Keam 2025 Registration: കീം 2025; രജിസ്‌ട്രേഷൻ തീയതി നീട്ടി, അപേക്ഷിക്കേണ്ടതിങ്ങനെ

KEAM Registration 2025 Deadline Extended: കീം 2025 പരീക്ഷ ഏപ്രിൽ 22 മുതൽ 30 വരെ നടക്കും. 12-ാം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം.

Keam 2025 Registration: കീം 2025; രജിസ്‌ട്രേഷൻ തീയതി നീട്ടി, അപേക്ഷിക്കേണ്ടതിങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

11 Mar 2025 12:14 PM

കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, മെഡിക്കൽ, അഗ്രികൾചറൽ, അനുബന്ധ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയായ കീം 2025 രജിസ്‌ട്രേഷനുള്ള അപേക്ഷ തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് 2025 മാർച്ച് 12 വരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. കീം 2025 പരീക്ഷ ഏപ്രിൽ 22 മുതൽ 30 വരെ നടക്കും. 12-ാം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം.

2025 ഏപ്രിൽ 10 മുതൽ അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടക്കുക. ഒന്നിലധികം കോഴ്‌സുകളിലേക്ക് അപേക്ഷ നൽകാൻ താത്പര്യമുള്ളവരും ഒരു അപേക്ഷ ഫോം സമർപ്പിച്ചാൽ മതി. ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കുന്ന വ്യക്തിയുടെ അപേക്ഷ നിരസിക്കപ്പെടും. ഇത്തവണ മുതൽ ഫാർമസി പ്രവേശനത്തിന്‌ പ്രത്യേക പരീക്ഷയാണ്. മുൻ വർഷത്തെ പോലെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും ഈ വർഷവും നടക്കുക.

ALSO READ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 40,000 രൂപ ശമ്പളത്തില്‍ ജോലി, അസിസ്റ്റന്റ് ഓഫീസറാകാം

കീം പരീക്ഷ 2025ന് എങ്ങനെ അപേക്ഷിക്കാം?

  • cee.kerala.gov.in. എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിലെ “കീം 2025 ആപ്ലിക്കേഷൻ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്യുക.
  • ഇനി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ഫോം സമർപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി പേജിന്റെ ഒരു കോപ്പി ഡൗൺലോഡ് ചെയ്യുക.

കീം രജിസ്ട്രേഷന് ആവശ്യമായ രേഖകൾ

  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  • എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്
  • ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
  • ന്യൂനപക്ഷ സംവരണ രേഖകൾ (ബാധകമെങ്കിൽ)
  • ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
Related Stories
IDBI Recruitment 2025: ഐഡിബിഐയില്‍ വിവിധ തസ്തികകളില്‍ അവസരം, നിരവധി ഒഴിവുകള്‍; ഏപ്രില്‍ 20ന് മുമ്പ് അപേക്ഷിക്കാം
NEET UG 2025: നീറ്റ് യുജി മെയ് നാലിന്; അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ പ്രതീക്ഷിക്കാം?
FSSAI Recruitment 2025: ഡയറക്ടര്‍ മുതല്‍ അസിസ്റ്റന്റ് വരെ; എഫ്എസ്എസ്എഐയില്‍ വിവിധ തസ്തികകളില്‍ അവസരം
Kerala PSC Examination: പിഎസ്‌സി പരീക്ഷയില്‍ കട്ട് ഓഫ് നിശ്ചയിക്കുന്നത് എങ്ങനെ? ഷോര്‍ട്ട്‌ലിസ്റ്റും, റാങ്ക് ലിസ്റ്റും തമ്മിലുള്ള വ്യത്യാസമെന്ത്?
NPCIL Executive Trainee Recruitment 2025: പരിശീലന കാലയളവില്‍ കിട്ടുന്നത് 74,000 രൂപ; എന്‍പിസിഐഎല്ലില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം
Glasgow University MBA Scholarship: സ്കോളർഷിപ്പോടെ സ്കോട്ട്ലാൻഡിൽ എംബിഎ; അപേക്ഷ ക്ഷണിച്ച് ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റി
തൊപ്പിക്ക് ഒരു മാസം ലഭിക്കുന്ന വരുമാനം എത്രയാണ്?
മെഹന്ദി ചടങ്ങ് ആഘോഷമാക്കി നടി അഭിനയ
അമ്മയുടെ സാരിയിൽ തിളങ്ങി മഹിമ നമ്പ്യാർ
ചൂട് കാലത്ത് ഫോൺ എങ്ങനെ സൂക്ഷിക്കണം