Kerala Plus One Improvement Result 2025: പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം ഇനിയും വൈകുമോ? വിശദാംശങ്ങൾ ഇതാ
Kerala DHSE Plus One Improvement Result 2025: പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ ഫലം എന്ന് വരുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്ലസ് ടു വിദ്യാർഥികൾ. ഏപ്രിൽ ആദ്യം ആരംഭിച്ച ഹയർ സക്കൻഡറി മൂല്യനിർണയത്തിൽ ആദ്യം പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ മൂല്യനിർണയമാണ് നടക്കുക.

പരീക്ഷകൾ അവസാനിച്ചതോടെ ഇനി ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികൾ. എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ ആദ്യ വാരത്തോടെ ആരംഭിച്ചിരുന്നു. ഈ മാസം 27ഓടെ എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയാകും. എന്നാൽ, ഹയർ സെക്കൻഡറി മൂല്യനിർണയം മെയ് പത്ത് വരെയാണ്. അതിനാൽ മെയ് മൂന്നാം വാരത്തോടെ എസ്എസ്എൽസി ഫലവും നാലാം വാരത്തോടെ പ്ലസ് ടു ഫലം എത്തുമെന്നാണ് സൂചന.
അതേസമയം, പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ ഫലം എന്ന് വരുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്ലസ് ടു വിദ്യാർഥികൾ. ഏപ്രിൽ ആദ്യം ആരംഭിച്ച ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽ ആദ്യം പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ മൂല്യനിർണയമാണ് നടക്കുക. തുടർന്ന് പ്ലസ് ടു , പ്ലസ് വൺ പരീക്ഷകളുടെ മൂല്യനിർണയവും നടക്കും. അതിനാൽ, പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ ഫലമാകും ആദ്യം എത്തുക.
ഏപ്രിൽ 28-ാം തീയതിയോടെ പ്ലസ് വൺ പരീക്ഷ ഫലം വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ ഫലവും റീവാല്യൂയേഷൻ റിസൾട്ടും പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ പ്ലസ് വൺ, പ്ലസ് ടു ഫലം പുറത്ത് വിടാൻ കഴിയൂ.
ALSO READ: യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍; അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ ഇതാ
എല്ലാ വർഷത്തെയും പോലെ ഇത്തവണയും ആദ്യം എസ്എസ്എൽസി റിസൾട്ട് ആയിരിക്കും വിദ്യാഭ്യാസ വകുപ്പ് പുറവത്തുവിടുക. മെയ് മൂന്നാം വാരത്തോടെ പത്താം ക്ലാസ് പരീക്ഷ ഫലം എത്തുമെന്നാണ് കരുതുന്നത്. അതിന് അടുത്ത വാരം തന്നെ പ്ലസ് വൺ, പ്ലസ് ടു ഫലങ്ങളും പ്രതീക്ഷിക്കാം. എന്നാൽ, കഴിഞ്ഞ വർഷം മെയ് പത്താം തീയതിയായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 78.69 ശതമാനമായിരുന്നു വിജയശതമാനം. കൂടുതൽ അപ്‌ഡേറ്റുകൾക്ക് വിദ്യാർഥികൾ dhsekerla.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.