5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC Photo Upload: ഫോട്ടോയുടെ പശ്ചാത്തലം ഇരുണ്ട നിറമായാല്‍ കുഴപ്പമോ? പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടത്‌

Kerala PSC Application Instruction Regarding Photo: ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം. ഉദ്യോഗാര്‍ത്ഥിയുടെ മുഖം, തോള്‍ഭാഗം വ്യക്തമായി പതിഞ്ഞിട്ടുള്ള ഫോട്ടോയാകണം അപ്ലോഡ് ചെയ്യേണ്ടത്. കളര്‍/ബ്ലാക്ക് & വൈറ്റ് ഫോട്ടോയായിരിക്കണം

Kerala PSC Photo Upload: ഫോട്ടോയുടെ പശ്ചാത്തലം ഇരുണ്ട നിറമായാല്‍ കുഴപ്പമോ? പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടത്‌
പിഎസ്‌സി പ്രൊഫൈല്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 09 Apr 2025 11:58 AM

കേരള പിഎസ്‌സിയുടെ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോയുടെ കാലാവധി 10 വര്‍ഷമാണ്. 10 വര്‍ഷം കഴിഞ്ഞാല്‍ പുതിയ ഫോട്ടോ അപ്ലോഡ് ചെയ്‌തെങ്കില്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ അയക്കാന്‍ സാധിക്കൂ. ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം. ഉദ്യോഗാര്‍ത്ഥിയുടെ മുഖം, തോള്‍ഭാഗം വ്യക്തമായി പതിഞ്ഞിട്ടുള്ള ഫോട്ടോയാകണം അപ്ലോഡ് ചെയ്യേണ്ടത്. കളര്‍/ബ്ലാക്ക് & വൈറ്റ് ഫോട്ടോയായിരിക്കണം.

അപ്ലോഡ് ചെയ്യുന്ന ഫോട്ടോയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ ഉണ്ടായിരിക്കണം. 200 പിക്‌സെല്‍ ഉയരവും, 150 പിക്‌സെല്‍ വീതിയും വേണം. ജെപിജിയാണ് ഫോര്‍മാറ്റ്. 30 കെബിയില്‍ കൂടരുത്. മുഖം നേരെയും പൂര്‍ണമായും ഫോട്ടോയുടെ മധ്യഭാഗത്തുമാകണം വരേണ്ടത്.

ഫോട്ടോയുടെ പശ്ചാത്തലവും ശ്രദ്ധിക്കണം. വെളുത്തതോ ഇളം നിറത്തിലോ ഉള്ള പശ്ചാത്തലത്തിലാകണം ഫോട്ടോയെടുക്കേണ്ടത്. കണ്ണുകള്‍ വ്യക്തമായി കാണത്തക്ക വിധത്തിലായിരിക്കണം. തൊപ്പി ധരിച്ചുള്ള ഫോട്ടോയാകരുത്. മതാചാരത്തിന്റെ ഭാഗമായുള്ള തൊപ്പി/ശിരോവസ്ത്രം എന്നിവയ്ക്ക് ഇളവുണ്ട്.

ഗോഗിള്‍സ് ധരിച്ചും ഫോട്ടോ എടുക്കരുത്. മുഖത്തിന്റെ ഒരു വശം മാത്രം കാണത്തക്ക തരത്തിലുള്ളതും, മുഖം വ്യക്തമല്ലാത്തതുമായ ഫോട്ടോകളും സ്വീകാര്യമല്ല. പുതിയതായി ഫോട്ടോ അപ്ലോഡ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

Read Also : Kerala PSC Tips: പിഎസ്‌സിയില്‍ അപ്ലോഡ് ചെയ്ത ഫോട്ടോ 10 വര്‍ഷം കഴിഞ്ഞോ? എങ്കില്‍ വേഗം മാറ്റിക്കോ

മാര്‍ക്ക് എങ്ങനെ അറിയാം?

പ്രൊഫൈലിലെ റിസല്‍ട്ട് ടാബ് വഴി എഴുതിയ പരീക്ഷകളുടെ മാര്‍ക്ക് ഉദ്യോഗാര്‍ത്ഥിക്ക് അറിയാനാകും. എന്നാല്‍ ചില തസ്തികകളില്‍ റിസല്‍ട്ട് പ്രസിദ്ധീകരിച്ചാലും പ്രൊഫൈല്‍ വഴി മാര്‍ക്ക് അറിയാന്‍ കുറച്ചു കാലതാമസം സംഭവിക്കാറുണ്ട്. ഷോര്‍ട്ട് ലിസ്റ്റ്, റാങ്ക്ഡ് ലിസ്റ്റ്, എക്‌സാമിനേഷന്‍ മാര്‍ക്ക്, അഡൈ്വസ് മെമോ എന്നീ നാല് ഓപ്ഷനുകളാണ് ഉദ്യോഗാര്‍ത്ഥിയുടെ റിസല്‍ട്ട് ടാബിലുള്ളത്. എക്‌സാമിനേഷന്‍ മാര്‍ക്ക് എന്ന ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് അറിയാനാകും.

ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഇതേ റിസല്‍ട്ട് ടാബ് വഴി അറിയാനാകും. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ആപ്ലിക്കേഷന്‍ സ്റ്റാറ്റസിലൂടെയും അത് മനസിലാക്കാം.