5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Livestock Inspector Recruitment: മൃഗ സംരക്ഷണ വകുപ്പില്‍ സ്ഥിര ജോലി; 63,700 വരെ ശമ്പളം, പി.എസ്.സി വിജ്ഞാപനം വന്നു

Kerala Livestock Inspector Recruitment 2025: പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴിയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകേണ്ടത്. 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 29 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

Kerala Livestock Inspector Recruitment: മൃഗ സംരക്ഷണ വകുപ്പില്‍ സ്ഥിര ജോലി; 63,700 വരെ ശമ്പളം, പി.എസ്.സി വിജ്ഞാപനം വന്നു
Representational ImageImage Credit source: Getty Images
nandha-das
Nandha Das | Updated On: 10 Jan 2025 16:04 PM

കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. മൃഗ സംരക്ഷണ വകുപ്പിലെ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വിജ്ഞാപനം പുറത്തിറക്കി. ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II, പൗൾട്രി അസിസ്റ്റൻ്റ്, മിൽക്ക് റെക്കോർഡർ, സ്റ്റോർ കീപ്പർ, എൻയുമറേറ്റർ എന്നീ തസ്തികളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒഴിവുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴിയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകേണ്ടത്. 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 29 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

നല്ല ശമ്പളത്തോടെ കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരമാണിത്. മൃഗ സംരക്ഷണ വകുപ്പിലെ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപ മുതൽ 63,700 രൂപ വരെയാണ് ശമ്പളം ലഭിക്കുക. ഈ തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസും ഉയർന്ന പ്രായപരിധി 36 വയസുമാണ്. 1988 ജനുവരി 2 നും 2006 ജനുവരി 1 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെൻ്റിൽ വിഎച്ച്എസ്ഇ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

പിഎസ്.സിയുടെ ഔദ്യോഗിക വെബസൈറ്റായ www.keralapsc.gov.in -ൽ നിന്ന് വിജ്ഞാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാവുന്നതാണ്. അതിൽ നൽകിയിട്ടുള്ള നിർദേശങ്ങളും മാനദണ്ഡങ്ങളും വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. അപേക്ഷ ഒരിക്കൽ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീട് അതിൽ തെറ്റുകൾ തിരുത്താനോ, മാറ്റങ്ങൾ വരുത്താനോ കഴിയില്ല. അതിനാൽ ശ്രദ്ധാപൂർവം വേണം അപേക്ഷ പൂരിപ്പിക്കാൻ.

അപേക്ഷ നൽകിയവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എഴുത്ത് പരീക്ഷ നടത്തും. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർ വ്യക്തിഗത അഭിമുഖത്തിനും, ഡോക്യുമെന്റ് വേരിഫിക്കേഷനും ഹാജരാകേണ്ടതുണ്ട്. അതുപോലെ, അപേക്ഷ സമർപ്പിച്ചതിന് ശേഷം രീക്ഷയ്ക്ക് ഹാജരാകാൻ തയ്യാറാണെങ്കിൽ ഉദ്യോഗാർത്ഥികൾ സ്ഥിരീകരണം നൽകണം. എന്നാൽ മാത്രമേ അഡ്മിറ്റ് കാർഡ് പരിശോധിക്കാനും, ഡൗൺലോഡ് ചെയ്യാനും സാധിക്കുകയുള്ളു. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകിയില്ലെങ്കിൽ ആ അപേക്ഷകൾ നിരസിക്കപ്പെടും.

എങ്ങനെ അപേക്ഷിക്കാം?

  • കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘റിക്രൂട്ട്മെന്റ് / കരിയർ / പരസ്യം’ എന്നതിൽ ‘ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ/സ്റ്റോർ കീപ്പർ/എൻയുമറേറ്റർ ജോബ് നോട്ടിഫിക്കേഷൻ’ എന്നത് തിരഞ്ഞെടുക്കുക.
  • അതിൽ കാണുന്ന ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, അത് ശ്രദ്ധാപൂർവ്വം വായിച്ച്, യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.
  • ശേഷം, താഴെയുള്ള ‘ഓൺലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ തെറ്റുകൾ കൂടാതെ കൃത്യമായി പൂരിപ്പിക്കുക.
  • അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യുക.
  • അവസാനമായി, നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കുക.
  • അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.