Kerala Plus One Improvement Result 2025 : പ്ലസ് ടുക്കാർ കാത്തിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം; എന്ന് എപ്പോൾ പുറത്ത് വിടും?
Kerala Higher Secondary Plus One Improvement Result 2025 : പ്ലസ് വൺ പരീക്ഷകൾക്കൊപ്പമാണ് പ്ലസ് ടുക്കാർക്കുള്ള പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ ഹയർ സക്കൻഡറി സംഘടിപ്പിച്ചത്.

പരീക്ഷക്കാലം കഴിഞ്ഞ് ഒരു മാസമാകുമ്പോഴേക്കും ഫലം എന്ന് വരുമെന്നറിയാൻ കാത്തിരിക്കുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും. ഏപ്രിൽ മാസം ആദ്യ വാരം മുതൽ എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ആരംഭിച്ചിരുന്നു. ഈ 27-ാം തീയതി എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയാകും. എന്നാൽ പ്ലസ് വൺ ഉൾപ്പെടെയുള്ള ഹയർ സക്കൻഡറി മൂല്യനിർണയം മെയ് പത്ത് വരെയാണുള്ളത. അതിനാൽ എസ്എസ്എൽസി പ്ലസ് ടു ഫലം മെയ് 15ന് ശേഷമേ കാണൂയെന്നാണ് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.
പക്ഷെ ഹയർ സക്കൻഡറി അതിന് മുമ്പ് പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ ഫലം പുറത്ത് വിടുന്നതാണ്. ഏപ്രിൽ ആദ്യ വാരം ആരംഭിച്ച ഹയർ സക്കൻഡറി മൂല്യനിർണയത്തിൻ്റെ ആദ്യ ഘട്ടം പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടേതാണ്, തുടർന്ന് പ്ലസ് ടു , പ്ലസ് വൺ പരീക്ഷകളുടെ മൂല്യനിർണയം നടക്കുക. അതിനാൽ പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് മൂല്യനിർണയം പൂർത്തിയാതിനാൽ ഫലം ഉടനുണ്ടായേക്കുമെന്നാണ് വിദ്യാർഥികൾ പ്രതീക്ഷിക്കുന്നത്.
ALSO READ : Kerala Plus Two Result 2025 : മൂല്യനിർണയം അവസാനഘട്ടത്തിലേക്ക്; പ്ലസ് ടു ഫലം എന്ന് വരും?
ചില സൂചനകൾ പ്രകാരം ഏപ്രിൽ 28-ാം തീയതിക്കുള്ളിൽ പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചേക്കും. ഇംപ്രൂവ്മെൻ്റ് ഫലവും റീവാല്യൂയേഷനും പൂർത്തിയായതിന് ശേഷം മാത്രമെ വിദ്യാഭ്യാസ വകുപ്പിന് പ്ലസ് ടു ഫലം പുറത്ത് വിടാൻ സാധിക്കൂ. dhsekerla.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് വിദ്യാർഥികൾക്ക് ഇംപ്രൂവ്മെൻ്റ് ഫലം അറിയാൻ സാധിക്കുന്നതാണ.
പ്ലസ് ടു ഫലം എന്ന്?
റിപ്പോർട്ടുകൾ പ്രകാരം മെയ് മൂന്നാം വാരം പ്ലസ് ടു ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷം മെയ് പത്താം തീയതിയായിരുന്നു എസ്എസ്എൽസി ഫലം പുറപ്പെടുവിച്ചതിന് ശേഷമാകും പ്ലസ് ടു ഫലം പ്രഖ്യാപിക്കുക.