5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala High Court Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയിൽ തൊഴിൽ അവസരം; 63,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ

Kerala High Court Computer Assistant Recruitment 2024: അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്ലസ് ടു, അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

Kerala High Court Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയിൽ തൊഴിൽ അവസരം; 63,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
കേരള ഹൈക്കോടതിയിൽ (Image Credits: Facebook)
nandha-das
Nandha Das | Published: 18 Dec 2024 14:59 PM

പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം. കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. ആകെ 12 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജനുവരി 6.

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1988 ജനുവരി 2-നും, 2006 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുക. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 1983 ജനുവരി 2-നും, 2006 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാർക്ക് 1985 ജനുവരി 2-നും, 2006 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്കും അപേക്ഷിക്കാം. 27,900 മുതൽ 63,700 രൂപ വരെയാണ് പ്രതിമാസം ശമ്പളം ലഭിക്കുക.

അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്ലസ് ടു, അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. എന്നാൽ, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ കെജിടിഇ (KGTE) അല്ലെങ്കിൽ ഉയർന്ന സർട്ടിഫിക്കറ്റ് വേണം. കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗിൽ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മുൻഗണന ലഭിക്കും. കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 500 രൂപയാണ് ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ, സ്ത്രീകൾ എന്നിവർക്ക് അപേക്ഷിക്കാൻ ഫീസില്ല.

തെരഞ്ഞെടുപ്പ്

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആണ് തെരഞ്ഞെടുപ്പ്. 75 മിനിറ്റ് ദൈർഖ്യമുള്ള എഴുത്തു പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. തുടർന്ന്, ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഭിമുഖം ഉണ്ടാകും. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ പ്രമാണ പരിശോധനയ്ക്ക് (Documentary verification) ഹാജരാകണം.

ALSO READ: 2025 മുതൽ എൻടിഎ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകളിൽ മാത്രം ശ്രദ്ധ ചെലുത്തും; കേന്ദ്ര വിദ്യാഭ്യാസമന്ത്രി

എങ്ങനെ അപേക്ഷിക്കാം?

  • കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://highcourt.kerala.gov.in/ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II’ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
  • നൽകിയിരിക്കുന്ന മാനദണ്ഡങ്ങളും നിർദേശങ്ങളും വായിച്ചു മനസിലാക്കുക.
  • തുടർന്ന്, ആവശ്യമായ വിശദാംശങ്ങൾ നൽകി അക്കൗണ്ട് സൃഷ്ടിക്കാം.
  • ഇനി ലഭിച്ച യുസർ ഐഡി പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
  • ആവശ്യമായ വിവരങ്ങൾ നൽകി, ഫീസ് അടച്ച ശേഷം അപേക്ഷ പൂർത്തിയാക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാം.

Latest News