5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala 8th Standard SAY exam: എട്ടാം ക്ലാസിലെ സേ പരീക്ഷ ആരൊക്കെ എഴുതണമെന്ന് നാളെ അറിയാം; പുനഃപരീക്ഷയിലും മാര്‍ക്ക് കുറഞ്ഞാല്‍ എന്ത് സംഭവിക്കും?

Kerala 8th Standard exam results: 30 ശതമാനം മാര്‍ക്ക് നേടാനാകാത്ത വിഷയങ്ങളുടെ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. 25 മുതല്‍ 28 വരെ പുനഃപരീക്ഷ നടത്തും. 30നാണ് ഫലപ്രഖ്യാപനം. അടുത്ത വര്‍ഷം ഒമ്പതാം ക്ലാസിലും, അതിനടുത്ത വര്‍ഷം പത്താം ക്ലാസിലും മിനിമം മാര്‍ക്ക് രീതി ഏര്‍പ്പെടുത്താനാണ് നീക്കം

Kerala 8th Standard SAY exam: എട്ടാം ക്ലാസിലെ സേ പരീക്ഷ ആരൊക്കെ എഴുതണമെന്ന് നാളെ അറിയാം; പുനഃപരീക്ഷയിലും മാര്‍ക്ക് കുറഞ്ഞാല്‍ എന്ത് സംഭവിക്കും?
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 04 Apr 2025 10:01 AM

തിരുവനന്തപുരം: എഴുത്തുപരീക്ഷയില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ (ഏപ്രില്‍ 5) പ്രസിദ്ധീകരിക്കും. മുന്‍ നിശ്ചയിച്ചതുപ്രകാരം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയ പരീക്ഷാപേപ്പറുകള്‍ അധ്യാപകര്‍ ഇന്ന് സ്‌കൂളിലെത്തിക്കും. ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷ നടത്തും. 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ഫലം അറിയിക്കും. ഈ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷ്യല്‍ ക്ലാസുകളും നടത്തും. ഏപ്രില്‍ എട്ട് മുതല്‍ 24 വരെ രാവിലെ 9.30 മുതല്‍ 12.30 വരെയാണ് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നത്.

30 ശതമാനം മാര്‍ക്ക് നേടാനാകാത്ത വിഷയങ്ങളുടെ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. 25 മുതല്‍ 28 വരെ പുനഃപരീക്ഷ നടത്തും. 30നാണ് ഫലപ്രഖ്യാപനം. അടുത്ത വര്‍ഷം ഒമ്പതാം ക്ലാസിലും, അതിനടുത്ത വര്‍ഷം പത്താം ക്ലാസിലും മിനിമം മാര്‍ക്ക് രീതി ഏര്‍പ്പെടുത്താനാണ് നീക്കം.

പുനഃപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍

പുനഃപരീക്ഷയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 30 ശതമാനം മാര്‍ക്ക് നേടാനായില്ലെങ്കിലും അവരെ തോല്‍പിക്കില്ല. എന്നാല്‍, ഒമ്പതിലെത്തിയ ശേഷവും ഇവരുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക ക്ലാസുകള്‍ നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.

Read Also : SSLC Result 2025 : എസ്എസ്എൽസി, പ്ലസ് ടു മൂല്യനിർണയത്തിന് തുടക്കം; ഫലം എന്ന് വരും?

30 ശതമാനം മാര്‍ക്ക് നേടാനാകാത്തവര്‍ക്ക് പുനഃപരീക്ഷ നേരത്തെ നടത്തുന്നതിനാണ് ഇത്തവണ ഫലപ്രഖ്യാപനം നേരത്തെയാക്കിയത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി യോഗത്തിലായിരുന്നു തീരുമാനം. പഠനപിന്തുണ ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം 6, 7 തീയതികളില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷ നടത്തുന്നത് കൃത്യമായ പഠനം നടത്താതെയാണെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ വിമര്‍ശിച്ചിരുന്നു. സ്‌പെഷ്യല്‍ ക്ലാസുകള്‍ കൊണ്ട് ഒരു കുട്ടിയുടെയും പഠനനിലവാരം മെച്ചപ്പെടില്ലെന്നും, മിനിമം മാര്‍ക്ക് ലഭിച്ചില്ലെങ്കിലും ഒമ്പതാം ക്ലാസിലേക്ക് ജയിപ്പിക്കുമെങ്കില്‍ പിന്നെ എന്തിനാണ് സേ പരീക്ഷ നടത്തുന്നതെന്നും സംഘടന ചോദിച്ചു.