PSC KAS: കെഎഎസ് നോട്ടിഫിക്കേഷനെത്തി; സമയം കളയേണ്ട, വേഗം അയക്കാം; 77,200 രൂപ മുതല്‍ ശമ്പളം

Kerala PSC KAS Notification Out: ഏപ്രില്‍ ഒമ്പതാണ് അവസാന തീയതി. കെഎഎസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 21 മുതല്‍ 32 വയസ് വരെയുള്ളവര്‍ക്ക് സ്ട്രീം ഒന്നിലേക്ക് അപേക്ഷിക്കാം. അതായത് 1993 ജനുവരി രണ്ടിനും, 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത

PSC KAS: കെഎഎസ് നോട്ടിഫിക്കേഷനെത്തി; സമയം കളയേണ്ട, വേഗം അയക്കാം; 77,200 രൂപ മുതല്‍ ശമ്പളം

കേരള പിഎസ്‌സി

jayadevan-am
Published: 

08 Mar 2025 13:41 PM

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അപേക്ഷിക്കാം. നോട്ടിഫിക്കേഷന്‍ പിഎസ്‌സി പുറത്തുവിട്ടു. ഏപ്രില്‍ ഒമ്പതാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. കെഎഎസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 77,200 മുതല്‍ 1,40,500 വരെയാണ് ശമ്പളം. 31 ഒഴിവുകളുണ്ട്. സ്ട്രീം ഒന്നില്‍ 11, സ്ട്രീം രണ്ടിലും മൂന്നിലും 10 വീതം എന്നിങ്ങനെയാണ് ഒഴിവുകള്‍. സ്ട്രീം ഒന്നിലാണ് സാധാരണ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കാവുന്നത്.

21 മുതല്‍ 32 വയസ് വരെയുള്ളവര്‍ക്ക് സ്ട്രീം ഒന്നിലേക്ക് അപേക്ഷിക്കാം. അതായത് 1993 ജനുവരി രണ്ടിനും, 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഈ വര്‍ഷം ജൂണ്‍ 14ന് പ്രിലിമിനറി പരീക്ഷ നടത്തും. പ്രിലിമിനറിയില്‍ രണ്ട് പാര്‍ട്ടുകളുണ്ടാകും. ആദ്യ പാര്‍ട്ടില്‍ ജനറല്‍ സ്റ്റഡീസ്-1 ആണ് വിഷയം. രണ്ടാമത്തേതില്‍ ജനറല്‍ സ്റ്റഡീസ്-2, ഭാഷാ പരിജ്ഞാനം (മലയാളം/തമിഴ്/കന്നഡ, ഇംഗ്ലീഷ്) എന്നിവ ഉള്‍പ്പെടുന്നു.

200 മാര്‍ക്കിന്റേതാണ് പരീക്ഷ. ഒക്ടോബര്‍ 17ന് മെയിന്‍ പരീക്ഷ നടത്തും. മൂന്ന് പാര്‍ട്ടുകളുണ്ടാകും. 300 മാര്‍ക്കിലാണ് പരീക്ഷ നടത്തുന്നത്. അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അഭിമുഖം നടത്താനാണ് തീരുമാനം.

Read Also : KAS Notification: വിജ്ഞാപനം അടുത്തയാഴ്ച; പരീക്ഷയുടെയും, റാങ്ക് ലിസ്റ്റിന്റെയും തീയതികളും പുറത്ത്; കെഎഎസ് അറിയേണ്ടതെല്ലാം

എങ്ങനെ അപേക്ഷിക്കാം?

http://www.keralapsc.gov.in/ എന്ന വെബ്‌സൈറ്റില്‍ വിജ്ഞാപനം നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം https://thulasi.psc.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തണം. തുടര്‍ന്ന് പ്രൊഫൈലില്‍ നോട്ടിഫിക്കേഷന്‍ ലഭ്യമാകും. അതില്‍ ‘അപ്ലെ’ ഓപ്ഷന്‍ ഉപയോഗിച്ച് അയക്കാം.

സിവില്‍ സപ്ലൈസ്, കൊമേഴ്‌സ്യല്‍ ടാക്‌സസ്, എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കമ്മീഷണറേറ്റ്, കോ ഓപ്പറേഷന്‍ വകുപ്പ്, കള്‍ച്ചര്‍, ജനറല്‍ എജ്യുക്കേഷന്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ്, കേരള സ്റ്റേറ്റ് ഓഡിറ്റ്, ലേബര്‍, ലാന്‍ഡ് റവന്യൂ, കേരള സ്‌റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്, സ്‌റ്റേറ്റ് ലോട്ടറീസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവ്.

Related Stories
Kerala Devaswom Board Recruitment: 38 തസ്തികകള്‍, 439 ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വമ്പന്‍ അവസരം; നോട്ടിഫിക്കേഷന്‍ പുറത്ത്‌
IARI Recruitment 2025: പരീക്ഷയില്ലാതെ 67,000 രൂപ വരെ ശമ്പളത്തോടെ ജോലി നേടാം; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ
Bank of Baroda Recruitment 2025: പരീക്ഷയില്ലാതെ ബാങ്ക് ജോലി നേടാം; ബാങ്ക് ഓഫ് ബറോഡയിൽ 146 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ
Kerala Devaswom Board Recruitment: ഒന്നും രണ്ടുമല്ല, നാനൂറിലേറെ ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളില്‍ അവസരം; എന്ന് മുതല്‍ അപേക്ഷിക്കാം? നിര്‍ണായക വിവരം
V Sivankutty: 2026-27 അധ്യയന വര്‍ഷം മുതല്‍ ആറ് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം ഒന്നാം ക്ലാസിലേക്ക് പ്രവേശനം: വി ശിവന്‍കുട്ടി
AAI Recruitment 2025: വിമാനത്താവളത്തിൽ 75,000 രൂപ ശമ്പളത്തോടെ ജോലി നേടാം; ഇന്ന് തന്നെ അപേക്ഷിച്ചോളൂ
പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്