Kerala 12th Result 2024 : വെറും രണ്ട് ക്ലിക്ക് മതി,പ്ലസ് ടു ഫലം അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം
Kerala DHSE, VHSE 12th Result 2024 Website Link : ഹയർ സക്കൻഡറി വിഎച്ച്എസ്ഇ പന്ത്രടാം ക്ലാസ് ഫലം അറിയാൻ ഏഴ് വെബ്സൈറ്റുകളാണ് വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയിരിക്കുന്നത്
Kerala DHSE, VHSE Plus Two Result 2024 Websites : ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി ഫലം ഇന്ന് പുറത്ത് വിടുകയാണ്. വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടി ഔദ്യോഗികമായി പ്ലസ് ടു ഫലങ്ങൾ പുറത്ത് വിടും. തുടർന്ന് നാല് മണിയോടെ വിദ്യാർഥികൾക്ക് തങ്ങളുടെ ഫലങ്ങൾ അറിയാൻ സാധിക്കുന്നതാണ്. ഈ ഫലങ്ങൾ വിദ്യാർഥികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ എത്തിക്കാൻ ഹയർ സക്കൻഡറി പരീക്ഷ ഡയറക്ടററ്റ് (ഡിഎച്ച്എസ്ഇ) ഏഴ് വെബ്സൈറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ സഫലം എന്ന ആപ്പലൂടെയും വിദ്യാർഥികൾക്ക് വേഗം ഫലം അറിയാൻ സാധിക്കും.
പ്ലസ് ടു ഫലങ്ങൾ അറിയാനുള്ള വെബ്സൈറ്റുകൾ
ഹയർ സക്കൻഡറി പരീക്ഷ ഡയറക്ടററ്റിൻ്റെ ആറ് വെബ്സൈറ്റും വിഎച്ച്എസ്ഇയുടെ ഒരു വെബ്സൈറ്റുമായി ആകെ ഏഴ് വെബ്സൈറ്റുകളിലൂടെ പ്ലസ് ടു വിദ്യാർഥികൾക്ക് തങ്ങളുടെ ഫലം അറിയാൻ സാധിക്കുന്നതാണ്. ഇവയ്ക്ക് പുറമെ പരീക്ഷ ഡയറക്ടറേറ്റിൻ്റെ സഫലം എന്ന ആപ്പിലൂടെയും ഫലം അറിയാൻ സാധിക്കും. ഈ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ഹയർ സക്കൻഡറി പ്ലസ് ടു ഫലം അറിയാനുള്ള വെബ്സൈറ്റുകൾ
- www.keralaresults.nic.in
- www.prd.kerala.gov.in
- www.result.kerala.gov.in
- www.examresults.kerala.gov.in
- www.results.kite.kerala.gov.in
- www.results.kerala.nic.in
വിഎച്ച്എസ്ഇ ഫലം – www.vhse.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കുന്നതാണ്
വേഗത്തിൽ പ്ലസ് ടു ഫലം അറിയാം
1. മുകളിൽ നിർദേശിച്ചിരിക്കുന്ന വെബ്സൈറ്റുകളിൽ പ്രവേശിക്കുക
2. തുടർന്ന് വരുന്ന പേജിൽ എച്ച്എസ്ഇ അല്ലെങ്കിൽ വിഎച്ച്എസ്ഇ തിരഞ്ഞെടുത്തതിന് ശേഷം അഡ്മിറ്റ് കാർഡിലെ നിങ്ങളുടെ രജിസ്റ്റർ നമ്പരും ജനനതീയതിയും രേഖപ്പെടുത്തിയതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
ശേഷം വരുന്ന പേജിൽ നിങ്ങളുടെ ഫലം ലഭിക്കുന്നതാണ്. മാർക്ക് സഹിതമാണ് ഫലം ലഭിക്കുന്നത്. ഭാലി ആവശ്യങ്ങൾക്കായി ഫലത്തിൻ്റെ കോപ്പിൽ പ്രിൻ്റ്ഔട്ട് എടുത്ത് കൈയ്യിൽ കരുതുക.
ഫലം തിരയുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
നാലര ലക്ഷത്തോളം പേരാണ് ഇന്ന് ഹയർ സക്കൻഡറി ഫലം അറിയാൻ ഒരേ സമയം ഈ വെബ്സൈറ്റുകളിൽ പ്രവേശിക്കാൻ പോകുന്നത്. അതിനാൽ ഒരുപക്ഷേ നിങ്ങളൾക്ക് ഫലം ലഭിക്കാൻ വൈകിയേക്കും. അതുകൊണ്ട് ഫലം തിരയുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ചെയ്ത് വെക്കുക. ഒന്നമതായി ഫോണിൻ്റെയും ബ്രൗസറിൻ്റെയും ക്യാഷെ ക്ലിയർ ചെയ്യുക. രണ്ടാമതിയാ വെബ്സൈറ്റുകളുടെ പട്ടികയിലെ അവസാനത്തെ ലിങ്കുകളിൽ പ്രവേശിക്കുക. കാരണം ആദ്യ ലിങ്കുകളിൽ പ്രവേശിക്കാനാകും ഭൂരിഭാഗം പേരും ശ്രമിക്കുക. കൂടാതൽ ട്രാഫിക് ഇല്ലാത്ത വെബ്സൈറ്റിൽ പ്രേവശിച്ചാൽ ഫലം വേഗത്തിൽ ലഭിക്കുന്നതാണ്. എന്നിട്ടും നിങ്ങൾക്ക് ഫലം ലഭിച്ചില്ലെങ്കിൽ ഉടൻ തന്നെ സ്കൂൾ അധികൃതരെ ബന്ധപ്പെടുക.
4,41,120 വിദ്യാർഥികളാണ് പ്ലസ് ടു ഫലത്തിനായി കാത്തിരിക്കുന്നത്. ഇതിൽ 2,23,736 പേർ ആൺകുട്ടികളും 2,17,384 പെൺകുട്ടികളുമാണ്. 20 ദിവസങ്ങൾകൊണ്ട് 77 ക്യാമ്പുകളിലായിട്ടാണ് ഹയർ സക്കൻഡറി പരീക്ഷ മൂല്യനിർണയം പൂർത്തിയാക്കിയത്. 82.95 ആയിരുന്നു കഴിഞ്ഞ വർഷത്തെ ഹയർ സക്കൻഡറി വിജയശതമാനം. വിഎച്ച്എസ്ഇയുടെ വിജയശതമാനം 78.39 ശതമാനമായിരുന്നു. കഴിഞ്ഞ ദിവസം എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചിരുന്ന. 99.69 ശതമാനമായിരുന്ന ഇപ്രാവശ്യത്തെ എസ്എസ്എൽസി വിജയശതമാനം