ശനിയാഴ്ചകളിൽ ഇനി ക്ലാസില്ല; സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത് വരെ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവർത്തിദിനമായിരിക്കില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ആണ് പുതിയ സർക്കുലർ പുറത്തിറക്കിയത്.

ശനിയാഴ്ചകളിൽ ഇനി ക്ലാസില്ല;  സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

(Image Courtesy: Pinterest)

Updated On: 

14 Aug 2024 09:27 AM

ശനിയാഴ്ച സ്കൂളുകൾക്ക് പ്രവർത്തി ദിനമാക്കിയുള്ള സർക്കാർ ഉത്തരവ് പിൻവലിച്ചു. കേരളത്തിലെ 10ആം ക്ലാസ് വരെയുള്ള സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തിദിനമാക്കിയ ഉത്തരവ് പിൻവലിച്ച് കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ സർക്കുലർ ഇറക്കിയത്.

സർക്കാരിന്റെ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ധാക്കിയതിനെ തുടർന്നാണ് ഈ തീരുമാനം. ഹൈക്കോടതി വിധിയിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത് വരെ ശനിയാഴ്ച സ്കൂൾ പ്രവർത്തിദിനമായിരിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

സർക്കാർ ഉത്തരവ് റദ്ധാക്കികൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗികമായി തീരുമാനം ഒന്നുംതന്നെ എടുത്തിട്ടില്ല.

അധ്യാപക സംഘടനകളും വിദ്യാഭ്യാസ വിദഗ്ധരും ഉൾപ്പടെയുള്ളവരുമായി ആലോചിച്ച ശേഷം ശനിയാഴ്ച പ്രവർത്തി ദിവസമാക്കുന്നതിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അധ്യാപക സംഘടനകളും വിദ്യാർത്ഥികൾ അടക്കമുള്ളവരും നൽകിയ ഹർജി പരിഗണിച്ചാണ് സർക്കാർ ഉത്തരവ് ഹൈകോടതി റദ്ധാക്കിയത്.

READ MORE: ഭേദം വീട്ടുപണി, 2002-ലെ ശമ്പളം വാഗ്ദാനം ചെയ്ത ഐടി കമ്പനിക്ക് പൊങ്കാല

ശനിയാഴ്ച പ്രവർത്തി ദിവസമാക്കി കൊണ്ടുള്ള ഉത്തരവിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയർന്നത്. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ അധ്യയന വർഷത്തെ കലണ്ടർ എന്നായിരുന്നു അധ്യാപക സംഘടനകളുടെ പരാതി.

സർക്കാർ പുറത്തിറക്കിയ പുതിയ കലണ്ടർ, 25 ശനിയാഴ്ചകൾ ഉൾപ്പടെ 220 അധ്യയന ദിവസം തികയ്ക്കുന്ന രീതിയിലായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചയാണ് പുതിയ കലണ്ടറിൽ പ്രവർത്തിദിനമാക്കിയത്.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?