Kerala 12th Result 2024 : പ്ലസ് ടു സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ; അപേക്ഷ സമർപ്പിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി

Kerala Plus Two Result 2024 Improvement SAY Exam : ഒരു വിഷയത്തിന് മാത്രമാണ് ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ

Kerala 12th Result 2024 : പ്ലസ് ടു സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ; അപേക്ഷ സമർപ്പിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി
Updated On: 

15 May 2024 09:22 AM

ഹയർ സക്കൻഡറി രണ്ടാം വർഷം (പ്ലസ് ടു) പരീക്ഷയിൽ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടാനാകാത്തെ വിദ്യാർഥികൾക്കുള്ള സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം നാളെ മെയ് 15-ാം തീയതി അവസാനിക്കും. സേ പരീക്ഷയ്ക്ക് പുറമെ പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയും നാളെയാണ്. മെയ് ഒമ്പതാം തീയതിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചത്. 78.69% ആയിരുന്നു പ്ലസ് ടു വിജയശതമാനം.

സേ പരീക്ഷ

ഒന്നിലധികം വിഷയത്തിൽ D+ൽ താഴെ മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്കാണ് സേ പരീക്ഷ എഴുതുവാനുള്ള അവസരം. D+ൽ താഴെ ഗ്രേഡ് നേടിയ എല്ലാ വിഷയങ്ങൾക്കും സേ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രാക്ടിക്കൽ പരീക്ഷ ഇല്ലാത്ത വിഷയങ്ങൾക്ക് 150 രൂപയാണ് സേ പരീക്ഷ ഫീസ്. പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് 175 രൂപയാണ് ഫീസ്.

ALSO READ : വിദ്യാർഥികൾ രജിസ്റ്റർ നമ്പർ തെറ്റിച്ചു; 11 അധ്യാപകർക്കെതിരെ നടപടി, പിഴ

ഇംപ്രൂവ്മെൻ്റ് പരീക്ഷ

ഹയർ സക്കൻഡറി ഫലം മെച്ചുപെടുത്തുന്നതിന് വേണ്ടി വിദ്യാർഥികൾക്ക് ഒരവസരം കൂടി നൽകുന്നതാണ് ഇംപ്രൂവ്മെൻ്റ് പരീക്ഷ. ഒരു വിഷയം മാത്രമെ ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്കായി അപേക്ഷിക്കാൻ സാധിക്കു. പ്രൈവറ്റ് വിദ്യാർഥികൾക്ക് ഇംപ്രൂവ്മെൻ്റ് എഴുതാൻ സാധിക്കില്ല. 500 രൂപയാണ് ഇംപ്രൂവ്മെൻ്റ് പരീക്ഷ ഫീസ്. ഇതിന് പുറമെ സർട്ടിഫിക്കേറ്റ് ഫീസിനായി 40 രൂപയും നൽകണം.

സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷകൾക്ക് എങ്ങനെ അപേക്ഷ സമർപ്പിക്കാം

സ്കൂളിൽ സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷകൾക്കുള്ള അപേക്ഷ ഫോറം ലഭിക്കുന്നതാണ്. ഫോറം പൂരുപ്പിച്ച് നിശ്ചിത ഫീസും നൽകി പ്രിൻസിപ്പാളിന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിയിൽ വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും പതിപ്പിക്കേണ്ടതാണ്. ഫോട്ടോ സ്കൂൾ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്. തുടർന്ന് അപേക്ഷ പ്രിൻസിപ്പാളുമാരാണ് ഓൺലൈനായി പരീക്ഷ ഡയറക്ടറേറ്റിന് സമർപ്പിക്കുക.

ഹയർ സക്കൻഡറി സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ ടൈം ടേബിൾ

പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15 വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ 4.45 വരെയുമാണ് പരീക്ഷ. പ്രാക്ടിക്കൽ വിഷയങ്ങൾക്ക് രാവിലെ 9.30 മുതൽ 11.45 വരെയാണ് പരീക്ഷ. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഓരോ ജില്ലയിലും നിശ്ചയിച്ചിട്ടുള്ല കേന്ദ്രങ്ങളിൽ മെയ് 29, 30 തീയതികളിൽ നടത്തുന്നതാണ്.

ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ