KAS Notification: വിജ്ഞാപനം അടുത്തയാഴ്ച; പരീക്ഷയുടെയും, റാങ്ക് ലിസ്റ്റിന്റെയും തീയതികളും പുറത്ത്; കെഎഎസ് അറിയേണ്ടതെല്ലാം
KAS Notification, Exam, Rank List Dates Out: കെഎഎസ് വിജ്ഞാപനവുമായി ബന്ധപ്പെട്ട് 31 ഒഴിവുകള്‍ പൊതുഭരണ വകുപ്പ് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി. ആദ്യ വിജ്ഞാപനം വന്ന് ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തേത് വരുന്നത്

ഉദ്യോഗാര്‍ത്ഥികള്‍ ‘കണ്ണിലെണ്ണ’യൊഴിച്ച് കാത്തിരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതി പുറത്ത്. മാര്‍ച്ച് ഏഴിന് കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രിലിമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക് ശേഷം അടുത്ത വര്‍ഷം ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പുറത്തുവിടുമെന്നും പിഎസ്‌സി വ്യക്തമാക്കി. ജൂണ്‍ 14ന് പ്രിലിമിനറി പരീക്ഷ നടക്കും. 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പര്‍ അടങ്ങിയതായും പ്രിലിമിനറി പരീക്ഷ. ഇത് ഒറ്റ ഘട്ടമായി നടത്തും. ഒക്ടോബര്‍ 17, 18 തീയതികളിലാകും മെയിന്‍ പരീക്ഷ. 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പര്‍ അടങ്ങിയതാകും മെയിന്‍ പരീക്ഷ. അടുത്ത വര്‍ഷം ജനുവരിയില്‍ അഭിമുഖം നടത്താനാണ് പിഎസ്‌സി ആലോചിക്കുന്നത്.
പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെ സിലബസ് വിജ്ഞാനത്തോടൊപ്പം പുറത്തുവിടും. സിലബസുകള്‍ കഴിഞ്ഞ തവണത്തേത് തന്നെയായിരിക്കുമെന്നാണ് വിവരം. പ്രിലിമിനറി, മെയിന്‍ പരീക്ഷകളില്‍ ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയുമുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതാം. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നട പരിഭാഷ ലഭ്യമാക്കും. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ പരീക്ഷ എഴുതാമെന്നും പിഎസ്‌സി അറിയിച്ചു.




കെഎഎസ് വിജ്ഞാപനവുമായി ബന്ധപ്പെട്ട് 31 ഒഴിവുകള്‍ പൊതുഭരണ വകുപ്പ് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി. ആദ്യ വിജ്ഞാപനം വന്ന് ആറു വര്‍ഷത്തിന് ശേഷമാണ് രണ്ടാമത്തേത് വരുന്നത്.
2019ലായിരുന്നു ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. 2021 ഒക്ടോബര്‍ എട്ടിന് റാങ്ക് ലിസ്റ്റ് നിലവില്‍ വരികയും ചെയ്തു. ആ വര്‍ഷം ഡിസംബറില്‍ തന്നെ ആദ്യ ബാച്ച് സര്‍വീസില്‍ പ്രവേശിച്ചു. ബിരുദധാരികളായ 21-31 പ്രായപരിധിയിലുള്ളവര്‍ക്കായിരിക്കും അപേക്ഷിക്കാനുള്ള യോഗ്യത.