AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Secretariat Assistant: കണ്‍ഫര്‍മേഷന്‍ കൊടുക്കാന്‍ സമയമായി, പ്രിലിമിനറി തീയതിയും പുറത്ത്; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ തൊട്ടടുത്ത്‌

Secretariat Assistant examination 2025: സെക്രട്ടേറിയറ്റ്, പിഎസ്‌സി, ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവിടങ്ങളിലേക്കുള്ള ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ മെയ് 21ന് നടക്കും. പ്രിലിമിനറി പരീക്ഷ നേരത്തെ നടത്തിയിരുന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയും മെയില്‍ നടക്കും.

Secretariat Assistant: കണ്‍ഫര്‍മേഷന്‍ കൊടുക്കാന്‍ സമയമായി, പ്രിലിമിനറി തീയതിയും പുറത്ത്; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ തൊട്ടടുത്ത്‌
കേരള സെക്രട്ടേറിയറ്റ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 22 Feb 2025 12:27 PM

ദ്യോഗാര്‍ത്ഥികള്‍ കാത്തിരുന്ന അസിസ്റ്റന്റ് /ഓഡിറ്റര്‍ തസ്തികയുടെ ആദ്യ ഘട്ട പ്രിലിമിനറി പരീക്ഷാ തീയതി പിഎസ്‌സി പുറത്തുവിട്ടു. ഗവൺമെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സർവീസ് കമ്മീഷൻ, അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം), സംസ്ഥാന ഓഡിറ്റ് വകുപ്പ്, വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്, എൻക്വയറി കമ്മീഷര്‍, സ്പെഷ്യൽ ജഡ്ജി ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് ഉള്‍പ്പെടെയാണ്‌ പരീക്ഷ നടത്തുന്നത്. മെയ് 24നാണ് ആദ്യ ഘട്ട പരീക്ഷ നടത്തുന്നത്. കമ്മീഷന്‍ പുറത്തുവിട്ട മെയ് മാസത്തിലെ പരീക്ഷാ കലണ്ടറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിലവില്‍ കണ്‍ഫര്‍മേഷന്‍ കൊടുക്കാം. മാര്‍ച്ച് 11 വരെ കണ്‍ഫര്‍മേഷന്‍ കൊടുക്കാമെങ്കിലും എത്രയും പെട്ടെന്ന് അത് ചെയ്യുന്നതാണ് നല്ലത്. മെയ് ഒമ്പത് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 4,57,900 പേരാണ് അപേക്ഷിച്ചിരിക്കുന്നത്.

100 മാര്‍ക്കിന്റെ പരീക്ഷ നടത്തും. 576/2024 ആണ് നേരിട്ടുള്ള നിയമനത്തിനുള്ള അപേക്ഷയുടെ കാറ്റഗറി നമ്പര്‍. ജനറല്‍ നോളജ് (ഹിസ്റ്ററി, ജോഗ്രഫി, ഇക്കണോമിക്‌സ്, സിവിക്‌സ്, ഭരണഘടന, ആര്‍ട്‌സ് ലിറ്ററേച്ചര്‍, കള്‍ച്ചര്‍, സ്‌പോര്‍ട്‌സ്, കമ്പ്യൂട്ടര്‍, സയന്‍സ് & ടെക്‌നോളജി), സിമ്പിള്‍ അരിഥ്‌മെറ്റിക്, മെന്റല്‍ എബിലിറ്റി, റീസണിങ്, ജനറല്‍ ഇംഗ്ലീഷ്, പ്രാദേശിക ഭാഷ എന്നിവയില്‍ നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.

Read Also : യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റീസ് ഒഴിവ്; 15,000 രൂപ വരെ സ്റ്റൈപ്പൻഡ്, ഇന്ന് തന്നെ അപേക്ഷിക്കാം

സെക്രട്ടേറിയറ്റ്, പിഎസ്‌സി, ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവിടങ്ങളിലേക്കുള്ള ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്കുള്ള പ്രധാന പരീക്ഷ മെയ് 21ന് നടക്കും. ഇതിന്റെ പ്രിലിമിനറി പരീക്ഷ നേരത്തെ നടത്തിയിരുന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയും മെയ് മാസം നടക്കും.

മെയിന്‍ പരീക്ഷ, റാങ്ക് ലിസ്റ്റ്

പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം അധികം വൈകാതെ തന്നെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റെ റിസല്‍ട്ട് വരും. ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളില്‍ പ്രധാന പരീക്ഷ നടത്തും. അടുത്ത വര്‍ഷം ഏപ്രിലില്‍ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം. ഇത്തവണ മെയിന്‍ പരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍ ഉണ്ടായിരിക്കും. പിന്നീട് ഇന്റര്‍വ്യൂവും നടത്തും. 39,300-83,000 ആണ് പേ സ്‌കെയില്‍.