5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Devaswom Board Recruitment: ഗുരുവായൂര്‍ ദേവസ്വത്തില്‍ അവസരങ്ങളുടെ ചാകര; 439 ഒഴിവുകള്‍; വിജ്ഞാപനം ഉടന്‍

KDRB Recruitment 2025: ഗുരുവായൂര്‍ ദേവസ്വത്തില്‍ 439 ഒഴിവുകള്‍. വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് വിവരം. മാര്‍ച്ച് മാസത്തില്‍ അപേക്ഷിക്കാനാകുമെന്ന് വിവരം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ വിജ്ഞാപനം പുറപ്പെടുവിക്കും.

Devaswom Board Recruitment: ഗുരുവായൂര്‍ ദേവസ്വത്തില്‍ അവസരങ്ങളുടെ ചാകര; 439 ഒഴിവുകള്‍; വിജ്ഞാപനം ഉടന്‍
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 24 Feb 2025 14:28 PM

 ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെ നിയമനടപടികളുമായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മുന്നോട്ട്. വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് വിവരം. മാര്‍ച്ച് മാസത്തില്‍ അപേക്ഷിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ ദേവസ്വത്തില്‍ 439 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 38 തസ്തികകളിലേക്ക് വിജ്ഞാപനം തയ്യാറാക്കി. എല്‍.ഡി ക്ലാര്‍ക്ക്, ശാന്തി, വര്‍ക്ക് സൂപ്രണ്ട്, റൂംബോയ്, വാച്ച്മാന്‍ തുടങ്ങിയ തസ്തികകളിലേക്കാണ് വിജ്ഞാപനം വരുന്നത്. റൂംബോയ്, സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നീ വിഭാഗങ്ങളില്‍ നൂറിലേറെ ഒഴിവുകളുണ്ട്.ഗുരുവായൂര്‍ ദേവസ്വത്തിനൊപ്പം മറ്റ് ചില ദേവസ്വം ബോര്‍ഡിലേക്കുള്ള ഒഴിവുകളിലേക്കും വിജ്ഞാപനം തയ്യാറായി.

ഗുരുവായൂര്‍ ക്ഷേത്രം, ഓഫീസ്, കീഴേടം ക്ഷേത്രങ്ങള്‍, മെഡിക്കല്‍ സെന്റര്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങിയവിടങ്ങളിലേക്കാണ് ഒഴിവുകള്‍.സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി 200-ലധികം താല്‍ക്കാലിക ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഏതാനും മാസം മുമ്പ് സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ പുതിയ നിയമന നടപടികളില്‍ ഇവര്‍ക്കും പങ്കെടുക്കാം. ദീര്‍ഘകാലമായി ബോര്‍ഡില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക്‌ പ്രായപരിധിയില്‍ ഇളവു നല്‍കും.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഇവര്‍ക്ക് സ്ഥിര നിയമനത്തില്‍ പ്രത്യേക പരിഗണനയുമുണ്ടാകും. എന്നാല്‍ എഴുത്തുപരീക്ഷ അഭിമുഖം തുടങ്ങിയ നടപടിക്രമങ്ങള്‍ ഇവര്‍ പൂര്‍ത്തിയാക്കണം. ഇവരുടെ പ്രവൃത്തിപരിചയം കണക്കാക്കി അഭിമുഖത്തില്‍ വെയ്‌റ്റേജ് നല്‍കും. 1029 തസ്തികകളാണ് ദേവസ്വത്തിലുള്ളത്. ഇതില്‍ 590 തസ്തികകളിലുള്ളത് സ്ഥിര ജീവനക്കാരാണ്.

Read Also : ശമ്പളം രണ്ടര ലക്ഷം രൂപ വരെ; ഡോക്ടർമാരെ ക്ഷണിച്ച് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ

നിലവില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. നിലവില്‍ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ‘ദേവജാലിക’ എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയര്‍ കൂടുതല്‍ അഡ്വാന്‍സ്ഡ് ആക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മാര്‍ച്ച് ആദ്യം തന്നെ 439 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുമെന്നാണ് സൂചന.

നിലവിലെ സോഫ്റ്റ്‌വെയറിന്റെ പോരായ്മകള്‍ പരിഹരിച്ചാണ് പുതിയത് എത്തുന്നത്. കൂടുതല്‍ അപേക്ഷ കൈകാര്യം ചെയ്യാനടക്കം പുതിയ സോഫ്റ്റ്‌വെയര്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ.