AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PSC KAS Examination 2025: കെഎഎസിന് അയച്ചവരാണോ നിങ്ങള്‍? നിര്‍ണായക അറിയിപ്പെത്തി

Kerala Administrative Service 2025 Examination Confirmation Details: തസ്തികയിലേക്ക് അപേക്ഷ അയച്ചെങ്കിലും, കണ്‍ഫര്‍മേഷന്‍ നല്‍കാനാകാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല. ജൂണ്‍ 14ന് പ്രാഥമിക പരീക്ഷ നടക്കും. ഏപ്രില്‍ ഒമ്പതായിരുന്നു അപേക്ഷ അയക്കേണ്ടിയിരുന്ന അവസാന തീയതി. അപേക്ഷാ തീയതി അവസാനിച്ച് അധികം പിന്നിടും മുമ്പേ കണ്‍ഫര്‍മേഷന്‍ തീയതി എത്തിയെന്നതും ശ്രദ്ധേയമാണ്

PSC KAS Examination 2025: കെഎഎസിന് അയച്ചവരാണോ നിങ്ങള്‍? നിര്‍ണായക അറിയിപ്പെത്തി
പിഎസ്‌സി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 16 Apr 2025 15:51 PM

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) തസ്തികകളുടെ പ്രാഥമിക പരീക്ഷയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാം. ഏപ്രില്‍ 30 വരെ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരമുണ്ട്. കണ്‍ഫര്‍മേഷന്‍ നല്‍കുന്ന സമയത്ത് ചോദ്യപേപ്പര്‍ മാധ്യമം തിരഞ്ഞെടുക്കാമെന്ന് പിഎസ്‌സി അറിയിച്ചു. കെഎഎസ് തസ്തികയിലേക്ക് അപേക്ഷ അയച്ചെങ്കിലും, കണ്‍ഫര്‍മേഷന്‍ നല്‍കാനാകാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല. ജൂണ്‍ 14ന് പ്രാഥമിക പരീക്ഷ നടക്കും. ഏപ്രില്‍ ഒമ്പതായിരുന്നു അപേക്ഷ അയക്കേണ്ടിയിരുന്ന അവസാന തീയതി. അപേക്ഷാ തീയതി അവസാനിച്ച് അധികം പിന്നിടും മുമ്പേ കണ്‍ഫര്‍മേഷന്‍ തീയതി എത്തിയെന്നതും ശ്രദ്ധേയമാണ്.

രണ്ട് പാര്‍ട്ടുകളാണ് പ്രിലിമിനറിയിലുള്ളത്. ജനറല്‍ സ്റ്റഡീസ്-1 ആണ് ആദ്യ പാര്‍ട്ടിലെ വിഷയം. ജനറല്‍ സ്റ്റഡീസ്-2, ഭാഷാ പരിജ്ഞാനം (മലയാളം/തമിഴ്/കന്നഡ, ഇംഗ്ലീഷ്) എന്നിവ രണ്ടാം പാര്‍ട്ടിലുണ്ട്‌. 200 ആണ് പരമാവധി മാര്‍ക്ക്. മെയിന്‍ പരീക്ഷ ഒക്ടോബര്‍ 17ന് നടത്താനാണ് തീരുമാനം. മൂന്ന് പാര്‍ട്ടുകളാണ് മുഖ്യപരീക്ഷയിലുണ്ടാവുക. 300 ആകും പരമാവധി മാര്‍ക്ക്. 2026 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇന്റര്‍വ്യൂ നടത്തും.

കണ്‍ഫര്‍മേഷന്‍ എങ്ങനെ നല്‍കാം?

  • https://thulasi.psc.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കി പ്രൊഫൈല്‍ തുറക്കുക
  • പ്രൊഫൈലില്‍ കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനുള്ള ഓപ്ഷനുണ്ടാകും

തസ്തികയെക്കുറിച്ച്‌

  1. അപേക്ഷ ക്ഷണിച്ച വിഭാഗങ്ങള്‍: സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3
  2. ശമ്പളം: 77,200-1,40,500
  3. ഒഴിവുകള്‍: 31
  4. സ്ട്രീം ഒന്നിലെ ഒഴിവുകള്‍: 11
  5. സ്ട്രീം രണ്ടിലും മൂന്നിലും: 10 വീതം

Read Also : RRB ALP Recruitment 2025: റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം, 9970 ഒഴിവുകള്‍; മികച്ച അവസരം

അതേസമയം, കേരള ബാങ്ക് (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്)-ക്ലര്‍ക്ക്/കാഷ്യര്‍ തസ്തികയിലേക്ക് ഏപ്രില്‍ 21-26, 28-30, മെയ് 2-5 തീയതികളില്‍ പ്രമാണപരിശോധന നടത്തും. രാവിലെ 10.15ന് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വച്ചാകും പരിശോധന നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ വിവരങ്ങള്‍ ലഭിക്കും.

കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ജൂനിയര്‍ അനലിസ്റ്റ് തസ്തികയിലേക്ക് 21ന് പരീക്ഷ നടത്തും. രാവിലെ 10.30 മുതല്‍ 12.30 വരെയാകും പരീക്ഷ. പ്രൊഫൈലില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.