5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KEAM 2025: കീം 2025 അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 10

keam Registration 2025: ‘കീം’ 2025 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് പത്തിന് വൈകിട്ട് അഞ്ചുമണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

KEAM 2025: കീം 2025 അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 10
Keam Image Credit source: social media
sarika-kp
Sarika KP | Published: 21 Feb 2025 10:22 AM

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സിലേക്കുള്ള ‘കീം’ 2025 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് പത്തിന് വൈകിട്ട് അഞ്ചുമണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.

കീം 2025-ന് അപേക്ഷിക്കുന്നത് എങ്ങനെ

  • ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി KEAM 2025 Online Application എന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം.
  • ലോ​ഗിൻ ചെയ്യാൻ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി കീം 2025 രജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • ഓൺലൈൻ അപേക്ഷാ ഫീസ് അടയ്ക്കുക
  • ഇതിനു ശേഷം എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി/ നേറ്റിവിറ്റി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
  • അവസാനമായി, അപേക്ഷകർ സമർപ്പിച്ച ഓൺലൈൻ ഫോം പ്രിന്റ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം.

Also Read:നീറ്റ് എംഡിഎസ് പരീക്ഷ എന്ന്‌? അപേക്ഷ എപ്പോള്‍ വരെ അയക്കാം? അറിയാം

ഏതെങ്കിലും ഒരു കോഴ്സിനോ/ എല്ലാ കോഴിസുകളിലേക്കുമോ പ്രവേശനത്തിന് ഒരു അപേക്ഷ മതി. വിശദമായ വിജ്ഞാപനം പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷ ഏപ്രിൽ 22 മുതൽ 30 വരെ നടക്കും. ഫാർമസി പ്രവേശനത്തിന്‌ ഇത്തവണ മുതൽ പ്രത്യേക പരീക്ഷയാണ്. മുൻ വർഷത്തെ പോലെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും ഈ വർഷവും