5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas Exam Question Paper Leak: ചോദ്യ പേപ്പർ ചോർച്ചക്ക് പിന്നിലാര്? അന്വേഷണം ക്രൈംബ്രാഞ്ചിന്

വിശദമായ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലാവണം അന്വേഷണം എന്നാണ് നിർദ്ദേശം

Christmas Exam Question Paper Leak: ചോദ്യ പേപ്പർ ചോർച്ചക്ക് പിന്നിലാര്? അന്വേഷണം ക്രൈംബ്രാഞ്ചിന്
Kerala Question Paper Leak | Credits: Pti
arun-nair
Arun Nair | Updated On: 16 Dec 2024 13:28 PM

തിരുവനന്തപുരം: ക്രിസ്മസ് ചോദ്യ പേപ്പർ ചോർച്ചക്ക് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപി പരാതി നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതിയാണ് ഡിജിപി ക്രൈംബ്രാഞ്ചിന് നൽകിയത് വിശദമായ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലാവണം അന്വേഷണം. മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് കേസിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

പ്ലസ് വൺ കണക്ക് പരീക്ഷക്ക് വന്ന 23 മാർക്ക് ചോദ്യങ്ങളും യൂട്യൂബ് ചാനലിൽ വന്നിരുന്നു.  ചോദ്യ പേപ്പർ ചർച്ച ചെയ്ത വീഡിയോയിൽ ചോദ്യ പേപ്പറിലെ ചോദ്യങ്ങളുടെ ക്രമം അടക്കം കൃത്യമായി നൽകിയിരുന്നു. ഒരു ലക്ഷത്തിലധികം പേരാണ് ആ വീഡിയോ കണ്ടത്.  കുട്ടികൾ പലരോടും ഫോൺ വഴിയും സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പ് വഴിയും ചോദ്യങ്ങളുടെ ഉത്തരങ്ങൾ അന്വേഷിച്ചതാണ് അധ്യാപകർക്കിടയിലും ചോദ്യ പേപ്പ ചോർച്ച സംബന്ധിച്ച് സംശയത്തിന് ഇട നൽകിയത്. പരീക്ഷയുടെ തലേന്നാണ് ചോദ്യ പേപ്പറിൻ്റെ മാതൃക ചർച്ച ചെയ്തത്.

അതേസമയം പുറത്തു വരുന്ന ആരോപണത്തിന് പിന്നിൽ  മറ്റ് ലേണിങ്ങ് പ്ലാറ്റ്‌ഫോമുകളാണെന്ന് ആരോപിച്ച് എം എസ് സൊല്യൂഷന്‍സ് സി ഇ ഒയും കൊടുവള്ളി സ്വദേശിയുമായ ഷുഹൈബ് രംഗത്ത് എത്തിയിരുന്നു ഇതിൻ്റെ ഭാഗമായി പങ്ക് വെച്ച വീഡിയോയിൽ ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഷുഹൈബ് വ്യക്തമാക്കിയിരുന്നു.

Latest News