5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

kerala entrance: കേരള എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷ: ജൂൺ 5 മുതൽ 9 വരെ

kerala entrance latest news: കേരളത്തിൽ 198 കേന്ദ്രങ്ങളിലും ഡൽഹിയിലെ രണ്ടും മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമാണു നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

kerala entrance: കേരള എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷ: ജൂൺ 5 മുതൽ 9 വരെ
Represental Images
aswathy-balachandran
Aswathy Balachandran | Updated On: 30 May 2024 20:23 PM

തിരുവനന്തപുരം : കേരള എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷ ജൂൺ 5 മുതൽ 9 വരെ നടക്കും. കേരളത്തിൽ 198 കേന്ദ്രങ്ങളിലും ഡൽഹിയിലെ രണ്ടും മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമാണു നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മന്ത്രി ആർ.ബിന്ദുവാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ജൂൺ അഞ്ചിനും ദുബായ് കേന്ദ്രത്തിൽ ആറിനും പരീക്ഷ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഫാർമസി പ്രവേശനപരീക്ഷ ആറിനാണ് നടക്കുക. ഉച്ചകഴിഞ്ഞ് 3.30 മുതൽ 5 വരെയാണ് പരീക്ഷാ സമയം.

പ്രവേശനപരീക്ഷ ഓൺലൈനായി നടക്കുന്നു എന്ന സവിശേഷതയും ഉണ്ട്. ആദ്യമായാണ് ഇങ്ങനെ നടത്തുന്നത്. 18,993 പേർക്കു ഒരു ദിവസം പരീക്ഷ എഴുതാനുള്ള സൗകര്യ ഒരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത് സിഡിറ്റാണ്.

ഇതിൻ്റെ പ്രവർത്തനം വിലയിരുത്താൻ മോക് ടെസ്റ്റും ട്രയൽ പരീക്ഷയും നടത്തിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ പരീക്ഷാകേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നാൽ ആ പരീക്ഷ ജൂൺ പത്തിനു നടത്തു‌മെന്നും അധികൃതർ അറിയിച്ചു.