Kerala Plus Two Result 2025 : മൂല്യനിർണയം മെയ് പത്ത് വരെ; പ്ലസ് ടു ഫലം എന്ന് പ്രഖ്യാപിക്കും?
Kerala Higher Secondary Result 2025 : കഴിഞ്ഞ വർഷം മെയ് പത്താം തീയതിയായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 78.69 ശതമാനമായിരുന്നു വിജയശതമാനം.

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സക്കൻഡറി പൊതുപരീക്ഷയുടെ മൂല്യനിർണയം പുരോഗമിക്കുകയാണിപ്പോൾ. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 26ന് പൂർത്തിയാകുമെങ്കിൽ ഹയർ സക്കൻഡറിയുടെ മൂല്യനിർണയം മെയ് പത്താം തീയതി വരെയാണുള്ളതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. അതുകൊണ്ട് ഇത്തവണത്തെ പ്ലസ് ടു ഫലം എന്നായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് വിദ്യാർഥികൾ എല്ലാവരും.
മാർച്ച് മാസത്തിലെ ചൂടേറിയ പരീക്ഷയ്ക്ക് ശേഷം പ്ലസ് ടു, പ്ലസ് വൺ, പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷകളുടെ മൂല്യനിർണയമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പ്ലസ് ടു വിദ്യാർഥികളുടെ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ മൂല്യനിർണയമാണ് ആദ്യം നടത്തുക. തുടർന്ന് പ്ലസ് ടു വിദ്യാർഥികളുടെ മൂല്യനിർണയം ആരംഭിക്കുക. ശേഷമാകും പ്ലസ് വൺ വിദ്യാർഥികളുടെ മൂല്യനിർണയത്തിലേക്ക് കടക്കുക.
ALSO READ : SSLC Exam Result 2025 : മൂല്യനിർണയം തുടങ്ങി; എസ്എസ്എൽസി ഫലം എന്ന് പ്രഖ്യാപിക്കും?
പ്ലസ് ടു ഫലം എന്ന്?
മെയ് മാസം പത്താം തീയതി വരെയാണ് ഹയർ സക്കൻഡറി മൂല്യനിർണയമുള്ളത്. അതിനാൽ പ്ലസ് ടു ഫലം മെയ് പത്തിന് ശേഷമാകും പ്രഖ്യാപിക്കാൻ സാധ്യത. അതേസമയം ആദ്യം പ്ലസ് ടുകാരുടെ ഇംപ്രൂവ്മെൻ്റും പ്ലസ് ടു പരീക്ഷയുടെയും മൂല്യനിർണയം നടത്തുക. തുടർന്നാണ് പ്ല്സ വൺ ക്ലാസിൻ്റെ മൂല്യനിർണയം ആരംഭിക്കുക. അതിനാൽ ഹയർ സക്കൻഡറി മൂല്യനിർണയ ക്യാമ്പ് പൂർത്തിയാകുന്നതിന് മുമ്പ് വിദ്യാഭ്യാസ വകുപ്പ് ഫലം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം മെയ് പത്താം തീയതിയായിരുന്നു പ്ലസ് ടു ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. 78.69 ശതമാനമായിരുന്നു കഴിഞ്ഞ പ്ലസ് ടു വിജയശതമാനം. മുൻ വർഷത്തെക്കാൾ വിജയശതമാനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. പ്ലസ് ടു ഫലത്തിന് മുമ്പ് വിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നതാണ്. കഴിഞ്ഞ വർഷം മെയ് എട്ടാം തീയതിയായിരുന്നു എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. 99.69 ശതമാനമായിരുന്നു വിജയശതമാനം