KFC Recruitment: കേരള ഫിനാൻഷ്യൽ കോർപറേഷനിൽ സ്ഥിര ജോലി; 30,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
Kerala Financial Corporation Assistant Recruitment 2024: കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,700 രൂപ മുതൽ 33,400 രൂപ വരെയാണ് ശമ്പളം.
കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (കെഎഫ്സി) അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി. എത്ര ഒഴിവുകളുണ്ടെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടില്ല. കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴിയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്. 2024 നവംബർ 30 മുതൽ 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം.
പിഎസ്.സിയുടെ ഔദ്യോഗിക വെബസൈറ്റായ www.keralapsc.gov.in-ൽ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങളും മാനദണ്ഡങ്ങളും വായിച്ച ശേഷം വേണം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾ പരീക്ഷയുടെ നോട്ടിഫിക്കേഷൻ വരുന്ന സമയത്ത് പരീക്ഷയ്ക്ക് ഹാജരാകാൻ തയ്യാറാണെങ്കിൽ സ്ഥിരീകരണം കൊടുക്കേണ്ടതുണ്ട്. സ്ഥിരീകരണം നൽകുന്നവർക്ക് മാത്രമാണ് അഡ്മിറ്റ് കാർഡ് ജനറേറ്റ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയുക. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് വരെ സ്ഥിരീകരണം നൽകാൻ സമയം അനുവദിക്കും. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നല്കാത്തവരുടെ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,700 രൂപ മുതൽ 33,400 രൂപ വരെയാണ് ശമ്പളം. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസും ഉയർന്ന പ്രായപരിധി 36 വയസുമാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. അംഗീകൃത സ്ഥാപനത്തിൽ/ സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടുകൂടിയ ബി.കോം ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. അപേക്ഷ വളരെ ശ്രദ്ധയോടെ വേണം പൂരിപ്പിക്കാൻ. കാരണം അപേക്ഷ സമർപ്പിച്ചതിന് ശേഷം അതിൽ മാറ്റം വരുത്താനോ, തെറ്റുകൾ തിരുത്താനോ കഴിയില്ല.
ALSO READ: കേരള പോലീസിൽ കോൺസ്റ്റബിൾ ഡ്രൈവർ വിജ്ഞ്യാപനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടത് ഇങ്ങനെ
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.
- ഹോം പേജിലെ, ‘വൺ ടൈം രജിസ്‌ട്രേഷൻ’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
- ‘സൈൻ അപ്പ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ നൽകി ശ്രദ്ധയോടെ അപേക്ഷാ ഫോം പൂരിപ്പിക്കുക.
- തുടർന്ന്, പുതിയൊരു ഐഡിയും പാസ്‌വേർഡും സൃഷ്ടിക്കുക.
- ഓരോ തവണ ലോഗിൻ ചെയ്യുമ്പോഴും ഈ ഐഡിയും, പാസ്‌വേർഡും ആവശ്യമായതിനാൽ എവിടെയെങ്കിലും കുറിച്ചു വയ്ക്കുക.
അപേക്ഷിക്കുന്നത് എങ്ങനെ?
- പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ലെ ഹോം പേജിൽ കാണുന്ന ‘വൺ ടൈം രജിസ്‌ട്രേഷൻ ലോഗിൻ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തപ്പോൾ ലഭിച്ച ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന പോസ്റ്റ് തിരഞ്ഞെടുത്ത ശേഷം, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് കൊടുക്കുക.
- തുടർന്ന്, ആവശ്യപ്പെടുന്ന ഫോട്ടോ, ഐഡി പ്രൂഫ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി അപ്ലോഡ് ചെയ്ത് കൊടുക്കാം.
- നൽകിയ വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഒന്നുകൂടി ഉറപ്പ് വരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാം.