5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala High School SAY Exam : എട്ടാം ക്ലാസുകാർ മാത്രമല്ല ഒമ്പതാം ക്ലാസുകാരും സേ പരീക്ഷ എഴുതണം; കൺഫ്യൂഷൻ അടിപ്പിച്ച് പുതിയ സർക്കുലർ

SAY Exam For 8th And 9th Standard Students : നേരത്തെ മിനിമം മാർക്ക് ലഭിക്കാത്ത എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് മാത്രമായിരുന്നു സേ പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ പുതിയ സർക്കുലറിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കും സേ പരീക്ഷ ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Kerala High School SAY Exam : എട്ടാം ക്ലാസുകാർ മാത്രമല്ല ഒമ്പതാം ക്ലാസുകാരും സേ പരീക്ഷ എഴുതണം; കൺഫ്യൂഷൻ അടിപ്പിച്ച് പുതിയ സർക്കുലർ
Representative ImageImage Credit source: PTI
jenish-thomas
Jenish Thomas | Published: 05 Apr 2025 16:50 PM

തിരുവനന്തപുരം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള എട്ടാം ക്ലാസ് വിദ്യാർഥികളുടെ വാർഷിക പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വിദ്യാർഥികളുടെ പഠനനിലവാരം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇപ്രാവിശ്യം മുതൽ എട്ടാം ക്ലാസിലെ ഓൾ പാസ് സംവിധാനം ഇല്ലാതാക്കിയത്. എല്ലാം വിഷയങ്ങൾക്കും കുറഞ്ഞത് 30 ശതമാനം മാർക്ക് മാത്രം നേടുന്നവർക്കെ ഒമ്പതാം ക്ലാസിലേക്ക് സ്ഥാന കയറ്റം ലഭിക്കു. 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്രത്യേക ക്ലാസ് നൽകി ഈ മാസം (ഏപ്രിൽ) അവസാനം സേ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്.

നേരത്തെ എട്ടാം ക്ലാസുകാർക്ക് മാത്രം വിദ്യാഭ്യാസ വകുപ്പ് മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുറപ്പെടുവിച്ച പുതിയ സർക്കുലറിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കും മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾക്ക് വ്യക്തത ലഭിച്ചിട്ടില്ലയെന്നാണ് അധ്യാപകർ അറിയിക്കുന്നത്. എസ്എസ്എൽസി മൂല്യനിർണയവും കൂടി ആരംഭിച്ചതോടെ അധ്യാപകരുടെ മേൽ കൂടുതൽ ജോലിഭാരം ഏൽപ്പിക്കുകയാണെന്നും അധ്യാപകർ അറിയിക്കുന്നത്.

ALSO READ : SSLC Result 2025 : എസ്എസ്എൽസി, പ്ലസ് ടു മൂല്യനിർണയത്തിന് തുടക്കം; ഫലം എന്ന് വരും?

വിദ്യാർഥികളുടെ മാതാപിതാക്കൾക്കാണ് ഫലം എത്തിച്ച് നൽകേണ്ടതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് ഏപ്രിൽ എട്ടാം തീയതി മുതൽ 24 തീയതി വരെ പ്രത്യേക ക്ലാസ് നൽകും. തുടർന്ന് ഏപ്രിൽ 25 മുതൽ 28 വരെ സേ പരീക്ഷയും സംഘടിപ്പിക്കും. ഏപ്രിൽ 30ന് സേ പരീക്ഷ ഫലവും പുറപ്പെടുവിക്കുന്നതാണ്.

ഇതിൽ ഒമ്പതാം ക്ലാസുകാരെയും ഉൾപ്പെടത്തണോ എന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ സ്കൂളുകൾക്ക് വ്യക്ത നൽകിട്ടില്ല. നേരത്തെ അടുത്ത അധ്യയന വർഷം ഒമ്പത് ക്ലാസുകാർക്ക് മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്.