Kerala School Holiday : എല്ലാവരും ഹാപ്പി അല്ലേ! നാളെ ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
School Holiday In Thiruvananthapuram : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരുക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു.
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് നാളെ ജനുവരി എട്ടാം തീയതി അവധി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന ദിവസമായതിനാലാണ് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കാണ് അവധി ബാധകമായിരിക്കുക. കലോത്സവത്തിന് തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്നതിനാൽ ഇന്ന് ജനുവരി ഏഴാം തീയതി വരെ കലോത്സവത്തിന് വേദിയായിട്ടുള്ള സ്കൂളുകൾക്ക് മാത്രമായിരുന്നു അവധി നൽകിയിരുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്
നാളെ വൈകിട്ട് അഞ്ച് മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് കലോത്സവത്തിൻ്റെ സമാപന ചടങ്ങ് സംഘടിപ്പിക്കുക. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. സിനിമതാരങ്ങളായ അസിഫ് അലി, ടൊവിനോ തോമസ് എന്നിവർ മുഖ്യാതിഥികളായി എത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു.
അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഒരു ദിവസം 950 പോയിൻ്റമായി തൃശൂരാണ് ഒന്നാം സ്ഥാനത്തുള്ളത്. 948 പോയിൻ്റുമായ കണ്ണൂർ രണ്ടാം സ്ഥാനത്തും 946 പോയിൻ്റുമായി പാലക്കാട് മൂന്നാമതുമാണ് പട്ടികയിലുള്ളത്. സ്കൂളുകളിൽ ഏറ്റവും മുന്നിലുള്ളത് പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലം സ്കൂളാണ് ഒന്നാം സ്ഥാനത്തുള്ളത്. തിരുവനന്തപുരം വഴുതയ്ക്കാട് കാർമേൽ ഹയർ സക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്.