Kerala Forest Driver Recruitment: കേരള വനം വകുപ്പിൽ ജോലി നേടാൻ അവസരം; 60,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

Kerala Forest Driver Recruitment 2025: ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി അപേക്ഷ നൽകാം. 2024 ഡിസംബർ 30 മുതൽ 2025 ജനുവരി 29 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

Kerala Forest Driver Recruitment: കേരള വനം വകുപ്പിൽ ജോലി നേടാൻ അവസരം; 60,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

കേരള പിഎസ്‌സി

Updated On: 

04 Jan 2025 19:38 PM

കേരള സർക്കാരിന് കീഴിൽ വനം വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ആണ് വിജ്ഞാപനം പുറത്തിറക്കിയത്. ഡ്രൈവർ തസ്തികയിൽ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒഴിവുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി അപേക്ഷ നൽകാം. 2024 ഡിസംബർ 30 മുതൽ 2025 ജനുവരി 29 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

കേരള സർക്കാരിന് കീഴിൽ നല്ല ശമ്പളത്തോടെ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. വനം വകുപ്പിലെ ഡ്രൈവർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500 രൂപ മുതൽ 60,700 രൂപ വരെയാണ് ശമ്പളം ലഭിക്കുക. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 23 വയസും ഉയർന്ന പ്രായപരിധി 33 വയസുമാണ്. 1988 ജനുവരി 2നും 2001 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താം ക്ലാസ്/ തത്തുല്യം പൂർത്തിയായവർക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഹെവി പാസഞ്ചർ വെഹിക്കിൾ, ഹെവി ഗുഡ്‌സ് വെഹിക്കിൾ എന്നീ എല്ലാത്തരം ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഡ്രൈവിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

പിഎസ്.സിയുടെ ഔദ്യോഗിക വെബസൈറ്റായ www.keralapsc.gov.in പുറത്തുവിട്ട വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങളും മാനദണ്ഡങ്ങളും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കാൻ. ഒരിക്കൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം പിന്നീട് അതിൽ മാറ്റം വരുത്താനോ, തെറ്റുകൾ തിരുത്താനോ കഴിയില്ലെന്നതിനാൽ വളരെ ശ്രദ്ധയോടെ വേണം അപേക്ഷ പൂരിപ്പിക്കാൻ.

ALSO READ: പിഎസ്‍സി വിളിക്കുന്നു, കേരള പോലീസിൽ എസ്ഐ ആകാം; 95,600 വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

അപേക്ഷ നൽകിയതിന് ശേഷം ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകാൻ തയ്യാറാണെങ്കിൽ ഒരിക്കൽ കൂടി സ്ഥിരീകരണം നൽകേണ്ടതുണ്ട്. സ്ഥിരീകരണം നൽകുന്നവർക്കാണ് അഡ്മിറ്റ് കാർഡ് പരിശോധിക്കാനും, ഡൗൺലോഡ് ചെയ്യാനും സാധിക്കുക. പരീക്ഷാ തീയതിക്ക് 15 ദിവസം മുൻപ് വരെ സ്ഥിരീകരണം നൽകാൻ സമയം അനുവദിക്കും. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരസിക്കപ്പെടും.

എങ്ങനെ അപേക്ഷിക്കാം?

  • പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.
  • ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ, ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. (ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്തവർ ആദ്യം അത് പൂർത്തിയാക്കണം.)
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുത്ത ശേഷം, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക.
  • തുടർന്ന്, അറിയിപ്പിൽ പറഞ്ഞിട്ടുള്ള വലുപ്പത്തിലും ഫോർമാറ്റിലും ആവശ്യപ്പെടുന്ന രേഖകളുടെ സ്കാൻ ചെയ്ത കോപ്പി അപ്ലോഡ് ചെയ്യുക.
  • നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാം.
Related Stories
Kerala School Holiday : എല്ലാവരും ഹാപ്പി അല്ലേ! നാളെ ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
HPCL Graduate Apprentice : എച്ച്പിസിഎല്ലില്‍ ഗ്രാജ്വേറ്റ് അപ്രന്റീസാകാം; യോഗ്യതയും നടപടിക്രമങ്ങളും ഇപ്രകാരം
CUET PG: രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു
Kerala State School Kalolsavam: സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജനുവരി എട്ട് വരെ സ്‌കൂളുകള്‍ക്ക് അവധി
Railway Apprentice Vacancies: റെയിൽവേയിൽ 4,232 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അപേക്ഷിക്കേണ്ടതി
Ambani International School Fees: കിൻ്റർഗാർട്ടൻ മുതൽ പ്ലസ്ടു വരെ, ഒന്നേമുക്കാൽ ലക്ഷം രൂപ ഫീസ്! അംബാനി സ്കൂളിൽ പ്രിഥ്വിരാജിൻ്റെ മകളുടെ ഫീസ്?
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ