5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PSC Examination : പി.എസ്.സി പരീക്ഷ എഴുതുന്നവരാണോ നിങ്ങള്‍? എങ്ങനെ മാര്‍ക്കറിയാം? സംഭവം സിമ്പിളാണ്‌

Kerala PSC Examination : ആദ്യം ഷോര്‍ട്ട് ലിസ്റ്റ്, പിന്നീട് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, തുടര്‍ന്ന് റാങ്ക് ലിസ്റ്റ് എന്നിങ്ങനെയാണ് മിക്ക പരീക്ഷകളുടെയും നടപടിക്രമം. റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തുക തന്നെയാകും പലരുടെയും ലക്ഷ്യവും. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെങ്കിലോ, അല്ലെങ്കില്‍ മറ്റ് പല കാരണങ്ങളാലോ പരീക്ഷയ്ക്ക് നേടിയ മാര്‍ക്ക് അറിയാന്‍ താല്‍പര്യപ്പെടുന്നവരും നിരവധിയാണ്

PSC Examination : പി.എസ്.സി പരീക്ഷ എഴുതുന്നവരാണോ നിങ്ങള്‍? എങ്ങനെ മാര്‍ക്കറിയാം? സംഭവം സിമ്പിളാണ്‌
Kerala PSCImage Credit source: Social Media
jayadevan-am
Jayadevan AM | Updated On: 26 Jan 2025 22:01 PM

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) നടത്തുന്ന പരീക്ഷകള്‍ എഴുതുന്നവരും, ഇതിനായി തയ്യാറെടുപ്പ് നടത്തുന്നവരും നിരവധിയാണ്. പിഎസ്‌സി പരീക്ഷകള്‍ക്കായി നിരവധി കോച്ചിംഗ് സ്ഥാപനങ്ങള്‍ ലഭ്യമാണ്. മാത്രമല്ല, യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പരിശീലനം നടത്തുന്നവരുണ്ട്. സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യം നേടുന്നതിനായി നിരവധി പേര്‍ പരീക്ഷകള്‍ എഴുതുന്നു. ചിലര്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ ജോലി നേടും. മറ്റ് ചിലരാകട്ടെ നിരവധി പരിശ്രമങ്ങളിലൂടെയാകും ഇത് നേടുന്നത്. ലിസ്റ്റിലുണ്ടായിട്ടും ഒഴിവുകളുടെ അപര്യാപ്തത മൂലം ജോലി ലഭിക്കാത്തവരുമുണ്ട്. ഒരിക്കല്‍ പോലും ലിസ്റ്റില്‍ ഇടം നേടാനാകാത്തവരും ധാരാളം.

ആദ്യം ഷോര്‍ട്ട് ലിസ്റ്റ്, പിന്നീട് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, തുടര്‍ന്ന് റാങ്ക് ലിസ്റ്റ് എന്നിങ്ങനെയാണ് മിക്ക പരീക്ഷകളുടെയും നടപടിക്രമം. റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തുക തന്നെയാകും പലരുടെയും ലക്ഷ്യവും. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെങ്കിലോ, അല്ലെങ്കില്‍ മറ്റ് പല കാരണങ്ങളാലോ പരീക്ഷയ്ക്ക് നേടിയ മാര്‍ക്ക് അറിയാന്‍ താല്‍പര്യപ്പെടുന്നവരും നിരവധിയാണ്. പിഎസ്‌സി സ്ഥിരമായി എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് എങ്ങനെ അറിയാമെന്ന് വളരെ വ്യക്തമായി അറിയാം. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇത് എങ്ങനെയെന്നതില്‍ ആശയക്കുഴപ്പമുണ്ടാകാം.

കുറച്ചു കാലങ്ങളായി ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലിലൂടെ തന്നെ മാര്‍ക്ക് അറിയാനുള്ള സംവിധാനം പിഎസ്‌സി ഒരുക്കിയിട്ടുണ്ട്. പ്രൊഫൈലിലെ റിസല്‍ട്ട് ടാബിലാണ് ഇതിനുള്ള സൗകര്യമുള്ളത്. റിസല്‍ട്ട് സെഷനില്‍ ഷോര്‍ട്ട് ലിസ്റ്റ്, റാങ്ക്ഡ് ലിസ്റ്റ്, എക്‌സാമിനേഷന്‍ മാര്‍ക്ക്, അഡൈ്വസ് മെമോ എന്നിങ്ങനെ നാല് ഓപ്ഷനുകളാണുള്ളത്.

പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പുറത്തുവിടുമ്പോള്‍ തന്നെ റിസല്‍ട്ട് സെഷനിലും ഇത് ലഭ്യമാകും. ഉദ്യോഗാര്‍ത്ഥി ഷോര്‍ട്ട് സെഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഇതുവഴി അറിയാനാകും. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ആപ്ലിക്കേഷന്‍ സ്റ്റാറ്റസില്‍ നോക്കിയും മനസിലാക്കാം. ഷോര്‍ട്ട് ലിസ്റ്റ് ലഭ്യമായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കും റിസല്‍ട്ട് സെഷനിലെ ‘എക്‌സാമിനേഷന്‍ മാര്‍ക്ക്’ എന്ന ഭാഗത്ത് വരും.

പരീക്ഷ എഴുതിയ ഏത് ഉദ്യോഗാര്‍ത്ഥിക്കും ഇതുവഴി തങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് പരിശോധിക്കാം. ലിസ്റ്റില്‍ ഉള്‍പ്പെട്ടാലും ഇല്ലെങ്കിലും ഉദ്യോഗാര്‍ത്ഥിക്ക് ലഭിച്ച മാര്‍ക്ക് ഈ സെഷനില്‍ ലഭിക്കുന്നതാണ്.

Read Also : സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇതുവരെ അയച്ചില്ലേ? ഇനിയും കാത്തിരുന്നാല്‍ കൈവിടുന്നത് വലിയ അവസരം

നിരവധി വിജ്ഞാപനങ്ങള്‍

അതേസമയം, ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ സംസ്ഥാന, ജില്ലാ തലങ്ങളിലായി നിരവധി വിജ്ഞാപനങ്ങള്‍ ലഭ്യമാണ്. ഇതില്‍ മിക്ക തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി 29ന് അവസാനിക്കും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, മെഡിക്കല്‍ ഓഫീസര്‍ (നേത്ര), അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, കേരള പൊലീസിലെ വിവിധ വിഭാഗങ്ങള്‍, സിവില്‍ സബ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഫോട്ടോഗ്രാഫര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെയില്‍സ്മാന്‍ തുടങ്ങിയ തസ്തികകളിലാണ് നിലവില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.