PSC KAS: കെഎഎസ് നോട്ടിഫിക്കേഷനെത്തി; സമയം കളയേണ്ട, വേഗം അയക്കാം; 77,200 രൂപ മുതല്‍ ശമ്പളം
Kerala PSC KAS Notification Out: ഏപ്രില്‍ ഒമ്പതാണ് അവസാന തീയതി. കെഎഎസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 21 മുതല്‍ 32 വയസ് വരെയുള്ളവര്‍ക്ക് സ്ട്രീം ഒന്നിലേക്ക് അപേക്ഷിക്കാം. അതായത് 1993 ജനുവരി രണ്ടിനും, 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അപേക്ഷിക്കാം. നോട്ടിഫിക്കേഷന്‍ പിഎസ്‌സി പുറത്തുവിട്ടു. ഏപ്രില്‍ ഒമ്പതാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. കെഎഎസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 77,200 മുതല്‍ 1,40,500 വരെയാണ് ശമ്പളം. 31 ഒഴിവുകളുണ്ട്. സ്ട്രീം ഒന്നില്‍ 11, സ്ട്രീം രണ്ടിലും മൂന്നിലും 10 വീതം എന്നിങ്ങനെയാണ് ഒഴിവുകള്‍. സ്ട്രീം ഒന്നിലാണ് സാധാരണ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കാവുന്നത്.
21 മുതല്‍ 32 വയസ് വരെയുള്ളവര്‍ക്ക് സ്ട്രീം ഒന്നിലേക്ക് അപേക്ഷിക്കാം. അതായത് 1993 ജനുവരി രണ്ടിനും, 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഈ വര്‍ഷം ജൂണ്‍ 14ന് പ്രിലിമിനറി പരീക്ഷ നടത്തും. പ്രിലിമിനറിയില്‍ രണ്ട് പാര്‍ട്ടുകളുണ്ടാകും. ആദ്യ പാര്‍ട്ടില്‍ ജനറല്‍ സ്റ്റഡീസ്-1 ആണ് വിഷയം. രണ്ടാമത്തേതില്‍ ജനറല്‍ സ്റ്റഡീസ്-2, ഭാഷാ പരിജ്ഞാനം (മലയാളം/തമിഴ്/കന്നഡ, ഇംഗ്ലീഷ്) എന്നിവ ഉള്‍പ്പെടുന്നു.
200 മാര്‍ക്കിന്റേതാണ് പരീക്ഷ. ഒക്ടോബര്‍ 17ന് മെയിന്‍ പരീക്ഷ നടത്തും. മൂന്ന് പാര്‍ട്ടുകളുണ്ടാകും. 300 മാര്‍ക്കിലാണ് പരീക്ഷ നടത്തുന്നത്. അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അഭിമുഖം നടത്താനാണ് തീരുമാനം.




എങ്ങനെ അപേക്ഷിക്കാം?
http://www.keralapsc.gov.in/ എന്ന വെബ്‌സൈറ്റില്‍ വിജ്ഞാപനം നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം https://thulasi.psc.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തണം. തുടര്‍ന്ന് പ്രൊഫൈലില്‍ നോട്ടിഫിക്കേഷന്‍ ലഭ്യമാകും. അതില്‍ ‘അപ്ലെ’ ഓപ്ഷന്‍ ഉപയോഗിച്ച് അയക്കാം.
സിവില്‍ സപ്ലൈസ്, കൊമേഴ്‌സ്യല്‍ ടാക്‌സസ്, എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കമ്മീഷണറേറ്റ്, കോ ഓപ്പറേഷന്‍ വകുപ്പ്, കള്‍ച്ചര്‍, ജനറല്‍ എജ്യുക്കേഷന്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ്, കേരള സ്റ്റേറ്റ് ഓഡിറ്റ്, ലേബര്‍, ലാന്‍ഡ് റവന്യൂ, കേരള സ്‌റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്, സ്‌റ്റേറ്റ് ലോട്ടറീസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവ്.