5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala High Court Recruitment 2024: കേരള ഹൈക്കോടതിയിൽ തൊഴിലവസരം; വിവിധ ജില്ലകളിലായി 159 ഒഴിവുകൾ, എങ്ങനെ അപേക്ഷിക്കാം?

Kerala High Court Recruitment 2024 Details: കേരളത്തിലെ വിവിധ ജില്ലകളിലായി, ഹൈക്കോടതിയിൽ ടെക്നിക്കൽ പേഴ്സൺ തസ്തികയിൽ 159 ഒഴിവുകൾ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

Kerala High Court Recruitment 2024: കേരള ഹൈക്കോടതിയിൽ തൊഴിലവസരം; വിവിധ ജില്ലകളിലായി 159 ഒഴിവുകൾ, എങ്ങനെ അപേക്ഷിക്കാം?
Representational Image ( Image Credits: thianchai sitthikongsak/ Getty Images Creative)
nandha-das
Nandha Das | Published: 23 Oct 2024 07:38 AM

കേരള സർക്കാരിന്റെ കീഴിൽ വിവിധ ജില്ലകളിയായി തൊഴിൽ നേടാൻ അവസരം. കേരള ഹൈക്കോടതി ടെക്നിക്കൽ പേഴ്സൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 159 ഒഴിവുകളാണ് ഉള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.

ഒഴിവുകൾ:

തിരുവനന്തപുരം – 11
കൊല്ലം – 19
പത്തനംതിട്ട – 9
ആലപ്പുഴ – 12
കോട്ടയം – 13
ഇടുക്കി – 10
എറണാകുളം – 20
തൃശൂർ – 11
പാലക്കാട് – 12
മലപ്പുറം – 12
കോഴിക്കോട് – 11
വയനാട് – 5
കണ്ണൂർ – 10
കാസർഗോഡ് -4

പ്രായം:

ഉദ്യോഗാർത്ഥികൾ 02/01 /1983 -നോ അതിനു ശേഷമോ ജനിച്ചവർ ആയിരിക്കണം.
സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

ശമ്പളം:

15000 രൂപ.

യോഗ്യത:

  • സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 3 വർഷത്തെ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
  • പരിചയം: ഐടി ഹെല്പ് ഡെസ്ക്/ ഐടി കോൾ സെന്റർ/ കോടതി ഇ-സേവാ കേന്ദ്രം/ കേരള സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രം/കേന്ദ്ര സർക്കാർ അംഗീകൃത സി.എസ്.സി കേന്ദ്രം എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം.
  • അഭികാമ്യം: കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ സ്‌കീമിൽ പാരാ ലീഗൽ വോളണ്ടിയർ ആയി പ്രവർത്തി പരിചയം/ കേരളത്തിലെ ഏതെങ്കിലും കോടതിയിൽ ഇ-ഫയലിംഗ് സഹായം നൽകുന്നതിൽ പരിചയം എന്നിവ ഉണ്ടെങ്കിൽ അഭികാമ്യം.

തിരഞ്ഞെടുപ്പ്:

അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അതാത് ജില്ലയിലെ പ്രിൻസിപ്പൽ ജില്ലാ കോടതിയിലോ അല്ലെങ്കിൽ മറ്റൊരു നിയുക്ത സ്ഥലത്തിലോ വെച്ചായിരിക്കും അഭിമുഖം.
അപേക്ഷകരുടെ എണ്ണം ഒഴിവുകളുടെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ, ന്യായമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?

  • കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://highcourt.kerala.gov.in/ സന്ദർശിക്കുക.
  • ഹോംപേജിൽ കാണുന്ന റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയിലേക്കുള്ള യോഗ്യതകൾ പരിശോധിക്കുക.
  • നേരത്തെ അക്കൗണ്ട് ഉള്ളവരാണെങ്കിൽ സൈൻ ഇൻ ചെയ്യുക. അല്ലാത്തപക്ഷം സൈൻ അപ്പ് ചെയ്യണം.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക.
  • ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.

Latest News