Kerala PSC Notifications: ഇത്രയും തസ്തികകളോ? പിഎസ്‌സി പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത് 61 കാറ്റഗറികളിലേക്കുള്ള വിജ്ഞാപനം; സ്‌പെഷ്യല്‍ ബ്രാഞ്ചിലടക്കം അവസരം
Kerala PSC upcoming notifications 2025: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് അപേക്ഷിക്കാനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. ഉടന്‍ തന്നെ 61 കാറ്റഗറിലേക്കുള്ള വിജ്ഞാപനം കൂടി പ്രൊഫൈലില്‍ ലഭ്യമാകും

പിഎസ്‌സി പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത. 61 കാറ്റഗറികളിലേക്ക് ഉടന്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. അടുത്തിടെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ പന്ത്രണ്ടും, ജില്ലാതലത്തില്‍ ഒമ്പതും വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കും. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തിലും, ജില്ലാ തലത്തിലും ഓരോ വിജ്ഞാപനങ്ങള്‍ വീതമുണ്ടാകും. എന്‍സിഎ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തില്‍ പതിനേഴും, ജില്ലാ തലത്തില്‍ പന്ത്രണ്ടും വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
നിലവില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് അപേക്ഷിക്കാനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. ഉടന്‍ തന്നെ 61 കാറ്റഗറിലേക്കുള്ള വിജ്ഞാപനം കൂടി പ്രൊഫൈലില്‍ ലഭ്യമാകും. കേരള പൊലീസ് സര്‍വീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അടക്കം വിജ്ഞാപനം വരുന്നുണ്ട്. ജനറല്‍ റിക്രൂട്ട്‌മെന്റില്‍ വരാനിരിക്കുന്ന വിജ്ഞാപനങ്ങള്‍ ചുവടെ:




ജനറല്‍ റിക്രൂട്ട്‌മെന്റ്
- മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍
- ആരോഗ്യവകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
- ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റ്
- വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍
- പട്ടികജാതി വികസനവകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (തസ്തികമാറ്റം മുഖേന)
- അച്ചടി വകുപ്പില്‍ ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍
- കേരള പൊലീസ് സര്‍വീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്ബിസിഐഡി)
- ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ നഴ്‌സ്
- ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
- വാട്ടര്‍ അതോറിട്ടിയില്‍ ഓവര്‍സീയര്‍ ഗ്രേഡ് 3 (വകുപ്പുതല ജീവനക്കാര്‍ക്ക്)
- കേരള സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ്‌സ് ലിമിറ്റഡില്‍ വാച്ച്മാന്‍
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ പ്യൂണ്‍
- വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്-മലയാളം മീഡിയം)