Kerala Plus One Improvement Result 2025: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം ഉടന്‍ തന്നെ; എപ്പോള്‍ പ്രതീക്ഷിക്കാം?
Kerala Plus One Improvement Result 2025 Details: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം പുറത്തുവിടാന്‍ അനി അധികം കാലതാമസം വരില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ റിസല്‍ട്ട് പുറത്തുവിടാത്തതിന് പിന്നില്‍ വെബ്‌സൈറ്റിലെ സാങ്കേതിക തകരാറാണ് കാരണമെന്നും സ്ഥിരീകരിക്കാത്ത അഭ്യൂഹമുണ്ട്

വാല്യുവേഷന്‍ അടക്കം പൂര്‍ത്തിയായിട്ടും പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം പുറത്തുവിടുന്നതില്‍ കാലതാമസം തുടരുന്നു. ഏപ്രില്‍ അവസാന വാരം റിസല്‍ട്ട് പുറത്തുവരുമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ. എന്നാല്‍ ഏപ്രിലിലും ഫലം പുറത്തുവന്നേക്കില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. മെയ് ആദ്യ വാരം റിസല്‍ട്ട് പ്രതീക്ഷിക്കാം. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലത്തില്‍ കാലതാമസം വരുന്നത് പ്ലസ് ടു റിസല്‍ട്ട് പുറത്തുവിടുന്നതിലും താമസമുണ്ടാക്കും. ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം റീവാലുവേഷന് അപേക്ഷിക്കാന്‍ സമയം നല്‍കും. ഇതിന് ശേഷമാകും പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിക്കുന്നത്.
അതുകൊണ്ട് തന്നെ, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം പുറത്തുവിടാന്‍ അനി അധികം കാലതാമസം വരില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ റിസല്‍ട്ട് പുറത്തുവിടാത്തതിന് പിന്നില്‍ വെബ്‌സൈറ്റിലെ സാങ്കേതിക തകരാറാണ് കാരണമെന്നും സ്ഥിരീകരിക്കാത്ത അഭ്യൂഹമുണ്ട്. keralaresults.nic.in, dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. മെയ് മൂന്നാം വാരം പ്ലസ്ടു റിസല്‍ട്ട് പ്രസിദ്ധീകരിച്ചേക്കും.
Read Also: RRB NTPC : വെറുതെയല്ല ആര്‍ആര്‍ബി എന്‍ടിപിസി വൈകുന്നത്, നിസാരമാകരുത് തയ്യാറെടുപ്പ്




എസ്എസ്എല്‍സി റിസല്‍ട്ട് മെയ് 9ന്?
അതേസമയം, എസ്എസ്എല്‍സി പരീക്ഷാഫലം മെയ് ഒമ്പതിന് പുറത്തുവിടുമെന്നാണ് സൂചന. എസ്എസ്എല്‍സിയുടെ മൂല്യനിര്‍ണയവും ടാബുലേഷനും ഏറെക്കുറെ പൂര്‍ത്തിയായെന്നാണ് വിവരം. 72 കേന്ദ്രീകൃത ക്യാമ്പുകളാണ് മൂല്യനിര്‍ണയത്തിന് ഒരുക്കിയിരുന്നത്. രണ്ട് ഘട്ടങ്ങളായാണ് ക്യാമ്പ് പ്രവര്‍ത്തിച്ചത്.