19,20,27 എന്നീ തീയതികളിലാണ് മദ്യനിരോധനം. ചേര്‍ത്തല എക്‌സൈസിന്റെ പരിധിയിലും പള്ളിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കള്ളുഷാപ്പുകളിലും ബിയര്‍ പാര്‍ലറുകളിലും ബാറിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ജനുവരി 10 മുതല്‍ 27 വരെയാണ് അര്‍ത്തുങ്കല്‍ പെരുന്നാള്‍. ജനുവരി 19ന് യുവജന ദിനമായി ആചരിച്ചു. ഇന്ന് തിങ്കളാഴ്ച (ജനുവരി 20) ആണ് തിരുനാള്‍ മഹോത്സവം നടക്കുക. രാവിലെ പൊന്തിഫിക്കല്‍ ദിവ്യബലിയോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

Also Read: Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി

ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ ഡോ. ക്ലാരന്‍സ് പാലിയത്ത് മുഖ്യ കാര്‍മികത്വം വഹിക്കും.

4.30 നാണ് തിരുനാള്‍ പ്രദക്ഷിണം. ഫാദര്‍ സെബാസ്റ്റ്യന്‍ ഷാജി ചുള്ളിക്കല്‍, ഫാദര്‍ സെബാസ്റ്റ്യന്‍ സന്തോഷ് പുളിക്കല്‍, ഫാദര്‍ സെബാസ്റ്റ്യന്‍ ജൂഡോ മൂപ്പശേരില്‍ എന്നിവരാകും കാര്‍മികര്‍. രാത്രി 10ന് നടക്കുന്ന ദിവ്യബലിക്ക് ഫാദര്‍ ജോസ് പ്രമോദ് ശാസ്താപറമ്പില്‍ കാര്‍മികത്വം വഹിക്കും.