Higher Education Department Job Fair: ജോലി തിരയുന്നവരാണോ? ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തൊഴില്‍ മേള നിങ്ങളെ കാത്തിരിക്കുന്നു

Job Fair on March 15th At CSP Palayad: വിവിധ പ്രമുഖ കമ്പനികള്‍ മേളയുടെ ഭാഗമാകും. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30ന് ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.

Higher Education Department Job Fair: ജോലി തിരയുന്നവരാണോ? ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തൊഴില്‍ മേള നിങ്ങളെ കാത്തിരിക്കുന്നു

പ്രതീകാത്മക ചിത്രം

shiji-mk
Published: 

11 Mar 2025 16:21 PM

ജോലി അന്വേഷിക്കുന്നവരാണ് നിങ്ങളെങ്കില്‍ മികച്ചൊരു അവസരവുമായെത്തിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊളില്‍ മേള സംഘടിപ്പിക്കുന്നു. അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ച് മാര്‍ച്ച് 15 നാണ് മേള.

വിവിധ പ്രമുഖ കമ്പനികള്‍ മേളയുടെ ഭാഗമാകും. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30ന് ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.

രജിസ്‌ട്രേഷന്‍

നേരിട്ട് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് പുറമെ https://forms.gle/i1mcjqEddEsFmS39A എന്ന വെബ്‌സൈറ്റ് മുഖേനയും നിങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999712 എന്ന നമ്പറില്‍ ബന്ധപ്പെടുക.

എംബിഎക്കാര്‍ക്ക് അവസരം

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രൊമോഷണല്‍ കണ്‍സള്‍ട്ടന്റ് തസ്തികലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഐഎസിന്റെ സതേണ്‍ റീജിയണല്‍ ഓഫീസിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവ് മാത്രമാണുള്ളത്. കര്‍ണാടകയിലെ ഹുബ്ലിയിലായിരിക്കും നിയമനം.

Also Read: Keam 2025 Registration: കീം 2025; രജിസ്‌ട്രേഷൻ തീയതി നീട്ടി, അപേക്ഷിക്കേണ്ടതിങ്ങനെ

ആറ് മാസത്തേക്കായിരിക്കും നിയമനമുണ്ടാകുക. കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം കാലയളവ് നീട്ടാനുള്ള അധികാരം ബിഐഎസിന് മാത്രമാണ് ഉണ്ടായിരിക്കുക. പ്രതിമാസം 50,000 രൂപയാണ് ശമ്പളം. ഫെബ്രുവരി 24 നാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച് 21 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നാണ് നിയമം.

എഴുത്ത് പരീക്ഷ, സാങ്കേതിക, പ്രായോഗിക വിലയിരുത്തലുകളിലെ പ്രകടനം, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയാണ് നിയമനം.

 

Related Stories
Kerala Tourism Department Recruitment 2025: പത്താം ക്ലാസ് പാസായവരാണോ? 25,000 രൂപ ശമ്പളത്തോടെ ജോലി നേടാം; കേരള ടൂറിസം വകുപ്പ് വിളിക്കുന്നു
Kerala Devaswom Board Recruitment: ഏഴാം ക്ലാസാണോ യോഗ്യത, സാരമില്ലന്നേ ! ഗുരുവായൂര്‍ ദേവസ്വത്തിലുണ്ട് ഇഷ്ടംപോലെ അവസരങ്ങള്‍
Kerala Schools New Rule: ഇനി മുതൽ സ്കൂളിലെ അവസാന പീരിഡ് സ്പോർട്സിനായി
Kerala PSC Notifications: ഇത്രയും തസ്തികകളോ? പിഎസ്‌സി പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത് 61 കാറ്റഗറികളിലേക്കുള്ള വിജ്ഞാപനം; സ്‌പെഷ്യല്‍ ബ്രാഞ്ചിലടക്കം അവസരം
Kerala Devaswom Board Recruitment: അവസരം നാനൂറിലേറെ ഒഴിവുകളിലേക്ക്‌; പക്ഷേ, അയയ്ക്കുന്നതിന്‌ മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം
Exam Paper Missing: പുനർമൂല്യനിർണയത്തിന് നൽകിയ ഉത്തരക്കടലാസ് കാണാനില്ല; കാലിക്കറ്റ് സ‍ർവകലാശാലയ്‌ക്കെതിരെ പരാതി
എല്ലാവര്‍ക്കും പൈനാപ്പിള്‍ നല്ലതല്ല
ദുരന്തങ്ങൾ അറിയും, ഇവയ്ക്കുണ്ട് ആറാം ഇന്ദ്രീയം
ഹൃദയം സംരക്ഷിക്കാന്‍ ആപ്പിള്‍ ടീ കുടിക്കാം
തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും