5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Secretariat Assistant Exam : കാത്തിരുന്ന വിജ്ഞാപനം ഇതാ വരുന്നു, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാം, മാറ്റങ്ങള്‍ അറിയാം

Kerala Psc Recruitment : വിവിധ വിഭാഗങ്ങളിലേക്കായാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതെങ്കിലും 'സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്' എന്ന ഓമനപ്പേരിലാണ് ഉദ്യോഗാര്‍ത്ഥികളെ ഈ വിജ്ഞാപനത്തെ പൊതുവായി വിളിക്കുന്നത്

Secretariat Assistant Exam : കാത്തിരുന്ന വിജ്ഞാപനം ഇതാ വരുന്നു, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാം, മാറ്റങ്ങള്‍ അറിയാം
പ്രതീകാത്മക ചിത്രം (image credits : Getty)
jayadevan-am
Jayadevan AM | Published: 17 Dec 2024 16:43 PM

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. സെക്രട്ടറിയേറ്റ്, പിഎസ്‌സി, ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, വിജിലൻസ് ട്രൈബ്യൂണൽ, സ്പെഷ്യൽ ജഡ്ജ് ആന്റ് എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലേക്കാണ് നിയമനം നടക്കുന്നത്. നേരിട്ടും തസ്തികമാറ്റം വഴിയും നിയമനം നടക്കും. ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

മുകളില്‍ പറഞ്ഞിരിക്കുന്ന വിവിധ വിഭാഗങ്ങളിലേക്കായാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതെങ്കിലും ‘സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്’ എന്ന ഓമനപ്പേരിലാണ് ഉദ്യോഗാര്‍ത്ഥികളെ ഈ വിജ്ഞാപനത്തെ പൊതുവായി വിളിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ഏറെ കാത്തിരിക്കുന്ന വിജ്ഞാപനമാണിത്. ഇതിനായി തയ്യാറെടുക്കുന്നത് നിരവധി പേരാണ്. ബിരുദതല പരീക്ഷയായതിനാല്‍ അതിന്റെ കാഠിന്യം അറിഞ്ഞുവേണം പഠനം നടത്തുവാന്‍. പിഎസ്‌സി റിക്രൂട്ട്‌മെന്റില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരീക്ഷകളില്‍ ഒന്നാണ് ഇത്.

പരീക്ഷയില്‍ മാറ്റം

സെക്രട്ടറിയേറ്റ്, പിഎസ്‌സി, ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, വിജിലൻസ് ട്രൈബ്യൂണൽ, സ്പെഷ്യൽ ജഡ്ജ് ആന്റ് എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് / ഓഡിറ്റർ തസ്തികയുടെ വിജ്ഞാപനം ഈ വർഷം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‌സി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അന്തിമ പരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ശേഷമായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ബിരുദ തല പൊതു പ്രാഥമിക പരീക്ഷയ്ക്ക് ശേഷമാകും അന്തിമ പരീക്ഷ നടക്കുന്നത്. ഇത്തവണ അന്തിമ പരീക്ഷയിൽ 100 മാർക്ക് വീതമുള്ള രണ്ടു പരീക്ഷകൾ ഉണ്ടായിരിക്കും. വിശദമായ സിലബസും സ്ക‌ീമും വിജ്ഞാപനത്തോടൊപ്പം തന്നെ പ്രസിദ്ധീകരിക്കും. നിലവിലെ റാങ്ക് പട്ടിക അവസാനിക്കുന്ന തൊട്ടടുത്ത ദിവസം പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.

റാങ്ക് ലിസ്റ്റ് എപ്പോള്‍

ഇതിന് മുമ്പ് നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് 2023 ഏപ്രില്‍ 12നാണ്. നിലവില്‍ ഈ ലിസ്റ്റ് പ്രാബല്യത്തിലുണ്ട്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ കുറഞ്ഞത് ഒരു വർഷവും കൂടിയതു മൂന്നു വർഷവും വരെ പ്രാബല്യമുണ്ട്. ഇതുപ്രകാരം 2026 ഏപ്രില്‍ വരെ നിലവിലെ ലിസ്റ്റ് പ്രാബല്യത്തില്‍ വന്നേക്കാം.

അതുകൊണ്ട് തന്നെ പുതിയ റാങ്ക് ലിസ്റ്റ് 2026 ഏപ്രിലില്‍ വരാനാണ് സാധ്യത.  പിഎസ്‌സിയുടെ നിര്‍ദ്ദിഷ്ട വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്റ്റര്‍ നടത്തിയതിന് ശേഷം, വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് അപേക്ഷകള്‍ അയക്കാം.

Read Also : എസ്ബിഐയിലെ ജോലിയാണോ സ്വപ്‌നം, എങ്കില്‍ ഇതുതന്നെ അവസരം; ജൂനിയര്‍ അസോസിയേറ്റാകാം, നിരവധി ഒഴിവുകള്‍

മറ്റ് വിജ്ഞാപനങ്ങള്‍

പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്‍) വകുപ്പില്‍ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), പോലീസ് (കേരള സിവില്‍ പോലീസ്) വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് പോലീസ് (ട്രെയിനി) വിജ്ഞാപനങ്ങളടക്കം പ്രസിദ്ധീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (നേത്ര), കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ഫിസിക്‌സ്, പുരാവസ്തു വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍-പോളിമര്‍ ടെക്‌നോളജി, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ പാംഗര്‍ ഇന്‍സ്ട്രക്ടര്‍, കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (കയര്‍ഫെഡ്) സിവില്‍ സബ് എഞ്ചിനീയര്‍ എന്നിവയാണ് സംസ്ഥാന തലത്തില്‍ (ജനറല്‍ റിക്രൂട്ട്‌മെന്റ്) പുറപ്പെടുവിക്കാന്‍ നേരത്തെ തീരുമാനിച്ച മറ്റ് വിജ്ഞാപനങ്ങള്‍.